Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എസ്. എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫികും പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ ഗിരിധർ ഉടുപായും ഒന്നിക്കുന്ന ഫ്യൂഷൻ സംഗീത സൃഷ്ടി

യു.എസ്. എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫികും പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ ഗിരിധർ ഉടുപായും ഒന്നിക്കുന്ന ഫ്യൂഷൻ സംഗീത സൃഷ്ടി

സ്വന്തം ലേഖകൻ

ചെന്നൈ: അമേരിക്കയിലെ ഹവായി ആസ്ഥാനമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക് മാർച്ച് 12ന് പ്രശസ്ത ഇന്ത്യൻ ഘടം സംഗീതജ്ഞൻ ''ഘടം'' ഗിരിധർ ഉടുപായുമായി ചേർന്നുള്ള വിർച്വൽ പങ്കാളിത്തത്തിലൂടെ സൃഷ്ടിച്ച വാദ്യസംഗീതത്തിന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കി. ബെംഗളൂരുവിൽ ഈയിടെ സമാപിച്ച ഏറോ ഇന്ത്യ 2021ന് പിന്തുണ അറിയിക്കാനും യു.എസ്.- ഇന്ത്യ പ്രതിരോധ ബന്ധവും ഇരു രാജ്യങ്ങളിലെ പൗരന്മാർ തമ്മില്ലുള്ള ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനം പകരാനുമാണ് ഈ സംഗീതോദ്യമം.

''Open Clusters' എന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എയർ ഫോഴ്സ് ബാൻഡിൽ സാക്‌സോഫോൺ വായിക്കുന്ന സ്റ്റാഫ് സർജന്റ് ലൂയിസ് റോസാ ആണ്. ഇന്ത്യൻ, പ്യൂർട്ടോ റിക്കൻ സംസ്‌കാരങ്ങളും താളങ്ങളും ഒത്തിണക്കിയാണ് ഈ ഫ്യൂഷൻ ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. സീനിയർ എയർമാൻ ഗൈ ജെയിംസ് (ഗിറ്റാർ), സ്റ്റാഫ് സർജന്റ് ആൻഡ്രൂ ഡെട്രാ (ബേസ്), ടെക്നിക്കൽ സർജന്റ് വിൽഫ്രഡോ ക്രൂസ് (പേർക്കഷൻ) എന്നിവരാണ് ഇതിൽ പങ്കാളികളായ മറ്റ് സംഗീതജ്ഞർ.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക് പബ്ലിസിറ്റി വിഭാഗം തലവൻ ടെക്നിക്കൽ സർജന്റ് വിൽഫ്രഡോ ക്രൂസ് പറയുന്നു: ''ലോകമെമ്പാടുമുള്ള സംഗീതാസ്വാദാകർക്കായി ഈ ഒരു ഗാനം തയ്യാറാക്കാൻ അവസരം ലഭിച്ചതിന് ഞങ്ങൾ സന്തോഷവും നന്ദിയും അറിയിക്കുന്നു. കോവിഡ് കാരണം ഞങ്ങൾക്ക് ഏറോ ഇന്ത്യയിൽ പങ്കെടുക്കാൻ സാധിച്ചില്ല; എങ്കിലും അതിർത്തി, ദൂരപരിമിതികൾക്കപ്പുറത്ത് സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നു. സംഗീതത്തിലൂടെ ഇന്തോ-പസിഫിക് മേഖലയിലുള്ള നമ്മുടെ പങ്കാളികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാകുന്നു. ഞങ്ങൾ ഈ ഗാനം സൃഷ്ടിച്ചത് ആസ്വദിച്ചത് പോലെ നിങ്ങൾ ഈ ഗാനം ആസ്വദിക്കും എന്ന് പ്രതീക്ഷിക്കുന്നു.''

വിർച്വൽ പങ്കാളിത്തത്തെക്കുറിച്ച് ''ഘടം'' ഗിരിധർ ഉടുപാ പറയുന്നു: ''യു.എസ്. എയർ ഫോഴ്സ് ബാൻഡിലെ സംഗീതജ്ഞരുമായി ചേർന്ന് ഈ ഗാനം തയ്യാറാകാൻ കഴിഞ്ഞതിൽ എനിക്കതിയായ സന്തോഷമുണ്ട്. ഇപ്പോഴത്തെ ലോക സംഗീതരംഗത്തിന് തികച്ചും അനുയോജ്യമായതാണ് ഈ ഗാനം.''

യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക്: വെസ്റ്റേൺ പസിഫിക് മേഖലയിലൊട്ടാകെ സംഗീതത്തിലൂടെ സാമൂഹ്യബന്ധങ്ങൾ പടുത്തുയർത്തുന്നതിന് എയർ ഫോഴ്സ് അംഗങ്ങളെ വെച്ച് രൂപീകരിക്കപ്പെട്ട സ്‌ക്വാഡ്രൺ ആണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക്. വർഷം ഇരുനൂറോളം വേദികളിൽ സംഗീതം പൊഴിക്കുന്ന ഈ ബാൻഡ് ദേശഭക്തിയും സാംസ്‌കാരിക ബന്ധങ്ങളും ഇന്തോ-പസിഫിക് മേഖലയിലുടനീളം ഊട്ടിയുറപ്പിക്കുന്നതിനായി സംഗീതം ഉപയോഗിക്കുന്നു.

''ഘടം'' ഗിരിധർ ഉടുപാ: ബെംഗളൂരുവിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ ഘടം സംഗീതജ്ഞൻ ''ഘടം'' ഗിരിധർ ഉടുപാ മൂന്ന് ദശകമായി സംഗീതരംഗത്തുണ്ട്. അമ്പതിലേറെ രാജ്യങ്ങളിൽ കച്ചേരി നടത്തിയിട്ടുള്ള, നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഗിരിധർ ഉടുപാ ലോക സംഗീതത്തിന്റെ തികഞ്ഞ ഒരു വക്താവാണ്. ന്യൂയോർക്കിലെ കാർനെഗി ഹാളിലും വാഷിങ്ടണിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിങ് ആർട്‌സിലും ഹൂസ്റ്റണിലെ വോർത്താം സെന്ററിലും അദ്ദേഹം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

മ്യൂസിക് വീഡിയോ ഇവിടെ കാണാം:

യൂട്യൂബ്: https://www.youtube.com/watch?v=HVNbHX6APyI

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP