Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് 'ശ്രേയസ്' നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ 'വയനാട്ടിൽ' കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?

കൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് 'ശ്രേയസ്' നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ 'വയനാട്ടിൽ' കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: കോൺഗ്രസിൽ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്. ഇവരുടെ ബത്തേരിയിലെ വീട്ടിലെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധുരം നൽകിയാണ് റോസക്കുട്ടിയെ ശ്രീമതി ടീച്ചർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

കൽപ്പറ്റിയിലെ ഇടത് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാർ പിന്തുണ തേടി റോസക്കുട്ടിയുടെ വീട്ടിലെത്തി. വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച എൽജെഡി മണ്ഡലത്തിൽ കരുത്തുറ്റ നീക്കം നടത്താമെന്ന പ്രതീക്ഷയിലാണ്. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിലെ അതൃപ്തി വോട്ടെടുപ്പിൽ അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.

റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ എംഎ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. കൽപ്പറ്റ സീറ്റ് തർക്കത്തെ തുടർന്നാണ് കെസി റോസക്കുട്ടി രാജിവെച്ചത്. സമീപ കാലങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വിമർശനം.

കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ല. ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നു. വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്നും റോസക്കുട്ടി വ്യക്തമാക്കയിരുന്നു.

വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ല. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ട്. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം. കെ സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്.

കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാൾക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണ്. താൻ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും റോസക്കുട്ടി വെളിപ്പെടുത്തി. വയനാട്ടിൽ നിന്ന് ഒരാൾക്ക് കൽപ്പറ്റയിൽ മത്സരിക്കാൻ കൊടുത്തിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് റോസക്കുട്ടി പറഞ്ഞത്.

വനിതാ കമ്മിഷൻ മുൻ അധ്യക്ഷയും ബത്തേരി എംഎൽഎയും മഹിളാ കോൺഗ്രസ് മുൻ സെക്രട്ടറിയുമായിരുന്നു റോസക്കുട്ടി ടീച്ചർ. അദ്ധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച്, രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ പേരുറപ്പിച്ച റോസക്കുട്ടി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1983 ൽ വയനാട്ടിലെ പുൽപള്ളിയിൽ പഴശ്ശിരാജാ കോളജിനു സ്ഥലമെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരവും വെടിവയ്പുമാണ് റോസക്കുട്ടിക്കു സജീവ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്.

മൂന്നുപതിറ്റാണ്ടായി കോൺഗ്രസ്സിലെ സജീവ പ്രവർത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1996ൽ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP