Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടീസ് കിട്ടിയിട്ടില്ലെന്ന നിലപാടിൽ വിനോദിനി ബാലകൃഷ്ണൻ; ഇന്നും ഐഫോണിലെ സത്യം പറയാൻ കസ്റ്റംസിന് മുന്നിൽ കോടിയേരിയുടെ ഭാര്യ എത്തില്ല; സിപിഎം നിർദ്ദേശം അനുസരിച്ചുള്ള പിന്മാറ്റമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസി; സിപിഎം നേതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ തീരുമാനം; കസ്റ്റംസ് അനുമതി തേടി കോടതിയിലേക്ക്

നോട്ടീസ് കിട്ടിയിട്ടില്ലെന്ന നിലപാടിൽ വിനോദിനി ബാലകൃഷ്ണൻ; ഇന്നും ഐഫോണിലെ സത്യം പറയാൻ കസ്റ്റംസിന് മുന്നിൽ കോടിയേരിയുടെ ഭാര്യ എത്തില്ല; സിപിഎം നിർദ്ദേശം അനുസരിച്ചുള്ള പിന്മാറ്റമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസി; സിപിഎം നേതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ തീരുമാനം; കസ്റ്റംസ് അനുമതി തേടി കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഇന്നും കസ്റ്റംസ് മുമ്പാകെ ഹാജരാകില്ല. ഇന്നു ഹാജരാകണമെന്നു കസ്റ്റംസ് നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ പത്തിനു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടർന്നാണു വീണ്ടും നോട്ടീസ് അയച്ചത്. ഇതും കിട്ടിയിട്ടില്ലെന്നാണ് വിനോദിനിയുടെ നിലപാട്. ഇതോടെ വിനോദനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള നിയമപരമായ നടപടികൾ കസ്റ്റംസ് തുടങ്ങും.

വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താൻ മടങ്ങി. ഇ മെയിൽ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം. അതിനാൽ, ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റർ ഫ്‌ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്ന് വിനോദിനി പറയുന്നു. ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന നിർദ്ദേശം സിപിഎമ്മും വിനോദിനിക്ക് നൽകിയിട്ടുണ്ട്.

തുടർഭരണമാണ് സിപിഎം ലക്ഷ്യം. അതുറപ്പാണെന്നും അതോടെ സ്വർണ്ണ കടത്തിലെ അന്വേഷണം പോലും അപ്രസക്തമാകുമെന്നും സിപിഎം കരുതുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനും തിരക്കിന്റെ കാരണം പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. സ്പീക്കറെ തെരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം. യു.എ.ഇ. കോൺസുൽ ജനറലിന് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ എങ്ങനെ വിനോദിനിയുടെ കൈയിൽ എത്തിയെന്നതിൽ വ്യക്തതയുണ്ടാക്കാനാണു ഹാജരാകാൻ ആവശ്യപ്പെട്ടത്.

ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനിക് എങ്ങനെ ലഭിച്ചു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസ് വിവാദമായതോടെ ഫോൺ ഉപയോഗിക്കാതെയുമായി

നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേൽവിലാസത്തിൽ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. ഐ ഫോൺ എങ്ങനെ ലഭിച്ചു, പിന്നീട് ആർക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിനോദിനി ഫോൺ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്. സ്വർണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചോദ്യം ചെയ്യലിന് കഴിഞ്ഞ ആഴ്ച ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തനിക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയത്. ഇതേതുടർന്നാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ എ.കെ.ജി ഫ്‌ളാറ്റിന്റെ വിലാസത്തിൽ അടക്കം കസ്റ്റംസ് നോട്ടീസ് നൽകിയത്.

വിനോദിനി ഇന്ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP