Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്​റൈനിലെ വ്യവസായ പ്രമുഖൻ ബഷീർ എം.കെ നിര്യാതനായി; അന്ത്യം കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ

ബഹ്​റൈനിലെ വ്യവസായ പ്രമുഖൻ ബഷീർ എം.കെ നിര്യാതനായി; അന്ത്യം കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബഹ്​റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ എം.കെ (64) നിര്യാതനായി. കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്​ച രാവിലെയാണ്​ മരണം. കെ.പി മൊയ്​തുവാണ്​ പിതാവ്​. മാതാവ്​: അലീമ. ഭാര്യ: റഹ്​മത്ത്​ ബഷീർ. മക്കൾ: ഫറാസ്​ ബഷീർ, ഡോ. ​ൈറസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ, അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.

വടകര കണ്ണൂക്കര സ്വദേശിയായ ബഷീർ എം.കെ 40 വർഷം മുമ്പാണ്​​ ബഹ്​റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചത്​. യൂണിഫോം സിറ്റി, ​േബ്ലസർ സിറ്റി, അബു ഫറാസ്​ എന്നീ സ്​ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം കാൻസർ ബോധവത്​കരണ പ്രവർത്തന രംഗത്ത്​ സജീവമായ കാൻസർ കെയർ ഗ്രൂപ്പ്​ സ്​ഥാപക അംഗവും നിലവിൽ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗവുമാണ്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP