Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം ലീഗിന്റെ കരുത്തിൽ തൂത്തുവാരും; പാലക്കാടും ഇടുക്കിയിലും തൃശൂരിലും അപ്രതീക്ഷിത നേട്ടം; രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ യുഡിഎഫിന് നൽകി മനോരമ ചാനൽ; 78 സീറ്റിൽ പ്രവചനമെത്തുമ്പോൾ ഇടതു പക്ഷത്തിന് 41 സീറ്റ്; കോൺഗ്രസ് മുന്നണിക്ക് 36ഉം; പാലക്കാട് ഇ ശ്രീധരൻ ജയിക്കില്ലെന്നും പ്രവചനം

മലപ്പുറം ലീഗിന്റെ കരുത്തിൽ തൂത്തുവാരും; പാലക്കാടും ഇടുക്കിയിലും തൃശൂരിലും അപ്രതീക്ഷിത നേട്ടം; രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ യുഡിഎഫിന് നൽകി മനോരമ ചാനൽ; 78 സീറ്റിൽ പ്രവചനമെത്തുമ്പോൾ ഇടതു പക്ഷത്തിന് 41 സീറ്റ്; കോൺഗ്രസ് മുന്നണിക്ക് 36ഉം; പാലക്കാട് ഇ ശ്രീധരൻ ജയിക്കില്ലെന്നും പ്രവചനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കിയിലും മലപ്പുറത്തും യുഡിഎഫിന് നേട്ടമെന്ന് മനോരമ സർവ്വേ. തൃശൂരിൽ തിരിച്ചു വരവ് കോൺഗ്രസ് മുന്നണി നടത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന് രണ്ടാം ഘട്ടത്തിലെ പ്രവചനം പൂർത്തിയാകുമ്പോൾ 41 സീറ്റാണ് മനോരമ പ്രവചിക്കുന്നത്. യുഡിഎഫിന് 36 സീറ്റും. എൻഡിഎയ്ക്ക് മഞ്ചേശ്വരം ജയിക്കാമെന്നാണ് ഫലം.

രണ്ടാം ഘട്ടത്തിൽ യുഡിഎഫിന് 32 സീറ്റിൽ ജയിക്കാനാകുമെന്നാണ് മനോരമയുടെ പ്രവചനം. എൽഡിഎഫിന് 14 സീറ്റും. ബിജെപിക്ക് രണ്ടാംഘട്ടത്തിൽ സീറ്റൊന്നുമില്ല. 78 സീറ്റിലാണ് ഇതുവരെ പ്രവചനങ്ങൾ എത്തിയത്.

ഇടുക്കിയിലും യുഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേ. യുഡിഎഫ് - 5, എൽഡിഎഫ് - 0, എൻഡിഎ - 0. ഇടുക്കി വോട്ട് വിഹിതം ഇങ്ങനെ: യുഡിഎഫ് - 41.48 %, LDF - 35.46 %, എൻഡിഎ - 19.76 %, മറ്റുള്ളവർ - 3.30 %. വോട്ട് വിഹിതത്തിൽ യുഡിഎഫിന് 6.02 ശതമാനം ലീഡ്.

ദേവികുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മേൽക്കൈയാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് മേൽ 2.5 ശതമാനം മാത്രം നേരിയ ലീഡേ ഉള്ളൂ യുഡിഎഫിന്. മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോലയിൽ യുഡിഎഫിന് മേൽക്കൈയെന്ന് സർവേ പറയുന്നു. തൊടുപുഴയിൽ പിജെ ജോസഫ് കടുത്ത മൽസരം നേരിടുന്നു എന്നതാണ് ചിത്രം. യുഡിഎഫിന് 0.7 ശതമാനം മാത്രം ലീഡാണ് ഇവിടെ. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പീരുമേട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് ദേവികുളത്ത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നു. 39 ശതമാനം പേർ പങ്കില്ലെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

തൊടുപുഴയിൽ സിറ്റിങ് എംഎൽഎ പി.ജെ.ജോസഫിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നതിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 8 ശതമാനം പേരും മികച്ചതാണെന്ന് 37.05 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 28.82 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 23 ശതമാനമാണ്. തീർത്തും മോശം എന്ന് 3.52 ശതമാനം.

മലപ്പുറം യുഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് വൻനേട്ടമുണ്ടക്കുമെന്ന് നോരമ ന്യൂസ് വി എംആർ സർവേ ഫലം പറയുന്നു. മലപ്പുറം സർവേ: യുഡിഎഫ് - 15, എൽഡിഎഫ്-1, എൻഡിഎ-0. മലപ്പുറം വോട്ട് വിഹിതം: യുഡിഎഫ് - 48.22 %, LDF - 39.15 %, എൻഡിഎ - 9.34 %, മറ്റുള്ളവർ - 3.29 %. വോട്ട് വിഹിതത്തിൽ യുഡിഎഫിന് 9.07 ശതമാനം ലീഡ്.

മലപ്പുറത്ത് പ്രീപോളിൽ യുഡിഎഫ് മുന്നിൽ തന്നെ വ്യക്തമാണ്. നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ പറയുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ പിന്നിലെന്നാണ് സർവേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തിൽ സ്വര്ണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. പൊന്നാനി ആകട്ടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.

മലപ്പുറം തിരൂർ മണ്ഡലം നേരിയ മേൽക്കൈയോടെ യുഡിഎഫ് നിലനിർത്തുമെന്ന് സർവേ ഫലം. തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിലെന്നാണ് പ്രവചനം. സാമാന്യം നല്ല മാർജിനിലാണ് മുന്നിലെന്നും മാർച്ച് 15 വരെ നടത്തിയ സർവേ ഫലം പറയുന്നു. കോട്ടക്കലിൽ യുഡിഎഫ് തന്നെയാണ് മുന്നിൽ.

വേങ്ങരയിൽ ലീഗ് സ്ഥാനാർത്ഥി മുനിലെന്ന് സർവേ. നല്ല ശതമാനം വോട്ടിന്റെ ലീഡ് നേടുമെന്ന് സർവേ പറയുന്നു. താനൂരിലും യുഡിഎഫ് നല്ല മാർജിനിൽ മുന്നിലാണെന്ന് സർവേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലാകട്ടെ യുഡിഎഫ് തന്നെ മുന്നിൽ. ഇവിടെ പക്ഷേ നല്ല മൽസരത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു സർവേ. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് തിരൂരങ്ങാടി പറഞ്ഞത് ഇങ്ങനെ: സർക്കാരിന് നല്ല റാങ്കിങ് ആണ് നൽകുന്നത്. 22 ശതമാനം പേർ വളരെ മികച്ചതെന്നും 39 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 33 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് 3 ശതമാനം.

അഞ്ചാം മണ്ഡലമായ മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സർവേ. പെരിന്തൽമണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാർത്ഥി സാമാന്യം നല്ല മാർജിനിൽ മുന്നിലെന്ന് സർവേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാർത്ഥി തന്നെ ജയിക്കുമെന്ന് സർവേ പറയുന്നു. മങ്കടയിൽ സമാന്യം നല്ല മാർജിനിലാണ് മുന്നിലെന്ന് സർവേ പറയുന്നു. മലപ്പുറത്തും കൂറ്റൻ മുന്നേറ്റമാണ് ലീഗ് സ്ഥാനാർത്ഥി നടത്തുകയെന്ന് സർവേ വെളിപ്പെടുത്തുന്നു. കൊണ്ടോട്ടി മണ്ഡലത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സർവേ പ്രവചിക്കുന്നു.

ഏറനാട്ടും യുഡിഎഫ് സ്ഥാനാർത്ഥി എളുപ്പത്തിൽ വിജയമുറപ്പിക്കുന്നുവെന്ന് സർവേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സർക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം.

വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി നല്ല നിലയിൽ മുന്നിലെന്ന് സർവേ പറയുന്നു. സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാർ പ്രതികരിച്ചത് ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 47 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേർ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

തൃശൂരിൽ യുഡിഎഫ് തിരിച്ചു വരവ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ യുഡിഎഫ് മികച്ച തിരിച്ചുവരവ് നടത്തുമെന്ന് മനോരമ ന്യൂസ്‌വി എംആർ അഭിപ്രായ സർവേ. എൽഡിഎഫ്-8, യുഡിഎഫ് - 5, എൻഡിഎ-0 എന്നിങ്ങനെയാണ് വിജയസാധ്യത. തൃശൂർ വോട്ട് വിഹിതം: എൽഡിഎഫ് - 41.85 %, UDF - 37.14 %, എൻഡിഎ - 19.52 %, മറ്റുള്ളവർ - 1.49 %. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 4.71 ശതമാനം ലീഡുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്.

സർവേ പ്രകാരം പുതുക്കാട് എൽഡിഎഫിന് വിജയസാധ്യതയെന്നാണ് സർവേ ഫലം. എൽഡിഎഫിന് യുഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡ്. ചാലക്കുടിയിൽ എൽഡിഎഫ് തന്നെ നിലനിർത്തുമെന്ന് സർവേ പറയുന്നു. കൊടുങ്ങല്ലൂരും സർവേ പ്രകാരം എൽഡിഎഫിന് തന്നെ വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ മികച്ച ശതമാനം ലീഡ് പ്രവചിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു എന്ന് ചാലക്കുടിയിൽ ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ: സർക്കാരിന് നല്ല റാങ്കിങ് ആണ്. 25 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 21 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് സർവേയിൽ പങ്കെടുത്ത 3 ശതമാനം അഭിപ്രായപ്പെട്ടു.

ചേലക്കരയിൽ യുഡിഎഫിന് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനു മേൽ വലിയ ശതമാനം ലീഡും സർവേ പറയുന്നു. പക്ഷേ സിപിഎമ്മിന്റെ താരസ്ഥാനാർത്ഥിയായ കെ.രാധാകൃഷ്ണന്റെ വരവോടെ മണ്ഡലചിത്രം മാറിയേക്കാം. കുന്നംകുളത്ത് യുഡിഎഫിന് ആണ് വിജയസാധ്യത. സാമാന്യം ഭേദപ്പെട്ട മാർജിനിലാണ് മുന്നിലുള്ളതെന്നും സർവേ പറയുന്നു.

ഗുരുവായൂരിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. വലിയ മാർജിനിലല്ല മുന്നേറ്റം. മണലൂരിൽ എൽഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയിൽ യുഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുണ്ട്.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് മണലൂരുകാരോട് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്നും 33 ശതമാനം പേർ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 33 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന് മണലൂകുരാരോട് ചോദിച്ചപ്പോൾ 48 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 28 ശതമാനം ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 24ശതമാനം പേർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ഒല്ലൂരിൽ യുഡിഎഫ് മുന്നിലെന്ന് സർവേ ഫലം. സാമാന്യം നല്ല മാർജിനിൽ മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം സാധ്യത കാണുന്നത്. തൃശൂർ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ആണ് മുന്നിൽ. നാട്ടിക സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ വലിയ ശതമാനം ലീഡെന്നും സർവേ. കയ്പമംഗലത്ത് സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. യുവ സ്ഥാനാർത്ഥി യുഡിഎഫിന് വരുംമുൻപാണ് സർവേ എന്നത് ശ്രദ്ധിക്കണം. ഇരിങ്ങാലക്കുടയിൽ സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. സിപിഎമ്മിലെ ആർ.ബിന്ദു മുന്നിലെന്ന് സർവേ ഫലം.

സിറ്റിങ് എംഎൽഎയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന് തൃശൂരുകാരോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: വി എസ്.സുനിൽ കുമാറിന്റേത് വളരെ നല്ല പ്രകടനമാണെന്നാണ് പൊതു വിലയിരുത്തൽ. വളരെ മികച്ചതെന്ന് വിലയിരുത്തിയത് 45 ശതമാനം. 20 ശതമാനം മികച്ചതാണെന്ന് രേഖപ്പെടുത്തി. 30 ശതമാനം പേർ ശരാശരി മാർക്ക് നൽകി. മോശമെന്ന് 3 ശതമാനം പേരും അത്രതന്നെ ആളുകൾ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം എന്ന് ഇരിങ്ങാലക്കുടക്കാരോട് ചോദ്യം. 48 ശതമാനം പേർക്ക് എൽഡിഎഫിനേയും 31 ശതമാനം പേർക്ക് യുഡിഎഫിനേയുമാണ് വിശ്വാസം. എൻഡിഎ 15 ശതമാനം. 6 ശതമാനം പേർക്ക് മറ്റുകക്ഷികളിലാണ് വിശ്വാസം എന്നാണ് ഉത്തരം.

ഷൊർണൂരിൽ കടുത്ത പോരിൽ യുഡിഎഫ്; തൃത്താല പോരിൽ യുഡിഎഫ്; സർവേ ഫലം

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്‌വി എംആർ പ്രീപോൾ സർവേ ഫലം. തൃത്താലയിൽ യുഡിഎഫിനാണ് മേൽക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സർവേ. പട്ടാമ്പി മണ്ഡലത്തിൽ പോരാട്ടചിത്രം തെളിയും മുൻപുള്ള സർവേയിൽ എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാർജിനിലാണ് മുന്നേറ്റം. ഷൊർണൂരിൽ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സർവേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്.

അഴിമതി തടയുന്നതിൽ ആരാണ് മെച്ചം എന്ന ചോദ്യത്തോട് തൃത്താല പറഞ്ഞത് ഇങ്ങനെ: 50 ശതമാനം പേർ എൽഡിഎഫിനെ പിന്തുണച്ചു. യുഡിഎഫിനെ പിന്തുണച്ചത് 30 ശതമാനം പേരാണ്. 6 ശതമാനം എൻഡിഎയ്‌ക്കൊപ്പം. 14 ശതമാനം പേർ മറ്റുകക്ഷികൾ എന്ന് വിശ്വസിക്കുന്നു. സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ചോദ്യത്തോട് പട്ടാമ്പി പ്രതികരിച്ചത് ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 39 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്നും ഇത്ര തന്നെ പേർ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 22 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാർജിനിലാണ് മുന്നേറ്റമെന്ന് സർവേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. അതും ഭേദപ്പെട്ട മാർജിനിൽ ആണ് മുന്നിലുള്ളത്. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32ശതമാനം പേർ വളരെ മികച്ചതെന്നും 37 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേർക്ക് എൽഡിഎഫിനെയാണ് വിശ്വാസം. എൻഡിഎയ്ക്ക് 15 ശതമാനം. 13 ശതമാനം പേർ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.

താരമണ്ഡലമായ പാലക്കാട് യുഡിഎഫ് തന്നെ മുന്നിൽ. മലമ്പുഴയിലും പാലക്കാടും കടുത്ത മൽസരമെന്ന് സർവേ പറയുന്നു. മലമ്പുഴയിൽ എൽഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. രണ്ടാമത് യുഡിഎഫ് തന്നെ. എൻഡിഎ മൂന്നാമതെന്നും സർവേ പറയുന്നു. പാലക്കാട്ട് ത്രികോണമൽസരത്തിൽ യുഡിഎഫിന് നേരിയ മേൽക്കൈ എന്നാണ് പ്രവചനം. ജില്ലയിൽ മിക്കയിടത്തും കടുത്ത മൽസരമാണ് പ്രകടമാകുന്നത്. പാലക്കാട്ട് ഷാഫി പറമ്പിൽ എന്ന സിറ്റിങ് എംഎൽഎയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് 26 ശതമാനം പേരും മികച്ചതാണെന്ന് 29 ശതമാനം പേരും രേഖപ്പെടുത്തി. ശരാശരി എന്നാണ് 36 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീർത്തും മോശം എന്ന് 1 ശതമാനം. തരൂർ മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെന്ന് സർവേ പറയുന്നു. നേരിയ മുൻതൂക്കമെന്നാണ് സൂചന.

ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാർജിനിലാണ് മുന്നേറ്റമെന്ന് സർവേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. അതും ഭേദപ്പെട്ട മാർജിനിൽ ആണ് മുന്നിലുള്ളത്. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32 ശതമാനം പേർ വളരെ മികച്ചതെന്നും 37 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേർക്ക് എൽഡിഎഫിനെയാണ് വിശ്വാസം. എൻഡിഎയ്ക്ക് 15 ശതമാനം. 13 ശതമാനം പേർ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.

ചിറ്റൂരിൽ സർേവ പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കൃഷ്ണൻ കുട്ടിക്ക് വിജയ സാധ്യത. െനന്മാറയിൽ പക്ഷേ യുഡിഎഫ് ജയിക്കുമെന്ന് സർവേ പറയുന്നു. വോട്ട് ഷെയറിൽ ഭേദപ്പെട്ട മുന്നേറ്റമാണ് പ്രകടമാകുന്നത്. ആലത്തൂരിൽ എൽഡിഎഫ് മുന്നിലെന്നും സർവേ. വലിയ മാർജിനിലാണ് ഇത്. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന് ചിറ്റൂരുകാരോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: 61 ശതമാനം പേർ LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 13 ശതമാനം എൻഡിഎയ്‌ക്കൊപ്പം. 11 ശതമാനം പേർ മറ്റുകക്ഷികൾ എന്ന് വിശ്വസിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് ആലത്തൂരിൽ പ്രതികരണം ഇങ്ങനെ: 31 ശതമാനം പേർ വളരെ മികച്ചതെന്നും 32 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 29ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 1ശതമാനം മാത്രം.

പാലക്കാട് സർവേ : യുഡിഎഫ് - 7, എൽഡിഎഫ്-5, എൻഡിഎ-0. പാലക്കാട് വോട്ട് വിഹിതം: എൽഡിഎഫ് - 41.96 %, UDF - 37.75 %, എൻഡിഎ - 19.71 %, മറ്റുള്ളവർ - 0.57 %. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 4.21 ശതമാനം ലീഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP