Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

900ൽ അധികം നഴ്സുമാരെ വിദേശത്തേക്ക് കൊണ്ടുപോയത് 20 ലക്ഷം രൂപ വരെ ഈടാക്കി; കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്; മാത്യു ഇന്റർനാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

900ൽ അധികം നഴ്സുമാരെ വിദേശത്തേക്ക് കൊണ്ടുപോയത് 20 ലക്ഷം രൂപ വരെ ഈടാക്കി; കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്; മാത്യു ഇന്റർനാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് കേസിൽ മാത്യു ഇന്റർനാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിൽ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.

900ൽ അധികം നഴ്സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തിൽ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി. കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂർത്തിയാക്കി.

നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി കെ ജെ മാത്യുവിൽ നിന്ന് സിബിഐ.യ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കൊച്ചിയിലുള്ള മാത്യു ഇന്റർനാഷണൽ, കെ.ജെ. ഇന്റർനാഷണൽ, ചങ്ങനാശ്ശേരിയിലെ പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങളിലൂടെയാണ് മാത്യു തട്ടിപ്പ് നടത്തിയത്. നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ കേരളത്തിൽ നിന്നുള്ള പ്രധാന പ്രതിയാണ് മാത്യു. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിനായി വൻതുക വാങ്ങിയതിനുമാണ് മാത്യുവിന്റെ സ്ഥാപനങ്ങൾക്കെതിരെ സിബിഐ. കേസെടുത്തിരുന്നത്. കൊച്ചിയിലെ മാത്യു ഇന്റർനാഷണൽ എന്ന സ്ഥാപനം മാത്രം നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ പത്ത് കോടിയിലേറെ രൂപ തട്ടിച്ചെന്നാണ് കേസ്.

കേസ് എടുത്തതോടെ മാത്യു മുബൈയിലേക്ക് മുങ്ങുകയായിരുന്നു. ഒടുവിൽ സിബിഐ. സംഘം മുംബൈയിലെത്തി മാത്യുവിനെ പിടികൂടുകയായിരുന്നു. കുവൈറ്റ് സർക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് മാത്യു നേഴ്സുമാരെ റിക്രൂട്ട് ചെയ്തത്. എന്നാൽ അധിക ഫീസ് ഈടാക്കി കോടികളാണ് അനധികൃതമായി സമ്പാദിച്ചത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രേഷന്റെ സഹായത്തോടയാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP