Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം വി ശ്രേയാംസ് കുമാർ; മാതൃഭൂമി മുതലാളിക്കുള്ളത് 84.564 കോടി രൂപയുടെ സ്വത്തുക്കൾ; വയസിലും സമ്പത്തിലും ഏറ്റവും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത്; ഡൽഹി മെട്രോയുടെ അമരക്കാരനായി വർഷങ്ങളോളം ഇരുന്നിട്ടും മെട്രോമാൻ ഇ. ശ്രീധരന്റെ പേരിലുള്ളത് 51.78 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രം

സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം വി ശ്രേയാംസ് കുമാർ; മാതൃഭൂമി മുതലാളിക്കുള്ളത് 84.564 കോടി രൂപയുടെ സ്വത്തുക്കൾ; വയസിലും സമ്പത്തിലും ഏറ്റവും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത്; ഡൽഹി മെട്രോയുടെ അമരക്കാരനായി വർഷങ്ങളോളം ഇരുന്നിട്ടും മെട്രോമാൻ ഇ. ശ്രീധരന്റെ പേരിലുള്ളത് 51.78 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ പലരും സ്വത്തുക്കളെ കുറിച്ചു കൃത്യമായ വിവരം നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ ആക്ഷേപത്തിൽ ഒരു അപവാദമായിരുന്നത് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനാണ്. അദ്ദേഹം തന്റെ മുഴുവൻ സആസ്തിയായി കാണിച്ചത് 32 കോടി രൂപയാണ്. എന്നാൽ, മാത്യുവിനേക്കാൾ സമ്പത്തുള്ള സ്ഥാനാർത്ഥികളുമുണ്ട്. മാധ്യമ സ്ഥാപനമായ മാതൃഭൂമിയുടെ മുതലാളി എം വി ശ്രേയാംസ്‌കുമാറാണ് സ്ഥാനാർത്ഥികളിലെ അതിസമ്പന്നൻ.

തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറാണ്. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. കൈയിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തുമുണ്ട്.

മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ വയസിൽ മാത്രമല്ല, സമ്പന്നതയിലും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിന്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10000 അടക്കമാണിത്. 1.73 ലക്ഷം ബാങ്ക് വായ്പയുമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കെഎം അഭിജിത്. 26 വയസും 8 മാസവുമാണ് അഭിജിതിന്റെ പ്രായം. കോൺഗ്രസിന്റെ കായം കുളം സ്ഥാനാർത്ഥി അരിതാ ബാബുവാണ് പ്രായത്തിൽ രണ്ടാമത്. അഭിജിതിന്റെ ജന്മദിനം 1994 ജൂലൈ 19 ഉം അരിതയുടേത് 1994 ജൂൺ 30 ആണ്.

തൃശൂർ ജില്ലയിൽ സ്ഥാനാർത്ഥികളിൽ സമ്പന്നൻ എൻഡിഎ സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിക്ക് 375 ഉം ഭാര്യ രാധികയ്ക്ക് 125 എന്നിങ്ങനെ 500 പവൻ സ്വർണവുമുണ്ട്. ഇതിന് ഒരു കോടി 90 ലക്ഷം വില വരും. തമിഴ്‌നാട്ടിൽ 82.42 ഏക്കർ ഭൂമി, 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്. 6.8 കോടിയുടെ സ്വത്തുമുണ്ട്. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരന് 1,76,06,000 രൂപയുടേതടക്കം 2,27,84,895 രൂപയുടെ ആസ്തിയും ഭാര്യയും ഭാര്യയുടെ പേരിൽ 6,03,36,601 രൂപയുടെ സ്വത്തുമുണ്ട്.

അതേസമയം തൊടുപുഴയിലെ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.ജെ. ജോസഫിന്റെ പേരിൽ 3.72 കോടി രൂപയുടെ ആസ്തി. ഭാര്യ ശാന്തയുടെ പേരിൽ 53.36 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 7.71 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഡോ. കെ.എസ് മനോജിന് 5,52,91,026 രൂപയുടെ ആസ്തി. സ്വന്തം കൈവശം 10,000 രൂപയും ഭാര്യ സൂസൺ ഏബ്രഹാമിന്റെ കൈവശം 5,000 രൂപയുമുണ്ട്. സ്വന്തം പേരിൽ ആകെ 3,45,08,204 രൂപയുടെ സമ്പാദ്യമുണ്ട്. ഭാര്യയുടെ പേരിൽ 1,70,82,822 രൂപയുടെ സമ്പാദ്യം.

സ്വന്തം പേരിൽ ഒരു ലക്ഷം രൂപ വില മതിക്കുന്ന വോക്സ് വാഗൺ പോളോ കാർ, 88,560 രൂപ വില മതിക്കുന്ന 20 ഗ്രാം സ്വർണം. ഭാര്യക്ക് 12,84,120 രൂപ വില മതിക്കുന്ന 290 ഗ്രാം സ്വർണമുണ്ട്. 10 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും 15 ലക്ഷം രൂപ വിലമതിക്കുന്ന വീടും ഇരുവരുടേയും തുല്യപങ്കാളിത്തത്തിലുണ്ട്. 37 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും വീടുമുണ്ട്.

എസ്.ബി.ഐ. പാർലമെന്റ് സ്ട്രീറ്റ് ശാഖയിൽ 7,130 രൂപയുടെ നിക്ഷേപം, പഴവീട് ശാഖയിൽ 36,386 രൂപ, തീസ് ഹസാരി ശാഖയിൽ 1,87,683 രൂപ, പാതിരപ്പള്ളി ഐ. ഒ.ബിയിൽ 1,00,000 രൂപ, പഴവീട് എസ്.ബി.ഐയിൽ ജോയിന്റ് അക്കൗണ്ടിൽ 6,67,607 രൂപ, രണ്ട് അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപം 20,00,000 രൂപ. ഇതിനും പുറമെ, വിവിധ ബാങ്കുകളിൽ ഇരുവരുടേയും പേരിൽ വിവിധ അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപമുണ്ട്.

അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ കൈവശം പതിനായിരം രൂപ. ഭാര്യയുടെ െകെയിൽ അയ്യായിരം. ഷാജിക്ക് രണ്ടുലക്ഷവും ഭാര്യയ്ക്ക് 12 ലക്ഷവുമാണ് സമ്പാദ്യം. കല്യാശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബ്രിജേഷ് കുമാറിന് കയ്യിൽ ഇരുപത്തയ്യായിരം രൂപ. ഭാര്യയുടെ കയ്യിൽ ഇരുപതിനായിരം രൂപ. ബ്രിജേഷിന് നാല് ലക്ഷത്തിന്റെയും ഭാര്യയ്ക്ക് പതിനൊന്ന് ലക്ഷത്തിന്റെയും നിക്ഷേപം. ബ്രിജേഷിന് നാൽപതു ലക്ഷവും ഭാര്യയ്ക്ക് 60 ലക്ഷവും കമ്പോളം മൂല്യം വരുന്ന ആസ്തിയുണ്ട്. ബ്രിജേഷിന് 9 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്.

മെട്രോമാന്റെ ആസ്തി 51.78 ലക്ഷം രൂപ മാത്രം

അതേസമയം പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മെട്രോമാൻ ഇ ശ്രീധരൻ അതിസമ്പന്നൻ അല്ലെന്നതും പ്രത്യേകതയാണ്. ഡൽഹി മെട്രോയുടെ അമരക്കാരനായി വർഷങ്ങളോളം ഇരുന്നിട്ടും അദ്ദേഹത്തിന്റെ പക്കലുള്ളത് 51.78 ലക്ഷം രൂപയുടെ സമ്പാദ്യമാണ്. കൈയിലുള്ളത് 40,000 രൂപ, ഭാര്യയുടെ കൈവശം 2000 രൂപ. ബാങ്ക് നിക്ഷേപവും സ്വർണവും വാഹനവുമടക്കം ശ്രീധരന്റെ കൈവശം 51.78 ലക്ഷം രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ കൈവശം 3 കോടി രൂപയുടെ സ്വത്തുക്കളുമുണ്ട്. ഇതിൽ അദ്ദേഹത്തിന്റെ പേരിലുള്ള 14.59 ലക്ഷം രൂപയുടെ വാഹനവും 35,000 രൂപ മൂല്യമുള്ള ഒരു പവൻ സ്വർണവും ഭാര്യയുടെ കൈവശമുള്ള 5.2 ലക്ഷം രൂപ വിലമതിക്കുന്ന 120 ഗ്രാം സ്വർണവും ഉൾപ്പെടും. 26 ലക്ഷം രൂപ വിലമതിക്കുന്ന 1.12 ഏക്കർ കൃഷിഭൂമിയും 50 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിയേതര ഭൂമിയും ശ്രീധരന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 55 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിയേതര ഭൂമിയുണ്ട്. ശ്രീധരന്റെ പേരിലുള്ള വീടിന് 1.76 കോടി രൂപയും ഭാര്യയുടെ പേരിലുള്ള വീടുകൾക്ക് 2.45 കോടി രൂപയും മൂല്യം കണക്കാക്കുന്നു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാഫി പറമ്പിലിന്റെ കൈവശമുള്ളതു 25000 രൂപയാണ്. ഭാര്യയുടെ കൈവശം 10,000 രൂപ. നിക്ഷേപവും 15 ലക്ഷം രൂപ വിലയുള്ള വാഹനവുമടക്കം ഷാഫിയുടെ പേരിൽ 15.98 ലക്ഷം രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ പേരിൽ 16.63 ലക്ഷം രൂപയുടെ സ്വത്തുക്കളുമുണ്ട്. മകളുടെ പേരിൽ 6.6 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഷാഫിയുടെ പേരിൽ 17 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുണ്ട്. സ്വന്തമായി വീടില്ല. 13 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. സ്വന്തം പേരിൽ 31 കേസുകളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP