Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ഇലക്ഷൻ 2021 ഡിബേറ്റ് - മാർച്ച് 28 ന് ഞായറാഴ്ച ഹൂസ്റ്റണിൽ

കേരള ഇലക്ഷൻ 2021 ഡിബേറ്റ് - മാർച്ച് 28 ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ജീമോൻ റാന്നി


കേരള ഇലക്ഷൻ 2021 ഡിബേറ്റ് - മാർച്ച് 28 ന് ഞായറാഴ്ച ഹൂസ്റ്റണിൽ


ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തി രഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിന്മടങ്ങു ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2021 ഡിബേറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു, മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോർഡിലെ കേരളാ ഹൗസിൽ വച്ച് മാർച്ച് 28 നു ഞായറാഴ്ച 3 മണിക്ക് ഡിബേറ്റ് ആരംഭിക്കും.

മാഗ് സംഘടിപ്പിക്കുന്ന ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്നു മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ, സെക്രട്ടറി ജോജി ജോസഫ്. ട്രഷറർ മാത്യു കൂട്ടാലിൽ എന്നിവർ അറിയിച്ചു,

കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും ( യുഡിഎഫ്, എൽഡിഎഫ്, ബിജെപി) പ്രതിനിധീകരിച്ചു മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും .

രാഷ്ട്രീയ കക്ഷികളോട് 'മാഗിന്' നിഷ്പക്ഷ നിലപാടാണുള്ളതെന്നും പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഉൾപ്പെടെ പല വിഷയങ്ങളും തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തോട് ചർച്ച ചെയ്യാൻ ലഭിക്കുന്ന ഈ അവസറാം എല്ലാ ഹൂസ്റ്റൺ മലയാളികളും പ്രയോജനപ്പെടുത്തണമെന്നും മാഗ് ഭാരവാഹികൾ അറിയിച്ചു. ഈ ഡിബേറ്റ് 'സൂം' വഴിയും മാഗ് (MAGH) ഫേസ്‌ബുക് ലൈവിൽ കൂടിയും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

റെനി കവലയിൽ പരിപാടിയുടെ കോർഡിനേറ്ററും ഡോ. രഞ്ജിത്ത് പിള്ള മോഡറേറ്ററുമായിരിക്കും.

മാഗ് പിആർഓ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക്,

വിനോദ് വാസുദേവൻ (പ്രസിഡണ്ട്) - 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) - 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) - 832 648 3322
റനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) - 281 300 9777

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP