Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

പി.പി.ചെറിയാൻ

ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റി ചുമതലപ്പെടുത്തിയ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തിൽ 21 അംഗങ്ങൾ ഉൾപ്പെടുന്ന അമേരിക്ക റീജിയൺ കമ്മറ്റി നിലവിൽ വന്നു. പ്രൊഫ: ജോയ് പല്ലാട്ടുമഠം, ടെക്‌സാസ് (പ്രസിഡന്റ്), തോമസ് രാജൻ, ടെക്സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്‌ളോറിഡ (വൈസ് പ്രസിഡന്റ്), ലാജി തോമസ് ന്യൂയോർക്ക്, (സെക്രട്ടറി), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ, കണക്ടികട്ട് (ട്രഷറാർ), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ).

വിവിധ ഫോറം കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മാത്യുസ് ടി.മാത്യൂസ്, ഫിലാഡൽഫിയ (സീനിയർ സിറ്റിസൺസ് ഫോറം), ഷീല ചെറു ടെക്‌സാസ്, (വിമൻസ് ഫോറം), പ്രൊഫ.സഖറിയ മാത്യു, അറ്റ്‌ലാന്റ, (എഡ്യൂക്കേഷൻ ഫോറം), ഡോ.അന്നമ്മ സഖറിയ, ന്യൂയോർക്ക് (മെഡിക്കൽ ഫോറം), ബോബി വർക്കി, ഫിലാഡൽഫിയ (യൂത്ത് ഫോറം), അഡ്വ.സൈജു വർഗീസ്, സാൻഫ്രാൻസിസ്‌കോ, (ബിസിനസ് ഫോറം), പൗലോസ് കുയിലാടൻ, ഫ്‌ളോറിഡ, (കൾച്ചറൽ ഫോറം), സാജൻ ജോൺ, ബാൾട്ടിമോർ, (ലീഗൽ ഫോറം), സഞ്ജയ് സാമുവേൽ, സീയാറ്റിൽ, (ഐ റ്റി ഫോറം), തോമസ് ജോസഫ്, അറ്റ്‌ലാന്റ, (വിഷ്വൽ മീഡിയ ഫോറം),ടോം ജേക്കബ്, ബാൾട്ടിമോർ, (എഡിറ്റോറിയൽ ഫോറം),നിജോ പുത്തൻപുരക്കൽ, അറ്റ്‌ലാന്റ, (കമ്മ്യൂണിറ്റി ഫോറം) എന്നിവരാണ് പുതിയതായി ചുമതല ഏറ്റെടുത്തത്.

പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ. Uniting and Networking Malayalees around the World എന്ന പ്രധാന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്താണ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തിക്കുന്നത്.

ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാൻ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പി.എം.എഫ് പ്രവർത്തിക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും അതുപോലെതന്നെ രൂപവൽക്കരണത്തിനും പുരോഗതിക്കും പര്യാപ്തമായ നടപടികൾ കൈക്കൊള്ളുകയും ഇതിനായി സെമിനാറുകൾ, കോൺഫെറെൻസുകൾ, മീറ്റിംഗുകൾ തുടങ്ങിയവ സംഘടിപ്പിക്കുക. മലയാളീകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഏകീകരണത്തെ പ്രമോട്ട് ചെയ്യുക. പ്രവാസി മലയാളികൾക്ക് കേരള ഗവൺമെന്റ് അനുവദിച്ചിട്ടുള്ള, പ്രത്യേകിച്ചും NORKA- യിൽ നിന്നും അനുവദിച്ചിട്ടുള്ളതും ലഭിക്കുന്നതുമായ ആനുകൂല്യങ്ങൾ നേടിയെടുക്കുക. പി.എം.എഫ്. മെമ്പർമാർക്ക് കേരളത്തിൽ അവരുടെ ലീഗൽ, മെഡിക്കൽ, സോഷ്യൽ, അതുപോലെ ഗവണ്മെന്റ് സംബന്ധമായ ആവശ്യങ്ങൾക്കായുള്ള സഹായവും ഉപദേശവും നൽകുക. വിവിധ റീജിയണലുകളെ ഏകോപിപ്പിച്ച് ഗ്ലോബൽ കോൺഫറൻസുകൾ സംഘടിപ്പിടിച്ചു ലോകമെമ്പാടുമുള്ള മലയാളീകളുമായി സോഷ്യൽ നെറ്റ് വർക്ക് ഉണ്ടാക്കുക.

വിവിധ രാജ്യങ്ങളിൽ നിന്ന് ഉപരിപഠനത്തിനായി വരുവാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് എല്ലാവിധ നിർദേശങ്ങളും സഹായവും നൽകുക. ഓസിഐ, ഡ്യുവൽ സിറ്റിസൺ ഷിപ്പ് തുടങ്ങിയ വിഷയങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെട്ട് വേണ്ട പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുക. നമ്മുടെ മാതൃഭാഷയെ പുതിയ തലമുറയെ പരിശീലിപ്പിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക. അതുപോലെ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ സംഘടിപ്പിക്കുക. തുടങ്ങിയവയാണ് പ്രധാനമായും പ്രവാസി മലയാളി ഫെഡറേഷന്റെ ലക്ഷങ്ങൾ എന്ന് നോർത്ത് അമേരിക്ക കോർഡിനേറ്റർ ഷാജീ രാമപുരം അറിയിച്ചു.

ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ, ഗ്ലോബൽ പ്രസിഡന്റ് എംപി സലിം (ഖത്തർ), ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട്, പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ പി.പി ചെറിയാൻ, ഗ്ലോബൽ സെക്രട്ടറി ജോൺ വർഗീസ് (യു കെ ) എന്നിവർ പുതിയതായി ചുമതലയേറ്റ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP