Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് കേരളം...; ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്; സരിതയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി; ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെട്ടത്; താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് സാക്ഷാൽ മമ്മൂട്ടി! ട്രോൾ വീഡിയോ ബിജെപിക്ക് പണിയാകും

ഇത് കേരളം...; ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്; സരിതയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി; ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെട്ടത്; താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് സാക്ഷാൽ മമ്മൂട്ടി! ട്രോൾ വീഡിയോ ബിജെപിക്ക് പണിയാകും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി സൂപ്പർ താരം മമ്മൂട്ടിയുടെ പ്രചരണം! ട്രോളിന് സമാനമായ രീതിയിൽ തയ്യാറാക്കിയ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പക്ഷേ ഇതിനെതിരെ നിയമ നടപടിയും ഉണ്ടാകും. മമ്മൂട്ടിയുടെ രൗദ്രം എന്ന സിനിമയിലെ ഭാഗം എടുത്ത് മിമിക്രിക്കാരുടെ സഹായത്തോടെ പുനരവതിപ്പിക്കുയാണ് ഇവിടെ. താനൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ നാരായണൻ മാസ്റ്റർക്ക് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥന.

നാല് കഥാപാത്രങ്ങളാണ് ഈ സീനിലുള്ളത്. എൻഡിഎ ആയി മമ്മൂട്ടി. ജനാർദ്ദനൻ ഇടതുപക്ഷം, ജയകൃഷ്ണൻ യുഡിഎഫായും എത്തുന്നു. സ്വതന്ത്രനായി മാർക്ക് ചെയ്യുന്നത് രാജൻ പി ദേവിനെയാണ്. രഞ്ജി പണിക്കർ കഥയെഴുതി സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമായിരുന്നു രൗദ്രം. വി എസ് അച്യൂതാനന്ദനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് ജനാർദ്ദനൻ ഈ സിനിമയിൽ അവതരിപ്പിച്ചതും. ഈ സിനിമയിലെ കൈയടി നേടിയ ഡയലോഗിന്റെ ഭാഗമാണ് പുനരവതരിപ്പിക്കുന്നത്. സിപിഎം സഹയാത്രികനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ താനൊരു മോദി അനുഭാവിയാണെന്ന തരത്തിലെ പ്രചരണ വീഡിയോയിൽ പരാതി കൊടുക്കാൻ സാധ്യത ഏറെയാണ്.

അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഈ വീഡിയോ എന്ന വിലയിരുത്തലാണ് ഉള്ളത്. ഇക്കാര്യത്തിൽ ബിജെപി സ്ഥാനാർത്ഥി നൽകുന്ന വിശദീകരണവും നിർണ്ണായകമാണ്. ഇത്തരത്തിലൊരു വീഡിയോ ഇത് ആദ്യമായാണ് പ്രചരണത്തിനായി തയ്യാറാക്കുന്നതെന്നതാണ് വസ്തുത.

മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയും മുൻ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും ഉൾപ്പെടെ മുസ്ലിം ലീഗിന്റെ മഹാരഥന്മാർ ജയിച്ചുകയറിയ നിയസമഭാ മണ്ഡലമാണ് താനൂർ. സി മുഹമ്മദ് കുട്ടിയും എം മൊയ്തീൻ കുട്ടിയും ഉമർ ബാഫഖി തങ്ങളും സീതി ഹാജിയും യുഎ ബീരാനും പികെ അബ്ദുറബ്ബും അബ്ദുറഹ്മാൻ രണ്ടത്താണിയും ജയിച്ച മണ്ഡലം 2016 വരെ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു. ഇത് തകർത്തത് മുൻ കോൺഗ്രസ് നേതാവ് വി അബ്ദുറഹ്മാനാണ്. 2016ൽ അബ്ദുറഹ്മാൻ ഇടത്തോട്ട് കളംമാറി. സ്വതന്ത്രനായി താനൂരിൽ മൽസരിച്ച് വിജയം നേടി. അബ്ദുറഹ്മാൻ രണ്ടത്താണി മൂന്നാമൂഴം തേടിയപ്പോഴായിരുന്നു ഇത്. രണ്ടത്താണിയുടെ തോൽവി മുസ്ലിം ലീഗിനെ അമ്പരപ്പിക്കുന്നതായിരുന്നു. ഇത്തവണ പികെ ഫിറോസാണ് ലീഗ് സ്ഥാനാർത്ഥി.

2011ൽ 9433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച രണ്ടത്താണി 2016ൽ തോറ്റത് 5000ത്തോളം വോട്ടുകൾക്കാണ്. താനൂർ നഗരസഭയും അഞ്ച് പഞ്ചായത്തുകളും ചേർന്നതാണ് താനൂർ നിയമസഭാ മണ്ഡലം. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം എന്നീ തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടും. ഇതിൽ താനാളൂർ ഒഴിച്ച് ബാക്കി എല്ലാം യുഡിഎഫ് ഭരിക്കുന്നു. ഇവിടെ ചില മേഖലകളിൽ ബിജെപിക്കും ആൾബലമുണ്ട്.

മമ്മൂട്ടിയുടെ രൗദ്രം എന്ന സിനിമയിലെ കഥാപാത്രം വോട്ട് അഭ്യർത്ഥിച്ച് പറയുന്ന കാര്യങ്ങൾ ചുവടെ

ഭാരതം മോദിക്കൊപ്പം.. നിങ്ങൾക്കൊപ്പവുമല്ല.. നിങ്ങൾക്കൊപ്പവുമല്ല.. മനസ്സിലായോ... കോൺഗ്രസ് ഭരിച്ചത് ആറു പതിറ്റാണ്ട്... വെളിച്ചമെത്താത്ത 2000 ഗ്രാമങ്ങൾ..ശൗചയമില്ലാത്ത 30 ലക്ഷം വീടുകൾ. അറിയാമോ.. അത് മാറ്റിയത് മോദിയാണ്. ആലോചിക്കാൻ സമയമുണ്ട്. ചിതലരിക്കാത്ത തീരുമാനങ്ങൾ.. രാഷ്ട്രത്തോടൊപ്പമാകണം. മോദിക്കൊപ്പമാകണം. അല്ലാതെ യുഡിഎഫിന് ഒപ്പമല്ല. എൽ ഡി എഫിനും ഒപ്പവുമല്ല.

ഇത് കേരളം. ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്. ഇവിടെയാണ് ഒരു അദ്ധ്യാപികയ്ക്ക് ശവകല്ലറ ഒരുക്കിയത്. സരതിയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി. ഇവിടെയാണ് ജനിക്കുന്ന ഓരോ കൂട്ടിയും കടക്കെണിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെടേണ്ടി വന്നത്. ആചാര സംരക്ഷണത്തിന് വീടു വിട്ട് ഇറങ്ങേണ്ടി വന്നു. നൊന്തു പെറ്റ മക്കൾക്ക് നിഷേധിക്കപ്പെട്ട നീതിക്കായി ഒരു അമ്മയ്ക്ക് തലമുണ്ടനം ചെയ്യേണ്ടി വന്നതും ഇടതും വലതും മാറി മാറി ഭരിച്ച ഈ നാട്ടിലാണ് എന്ന് ഓർക്കണം.

താനൂർ മാറണം.. മോദിക്കൊപ്പം എൻഡിഎയ്‌ക്കൊപ്പം. നാരായണൻ മാസ്റ്റർക്കൊപ്പം. ആ മൂരിയാക്കാപ്പ് പദ്ധതി ഇരു മുന്നണികളും നശിപ്പിച്ചത് ഓരോ കർഷകരും പറയും. ചാലിയത്തെ മറ്റൊരു വിഷയം പറയുന്നു. വികസനത്തിന് വേണ്ടി നാടിന് വേണ്ടി താനൂർ മാറണം. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ കടലോരത്തെ പറ്റിക്കുന്ന രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തുന്നു. വീഡിയോ അവസാനിക്കുമ്പോൾ താനൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ നാരായണൻ മാസ്റ്റർക്ക് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥനയും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP