Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പല്ല ഇതെന്നും ശബരിമലയും ലൗജിഹാദുമാണ് ചർച്ചയെന്നും യുവനേതാവ്; യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ വി.കെ ഫൈസൽ ബാബുവിന്റെ പ്രസംഗത്തിൽ വർഗ്ഗീയത മാത്രമെന്ന് സിപിഎം; തിരൂരിൽ പ്രചരണം ചൂടുപിടിക്കുമ്പോൾ

റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പല്ല ഇതെന്നും ശബരിമലയും ലൗജിഹാദുമാണ് ചർച്ചയെന്നും യുവനേതാവ്; യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ വി.കെ ഫൈസൽ ബാബുവിന്റെ പ്രസംഗത്തിൽ വർഗ്ഗീയത മാത്രമെന്ന് സിപിഎം; തിരൂരിൽ പ്രചരണം ചൂടുപിടിക്കുമ്പോൾ

ജംഷാദ് മലപ്പുറം

തിരൂർ: പച്ചക്ക് വർഗീയ പറഞ്ഞ് വോട്ട്തേടി യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസൽ ബാബുവിന്റെ പ്രസംഗം. റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പില്ല ഇതെന്നും ശബരിമല, ലൗജിഹാദ്, പാണക്കാട്ടേക്ക് വണ്ടികയറുന്നവരെ വർഗീയവാദി വിഷയങ്ങളാണു ചർച്ചയാകുന്നതെന്നും ചൂണ്ടിക്കാട്ടി പ്രസംഗിച്ചത് യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസൽ ബാബുവാണെന്നും എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.

മലപ്പുറം ജില്ലയിൽ ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായ തിരൂർ മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി യുവ മുസ്ലിംലീഗ് നേതാവിന്റെ വർഗീയതയിലൂന്നിയ പ്രസംഗം നടന്നത്. മലപ്പുറം ജില്ലയിൽ ഇത്തവണ അട്ടിമറി സാധ്യത കൽപിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരൂർ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കുറുക്കോളി മൊയ്തീനും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഗഫൂർ പി.ലില്ലീസുമാണ് ഇവിടെ മത്സര രംഗത്തുള്ളത്. ലീഗ് സീറ്റായ തിരൂരിൽ ഇത്തവണ എൽ.ഡി.എഫിന് കൂടുതൽ സാധ്യതയുള്ളതായാണു കാണുന്നത്. ഗഫൂർ പി.ലില്ലീസിന് മണ്ഡലത്തിൽ കൂടുതൽ സ്വീകര്യത ലഭിക്കുന്നതുകണ്ടു വർഗീയവിഷം ചീറ്റി ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണു നീക്കം നടക്കുന്നതെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.

യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസൽ ബാബുവിന്റെ വർഗീയ പരമാർശ പ്രസംഗത്തിന്റെ പൂർണരൂപം താഴെ:

''പ്രിയപ്പെട്ട തിരൂരുകാരെ ഈ തെരഞ്ഞെടുപ്പ് റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പില്ല. കുറുക്കോളി മൊയ്തീൻ സാഹിബ് നിയമസഭയിലേക്കുപോകുമ്പോൾ വിശ്വാസം, ശബരിമല, ലൗജിഹാദ്, പാണക്കാട്ടേക്ക് വണ്ടികയറുന്നവരെ വർഗീയവാദി എന്നൊക്ക പറയുന്ന വർത്തമാനങ്ങൾ സംവാദ വിഷയമാകുന്ന കേരളത്തിന്റെ നിയമസഭാ പരിസരത്ത് ആ സംവാദ മണ്ഡലം തുറക്കുമ്പോൾ ആ സംവാദമണ്ഡലത്തിൽ ജനാധിപത്യ മുന്നണിയുടെ ഒരു തേരാളിയെ നമ്മൾ ഇറക്കുകയാണ്. പ്രിയപ്പെട്ട കുറുക്കോളി മൊയ്തീൻ സാഹിബ് സാധാരണക്കാരിൽ സാധാരണക്കാരനാണെന്നും പറഞ്ഞാണ് പ്രസംഗം നീണ്ടുപോകുന്നത്.

അതേ സമയം തിരൂരിന്റെ സമസ്ത മേഖലയിലും വലിയ ഒരു അഴിച്ചു പണിയാണ് എൽ.ഡി.എഫ് നടത്താൻ ഉദ്ദേശിക്കുന്നതെന്നു തിരൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസ് പറഞ്ഞു. തിരൂരിന്റെ വികസനത്തെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗഫൂർ പി.ലില്ലീസ് വ്യക്തമാക്കി. ഇത്രമാത്രം വികസനം മുടങ്ങിക്കിടക്കുന്ന ഒരു മണ്ഡലം ഒരു പക്ഷേ കേരളത്തിൽ ഉണ്ടാവില്ല. മുടങ്ങി കിടക്കുന്ന മൂന്ന് മേൽപാലങ്ങൾ മാത്രം പരിശോധിച്ചാൽ തിരൂരിന്റെ വികസന മുരടിപ്പ് നമുക്ക് മനസ്സിലാക്കാം. നിലവിൽ തിരൂരിലുണ്ടായിരുന്ന ജനപ്രതിനിധിയുടേയും അദ്ദേഹത്തിന്റെ പ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സംഘടനയുടെയും വികസന വിരുദ്ധ കാഴ്ചപ്പാടുകളാണ് തിരൂരിന്റെ വികസന മുരടിപ്പിനു കാരണം. ഇതിനു പരിഹാരം കാണുക എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരൂരും കേരളത്തോടൊപ്പം മാറണമെന്ന സന്ദേശമാണ് എനിക്ക് ഈ നാട്ടുകാർക്ക് നൽകാനുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പദ്ധതി പ്രകാരം ഹയർസെക്കണ്ടറി തലത്തിലും ഉന്നത വിദ്യഭ്യാസ രംഗത്തും വലിയ വിപ്ലവങ്ങൾക്കാണ് ഇനി തുടക്കം കുറിക്കാൻ പോവുന്നത്. കേരളം വിദ്യഭ്യാസ രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹബ്ബായി മാറാൻ പോവുകയാണ്. ഇത്രമാത്രം ചരിത്ര, വിദ്യഭ്യാസ, സാംസ്‌കാരിക പാരമ്പര്യമുള്ള തിരൂരിനെ തിരിച്ചറിയാൻ ഇവിടുത്തെ ജനപ്രതിനിധിക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. അഭ്യസ്ത വിദ്യരായിട്ടുള്ള ഒട്ടനവധി യുവതീ യുവാക്കൾ നമ്മുടെ മണ്ഡലത്തിലുണ്ട്. അവർക്കൊരു ചെറിയ സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവിശ്യമായിട്ടുള്ള ഒരു പദ്ധതി പോലും ഇന്നേ വരെ സർക്കാർ തലത്തിലോ സഹകരണ മേഖലയിലോ കൊണ്ടു വരുന്നതിനു നമ്മുടെ മണ്ഡലത്തിനു കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാൻ അറിയാത്ത പാർട്ടിയാണ് യു.ഡി.എഫ്. വ്യക്തിഹത്യ നടത്തിയാണ് അവർ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പക്ഷേ ഞാനതിൽ തളരില്ല, കൂടുതൽ കരുത്താർജിച്ചിട്ടേയുള്ളൂ. എന്റെ നാട്ടുകാർക്ക് എന്നെ ചെറുപ്പം മുതലേ അറിയാം, എന്റെ ഉപജീവന മാർഗം എന്താണെന്നും ഞാൻ എന്താണെന്നും അവർക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഞാൻ ഇന്നേ വരെ ജീവിതത്തിൽ ഉണ്ടാക്കിയതൊക്കെയും കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയതാണെന്നും ഗഫൂർ പി.ലില്ലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP