Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ടീമിലെത്തിച്ചത് വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തന്നെ അരങ്ങേറ്റം; ക്രുണാൽ പാണ്ഡ്യയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ഇത് സ്വപ്‌ന സാഫല്യം; ഇളയ സഹോദരൻ ഹാർദ്ദിക്കിൽ നിന്നും ഏകദിന ക്യാപ് സ്വീകരിക്കവെ വികാരാധീനനായി ക്രുണാൽ

ഇന്ത്യൻ ടീമിലെത്തിച്ചത് വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തന്നെ അരങ്ങേറ്റം; ക്രുണാൽ പാണ്ഡ്യയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ഇത് സ്വപ്‌ന സാഫല്യം; ഇളയ സഹോദരൻ ഹാർദ്ദിക്കിൽ നിന്നും ഏകദിന ക്യാപ് സ്വീകരിക്കവെ വികാരാധീനനായി ക്രുണാൽ

സ്പോർട്സ് ഡെസ്ക്

പുണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ക്രുണാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ആദ്യമായി ഏകദിനത്തിൽ ഇന്ത്യൻ ജഴ്‌സി അണിയുന്നത്. പ്രസിദ്ധിന്റെ ആദ്യ രാജ്യാന്തര മത്സരമാണ് ഇത്. ക്രുണാലിന്റേതാകട്ടെ ആദ്യ ഏകദിന മത്സരവും. 2018ൽ ട്വന്റി20യിൽ അരങ്ങേറ്റംകുറിച്ച ക്രുണാൽ, 18 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് രണ്ടു താരങ്ങൾക്കും ദേശീയ ടീമിലേക്ക് വിളിയെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽനിന്നായി 24.5 ശരാശരിയിൽ 14 വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്. ബറോഡ ടീമിന്റെ ക്യാപ്റ്റനായ ക്രുണാൽ വെറും അഞ്ച് മത്സരങ്ങളിൽനിന്ന് 117.93 സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറിയും, 2 സെഞ്ചുറിയും ഉൾപ്പെടെ 388 റൺസാണ് അടിച്ചുകൂട്ടിയത്. 5 വിക്കറ്റുകളും വീഴ്‌ത്തി.

ദേശീയ ടീമിൽ ഇടംപിടിച്ചെങ്കിലും അപ്രതീക്ഷിതമായാണ് ഇരുതാരങ്ങൾക്കും ഒരുമിച്ച് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയത്. ട്വന്റി20 പരമ്പരയിലേത് പോലെ യുവാതാരങ്ങൾക്ക് വേണ്ടി 'പരീക്ഷണങ്ങൾ' തുടരാൻ ടീം മാനേജ്‌മെന്റ് തയ്യാറായതോടെ ഇരുവർക്കും അരങ്ങേറ്റത്തിന് അവസരം ഒരുങ്ങി.

മത്സരത്തിന് തൊട്ടുമുമ്പ് ഏകദിനം ക്യാപ് സ്വീകരിക്കുന്നതിനിടെ ക്രുണാൽ പാണ്ഡ്യ വികാരാധീനനായതിന്റെ വിഡിയോ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇളയ സഹോദരനും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയിൽനിന്നാണ് ക്രുണാൽ ഏകദിന ക്യാപ് സ്വീകരിച്ചത്. ഇതിനുപിന്നാലെ അദ്ദേഹം ആകാശത്തേയ്ക്ക് നോക്കി, ക്യാപ് ഉയർത്തുകയും ചെയ്തു.

നിറകണ്ണുകളോടെ സഹോദരൻ ഹാർദ്ദിക് പാണ്ഡ്യയെ ക്രുണാൽ കെട്ടിപ്പിപിടിക്കുന്ന വൈകാരിക രംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. ജനുവരിയിൽ പാണ്ഡ്യ സഹോദരന്മാരുടെ അച്ഛൻ ഹിമാൻഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. യൂസഫ് പഠാൻ-ഇർഫാൻ പഠാൻ സഹോദരങ്ങൾക്ക് ശേഷം ഇന്ത്യൻ നിരയ്ക്ക് വീണ്ടും സഹോദരങ്ങളായ ഓൾറൗണ്ട് താരങ്ങളെ ലഭിച്ചിരിക്കുകയാണ്. ട്വന്റി 20യിലെതിന് സമാനമായി മിന്നും പ്രകടനം പുറത്തെടുത്താൽ ക്രുണാലും ഇന്ത്യൻ നിരയിൽ സ്ഥിരസാന്നിദ്ധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈ ഇന്ത്യൻസിൽ മധ്യനിരയ്ക്ക് കരുത്ത് പകരുന്ന ഇരുതാരങ്ങളും ഇന്ത്യൻ നിരയിൽ എത്തിയതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP