Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ

ബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിജെ ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ. സുപ്രീംകോടതിയുടെ വിധിയോടെ രണ്ടില ചിഹ്നവും പാർട്ടിയുടെ പേരും ജോസ് കെ മാണിക്ക് ആയതാണ് ഇതിന് കാരണം. പിസി തോമസിന്റെ കേരളാ കോൺഗ്രസിനൊപ്പം ചേരാൻ പിജെ തീരുമാനിച്ചെങ്കിലും പാർട്ടിയുടെ നിയന്ത്രണം ഇപ്പോഴും തോമസിന്റെ കൈയിലാണ്. മത്സരിക്കുന്നവർ ചിഹ്നം അനുവദിക്കുന്നതും പിസി തോമസാകും. പിജെ ജോസഫിന് ഈ പാർട്ടിയുടെ ചെയർമാനായി മാറാൻ സാങ്കേതിക തടസ്സങ്ങൾ ഏറെയാണ്. ഇതാണ് പ്രശ്‌നത്തിന് കാരണം.

മോൻസ് ജോസഫും പിജെ ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് എമ്മിന്റെ പ്രതിനിധികളാണ് അവർ. അതുകൊണ്ട് തന്നെ പാർട്ടി പദവിയും എംഎൽഎ സ്ഥാനവും രാജിവച്ച് മാത്രമേ മറ്റൊരു പാർട്ടിയിൽ ചേരാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇങ്ങനെ രാജിവച്ചാലും പ്രതിസന്ധി തീരുന്നില്ല. ചിഹ്നം അനുവദിക്കാൻ പിജെ ജോസഫിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ അവകാശം പിസി തോമസിൽ തുടർന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നമായി മാറും.

കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരും ഇതുവരെ യുഡിഎഫ് പക്ഷത്ത് നാമനിർദ്ദേശ പത്രിക നൽകിയിട്ടില്ല. ചിഹ്നത്തിൽ വ്യക്തതയില്ലാത്തതു കൊണ്ടാണ് ഇത്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നവർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ആർക്കും കഴിയില്ല. യുഡിഎഫിന്റെ അക്കൗണ്ടിൽ മത്സരിക്കുന്നവർക്ക് എങ്ങോട്ട വേണമെങ്കിലും നിയമപരമായി പോകാം. അതുകൊണ്ട് തന്നെ സ്വതന്ത്രരായി മത്സരിക്കുന്നതിനെ കോൺഗ്രസ് അംഗീകരിക്കുന്നില്ല. പിസി തോമസ് വിപ്പ് കൊടുത്താലും പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം യുഡിഎഫിനും ജോസഫ് വിഭാഗം തലവേദനയാവുകയാണ്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഇവരോട് കോൺഗ്രസ് ആവശ്യപ്പെടും. അങ്ങനെ വന്നാൽ ജോസഫിന്റെ പാർട്ടി തന്നെ അപ്രസക്തമാകുകയും ചെയ്യും.

ജോസഫിന് നിലവിൽ പാർട്ടിയൊന്നുമില്ല. അതുകൊണ്ട് പിസി തോമസിന്റെ പാർട്ടിയിലേക്ക് ലയിക്കാനും കഴിയില്ല. മത്സരിക്കുന്ന പത്ത് എംഎൽഎമാരിൽ 9 പേരും കേരളാ കോൺഗ്രസ് എമ്മിലെ അംഗങ്ങളാണ്. അവർ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയോ ജോസ് കെ മാണി പുറത്താക്കുകയോ ചെയ്തിട്ടില്ല. അവർക്ക് രാജിവച്ച് പിസി തോമസിന്റെ പാർട്ടിയിൽ അംഗമാകാം. അങ്ങനെ വന്നാൽ അവർക്ക് പിസി തോമസിന്റെ കേരളാ കോൺഗ്രസിന് അനുവദിക്കുന്ന ചിഹ്നത്തിൽ മത്സരിക്കാം. എന്നാൽ പാർട്ടി കമ്മറ്റികളിൽ പിസി തോമസിന്റെ ആളുകൾ മാത്രമാണ് ഉള്ളത്. ഇപ്പോൾ മത്സരിക്കുന്നവർ മാത്രം അംഗത്വം എടുത്താലും ഈ സമവാക്യം പിസി തോമസിന് അനുകൂമായി തന്നെ നിലനിൽക്കും. ഇതാണ് പിജെ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്.

അതായത് മത്സരിച്ച് ജയിക്കുന്നവരെല്ലാം കേരളാ കോൺഗ്രസ് പാർട്ടിയുടെ നിലപാട് അംഗീകരിക്കേണ്ടി വരും. പിജെ ജോസഫിന് പാർട്ടിയുടെ ചെർമാനാകാനും മറ്റും നിരവധി സാങ്കേതിക തടസ്സമുണ്ട്. പിസി തോമസിന്റെ പാർട്ടി ഭരണഘടന പ്രകാരം ചെയർമാനെ മാറ്റാനും പുതിയ ആളിനെ നിയമിക്കാനും 14 ദിവസത്തെ നോട്ടിസ് നൽകി പാർട്ടി കമ്മറ്റി വിളിക്കണം. അതായത് നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിന് മുമ്പ് പിസി തോമസിന്റെ പാർട്ടി പിടിച്ചെടുക്കാനും സ്വാധീനം ശക്തമാക്കാനും പിജെ ഗ്രൂപ്പിന് കഴിയില്ല. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം ചെയർമാൻ സ്ഥാനം ഒഴിയാൻ പിസി തോമസ് വിസമ്മതം പ്രകടിപ്പിച്ചാൽ പാർട്ടിയിലെ വെറും സാധാരണ അംഗമായി പിജെ ജോസഫും മറ്റ് എംഎൽഎമാരും മാറും. അതായത് പിസി തോമസിന്റെ അണികൾ.

പാർട്ടി കമ്മറ്റിയിലെ സ്വാധീനം ഉപയോഗിച്ച് പിസി തോമസിന് ഇഷ്ടമുള്ള നിലപാട് എടുക്കാൻ പറ്റും. സൈക്കിൾ ചിഹ്നം പിസി തോമസിന് ഇനി കിട്ടുകയില്ല. ട്രാക്ടറും തെങ്ങും തോപ്പും പോലുള്ള ചിഹ്നങ്ങളാണ് ചോദിക്കുന്നതും. ഇതിനൊപ്പം പിസി തോമസിന്റെ അനുയായി ആയി മാറാൻ പിജെയ്‌ക്കൊപ്പമുള്ള പലർക്കും താൽപ്പര്യക്കുറവുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ കേരളാ കോൺഗ്രസിന്റെ പേരിൽ മത്സരിക്കാനാണ് അവർക്ക് താൽപ്പര്യം. എന്നാൽ കൂറുമാറ്റ പ്രശ്‌നങ്ങൾ യുഡിഎഫിന് വെല്ലുവിളിയാകുകയും ചെയ്യുന്നു. അതിനാൽ ഇവരെല്ലാം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതാകും ഉചിതമെന്ന ചിന്ത കോൺഗ്രസിനുണ്ട്.

അങ്ങനെ ജയിച്ച് എംഎൽഎയായാൽ മന്ത്രി പദം പോലും ചോദിക്കാൻ പറ്റാത്ത സാഹചര്യം പിജെ ജോസഫിനുണ്ടാകും. അതുകൊണ്ട് തന്നെ പിസി തോമസ് ചതിക്കില്ലെന്ന് ഉറപ്പു വാങ്ങി ആ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനാണ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP