Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; ധാരാളം ക്രിസ്ത്യൻ പെൺകുട്ടികൾ ലൗജിഹാദിന്റെ കുടുക്കിൽ പെട്ടു; സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; ഫാക്ടിലും ദേശീയ പാതയിലും പിണറായി സർക്കാരിന് വിമർശനവും

ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; ധാരാളം ക്രിസ്ത്യൻ പെൺകുട്ടികൾ ലൗജിഹാദിന്റെ കുടുക്കിൽ പെട്ടു; സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; ഫാക്ടിലും ദേശീയ പാതയിലും പിണറായി സർക്കാരിന് വിമർശനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഫാക്ടിന്റെ നവീകരണത്തിന് കേന്ദ്രസർക്കാർ എല്ലാ സഹായം നൽകിയിട്ടും സംസ്ഥാനസർക്കാർ അതിനോട് സഹകരിക്കുന്നില്ലെന്ന് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് മന്ത്രി സദാനന്ദഗൗഡ. റെയിൽവേ, ദേശീയപാത എന്നിവയുടെ വികസന കാര്യത്തിലും കേന്ദ്രത്തോട് സഹകരണാത്മക സമീപനമല്ല സ്വീകരിക്കുന്നത്. വികസന ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തു നൽകുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ കടുത്ത അലംഭാവം പുലർത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ 'ഇടതുപക്ഷസർക്കാരിനെതിരായ എൻഡിഎയുടെ കുറ്റപത്രം' ലഘുലേഖ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും. ധാരാളം ക്രിസ്ത്യൻ പെൺകുട്ടികൾ ലൗജിഹാദിന്റെ കുടുക്കിൽ പെട്ടു. സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദ്. രാഷ്ട്രീയമുക്തമായ ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമാണ്. എൻഡിഎ അധികാരത്തിൽ വന്നാൽ കർണാടക മോഡലിൽ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും.

സദ്ഭരണവും വികസനവുമാണ് നല്ല സർക്കാരിന്റെ മുഖമുദ്ര. എന്നാൽ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വന്മുന്നേറ്റം നടത്തിയ എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 നും 35 നും ഇടയ്ക്ക് സീറ്റുനേടും. കഴിഞ്ഞതവണ ഇടതുസർക്കാരിനെ അധികാരത്തിലേറ്റിയത് അബദ്ധമായിപ്പോയെന്നാണ് വലിയൊരു വിഭാഗം ജനങ്ങൾ കരുതുന്നത്.

ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിന്റെ പദ്ധതികൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ ബാധ്യതയുണ്ട്. എന്നാൽ കേരളം ഇത് പാലിക്കുന്നില്ല. കേന്ദ്രത്തിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ്. സർക്കാർ മെഷിനറി ദുരുപയോഗം ചെയ്യുന്നത് പാർട്ടിക്കും അനുയായികൾക്കും വേണ്ടിയാണ്. രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യം വയ്ക്കുന്നു. 32 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇടതുമുന്നണി ഭരണത്തിൽ കേരളത്തിൽ അരങ്ങേറിയത്. ദേശവിരുദ്ധശക്തികളും മുസ്ലിം ഭീകരവാദികളുമായി സർക്കാരിന് ബന്ധമുണ്ട്. യുഡിഎഫും ഇതു തന്നെയാണ് ചെയ്യുന്നത്. ഒരാൾ തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രിയായിക്കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാൽ പിണറായി വിജയൻ ഇപ്പോഴും പാർട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്.

കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തിയുള്ള സ്വർണ കള്ളക്കടത്ത് വാർത്തകളാണ് കേൾക്കുന്നത്. ഇതിൽ സ്പീക്കറും അരഡസനോളം മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വികസനമെന്നു പറയുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും വികസനമാണ്. മുമ്പ് കേരളം റോൾ മോഡലാണെന്ന് വീമ്പിളക്കിയിരുന്നെങ്കിൽ ഇപ്പോൾ അഴിമതിയും സ്വർണ കള്ളക്കടത്തും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് കേരളം മാതൃകയെന്ന് അദ്ദേഹം പരിഹസിച്ചു.ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP