Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐസിസിൽ ചേർന്നതിന്റെ പേരിൽ പൗരത്വം റദ്ദു ചെയ്താൽ പിന്നെ അവരെങ്ങോട്ട് പോകും ? ബംഗ്ലാദേശി വംശജരെ രാജ്യമില്ലാത്തവരാക്കാൻ കഴിയുമോ ? ബ്രിട്ടീഷ് സർക്കാരിന് തിരിച്ചടിയായി ഒരു കോടതി വിധി

ഐസിസിൽ ചേർന്നതിന്റെ പേരിൽ പൗരത്വം റദ്ദു ചെയ്താൽ പിന്നെ അവരെങ്ങോട്ട് പോകും ? ബംഗ്ലാദേശി വംശജരെ രാജ്യമില്ലാത്തവരാക്കാൻ കഴിയുമോ ? ബ്രിട്ടീഷ് സർക്കാരിന് തിരിച്ചടിയായി ഒരു കോടതി വിധി

സ്വന്തം ലേഖകൻ

ലണ്ടൻ: ഐസിസിൽ ചേരാൻ സിറിയയിൽ പോയവരുടെ പൗരത്വം റദ്ദാക്കുന്ന നടപടിയിൽ ബ്രിട്ടീഷ് സർക്കാരിന് വൻ തിരിച്ചടി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെ നിയമനടപടികൾക്കായി ഐസിസ് വധു ഷെമീന ബീഗത്തിനു ബ്രിട്ടനിലേക്ക് വരാൻ കഴിയില്ലെന്ന് കഴിഞ്ഞമാസം സുപ്രീം കൊടതി നിലപാടെടുത്തതിനു ശേഷമാണ് ഇത്തരത്തിലൊരു വിധി വരുന്നത്. രണ്ട് ബ്രിട്ടീഷ്-ബംഗ്ലാദേശി സ്ത്രീകളുടെയും ഒരു പുർഷന്റെയും പൗരത്വം റദ്ദ് ചെയ്ത നടപടിക്കെതിരെയുള്ള വിചാരണവേളയിലാണ് കോടതി ഈ നടപടിയിലൂടെ ഹോം ഓഫീസിന് തെറ്റുപറ്റിയെന്ന് പറഞ്ഞത്.

ബ്രിട്ടനിൽ ജനിച്ചവരാണ് സ്ത്രീകൾ ഇരുവരും. സി 3, സി 4 എന്നല്ലാതെ ഇവരുടെ പേരുവിവരങ്ങൾ പുറത്താക്കിയിട്ടില്ല. 2019 നവംബറിലായിരുന്നു ദേശീയ സുരക്ഷയുടെ പേരിൽ ഇവരുടെ പൗരത്വം റദ്ദാക്കിയത്. അതുപോലെ ബംഗ്ലാദേശിൽ ജനിച്ച് പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച സി 7 എന്ന് സൂചിപ്പിക്കപ്പെടുന്ന പുരുഷന്, 2020 മാർച്ചിലായിരുന്നു പൗരത്വം നഷ്ടമായത്. ഐസിസുമായി ബന്ധപ്പെട്ടതുമൂലം ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നു എന്നപേരിലാണ് ഇതും റദ്ദ് ചെയ്തത്.

ഇത്തരത്തിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പൗരത്വം റദ്ദാക്കുന്ന നടപടികൾക്കെതിരെ പരാതിപ്പെടാനായി പ്രത്യേകം നിയോഗിക്കപ്പെട്ട സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷന്റെ മുന്നിൽ ഇവർ മൂന്നു പേരും ഈതീരുമാനത്തിനെതിരെ പരാതി നൽകുകയായിരുന്നു. പൗരത്വം റദ്ദാക്കുന്ന സമയത്ത് മൂന്നുപേർക്കും ഇരട്ടപൗരത്വം (ബ്രിട്ടന്റേതും ബംഗ്ലാദേശിന്റെതും) ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യുന്നതിനാൽ ഇവർ രാജ്യമില്ലാത്തവർ ആകുന്നില്ലെന്നുമായിരുന്നു ഹോം ഓഫീസ് കോടതിയിൽ വാദിച്ചത്. എന്നാൽ 21 വയസ്സ് തികഞ്ഞതോടെ ഇവർക്ക് ബംഗ്ലാദേശ് പൗരത്വം നഷ്ടമായെന്ന് ഇവരുടെ അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെടുന്നതോടെ ഇവർ രാജ്യമില്ലാത്തവരായി തീരുമെന്നും അവർ പറഞ്ഞു.

ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെടുന്ന സമയത്ത് വാദികൾ ബംഗ്ലാദേശ് പൗരന്മാർ അല്ലെന്ന് ബോദ്ധ്യപ്പെട്ടു എന്നുപറഞ്ഞ കോടതി, ബ്രിട്ടനിൽ നിന്നും പോകാൻ അവർക്ക് മറ്റൊരു രാജ്യമില്ലെന്നും നിരീക്ഷിച്ചു. അതായത്, മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ സ്വന്തമായി ഒരു രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് സർക്കരിന്റെ തീരുമാനം എന്നും കോടതി പറഞ്ഞു. ആ ഒരു കാരണം മാത്രം മതി, പൗരത്വം റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തുവാനെന്നും കോടതി പറഞ്ഞു.

ഹോം സെക്രട്ടറി തന്റെ ചുമതലകൾ നിർവ്വഹിച്ചില്ലെന്നതിനും, ഇവരെ രാജ്യമില്ലാത്തവരാക്കുക വഴി അഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നതിനും ഈ കോടതിവിധി തെളിവാണെന്ന് റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടർ മായാ ഫോവ പറഞ്ഞു.ഇത്തരത്തിൽ വടക്ക് കിഴക്കൻ സിറിയയിൽ നിരവധി ബ്രിട്ടീഷുകാർ തടവിൽ ഉണ്ടെന്നും അവരിൽ പലരും മനുഷ്യക്കടത്തിന്റെ ഇരകളാണെന്നും വളരെ നേരത്തേ മുതൽ റിപ്രൈവ് പറയുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ നീക്കിയ പൗരത്വം ഇപ്പോൾ ഇവർക്ക് തിരികെ ലഭിച്ചു.

ഇനി ഈ കേസിൽ സമ്പൂർണ്ണമായ രീതിയിൽ അന്വേഷണം നടത്തണം. ഇവർ ഇരകളാണോ അതോ തീവ്രവാദികളാണോ എന്നത് ഒരു അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂ എന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP