Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് നിന്ന് വടക്കുനാഥന്റെ മണ്ണിൽ പറന്നിറങ്ങി താരം; തൃശൂരിലെ ജനങ്ങൾ കൈവിടില്ലെന്ന് പ്രതീക്ഷ അർപ്പിച്ച് ചർച്ചയാക്കിയതും ശബരിമലയിലെ വിശ്വാസം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃശൂരിൽ മത്സരത്തിനായി പത്രിക നൽകി സുരേഷ് ഗോപി; വിശ്രമ ശേഷം 24ന് വീണ്ടും എത്തും; കാടിളക്കി പടനയിച്ച് തൃശൂർ നേടാൻ സുരേഷ് ഗോപി

തിരുവനന്തപുരത്ത് നിന്ന് വടക്കുനാഥന്റെ മണ്ണിൽ പറന്നിറങ്ങി താരം; തൃശൂരിലെ ജനങ്ങൾ കൈവിടില്ലെന്ന് പ്രതീക്ഷ അർപ്പിച്ച് ചർച്ചയാക്കിയതും ശബരിമലയിലെ വിശ്വാസം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃശൂരിൽ മത്സരത്തിനായി പത്രിക നൽകി സുരേഷ് ഗോപി; വിശ്രമ ശേഷം 24ന് വീണ്ടും എത്തും; കാടിളക്കി പടനയിച്ച് തൃശൂർ നേടാൻ സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : സ്ഥാനാർത്ഥിപ്പട്ടികയിലുണ്ടെങ്കിലും സുരേഷ് ഗോപിക്കു മത്സരിക്കാൻ വിമുഖതയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതെല്ലാം വെറും കെട്ടുക്കഥകളാണെന്ന് തെളിയിച്ച് തൃശൂരിൽ സുരേഷ് ഗോപിയുടെ ലാൻഡിങ്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പറന്നിറങ്ങി തൃശൂരിൽ സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക നൽകി. ഇതോടെ സുരേഷ് ഗോപിയുടെ മത്സരം ഉറപ്പായി.

ശബരിമലയിൽ സമരം മാത്രമല്ല നിയമനിർമ്മാണവും നടത്തും. അതിന് വേണ്ടിയാണ് മത്സരം. തൃശൂരിലെ ജനങ്ങൾ കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ചാണ് പത്രിക സമർപ്പിക്കൽ. ഇനി 24-ന് സുരേഷ് ഗോപി തൃശൂരിലെത്തിയേക്കും. പത്ത് ദിവസം സമ്പൂർണ്ണ വിശ്രമം സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ തൃശൂരിൽ കളം കടുക്കുകയാണ്. തൃശൂരിൽ കോൺഗ്രസിന്റെ പത്മജാ വേണുഗോപാലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ക്രൈസ്തവ സഭയുടെ വോട്ടും ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരിക്കാൻ എത്തുന്നതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മത്സരം കടപ്പിക്കും.

തൃശൂരിൽ രാവിലെ 11.30ഓടെ ഹെലികോപ്ടറിൽ എത്തിയ സുരേഷ് ഗോപി പാർട്ടി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ് ശേഷമാണ് തൃശൂർ കളക്റ്റ്രേറ്റിൽ പത്രിക സമർപ്പിച്ചത്. ബിജെപി വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വിവിധ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് വർദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

നഗരത്തിൽ സുരേഷ് ഗോപിക്ക് വോട്ടഭ്യർഥിച്ച് പോസ്റ്ററുകൾ പതിച്ചുതുടങ്ങി. മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തെങ്കിലും കേന്ദ്രനേതൃത്വം ഏകപക്ഷീയമായി സ്ഥാനാർത്ഥിപ്പട്ടികയിൽ പേരുചേർത്തതോടെ സുരേഷ് ഗോപിക്ക് വഴങ്ങാതെ നിവൃത്തിയില്ലെന്നായി. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കാനിരിക്കെ കേന്ദ്രനേതൃത്വത്തെ പിണക്കുന്നത് ബുദ്ധിയല്ലെന്നും സുരേഷ് ഗോപിക്കറിയാം. ഷൂട്ടിങ് തുടങ്ങിയ സിനിമകളുടെ പേര് പറഞ്ഞ് പിൻവലിയാൻ ശ്രമിച്ചെങ്കിലും നേതൃത്വവും വഴങ്ങിയില്ല.

അടുത്തതവണ ലോക്സഭയിലേക്കു മത്സരിക്കാമെന്നും ഇത്തവണ ഒഴിവാക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാൽ, താരപരിവേഷമില്ലാത്ത പട്ടിക പ്രഖ്യാപിക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലാണ് ഉയർന്നത്. ഇതോടെയാണ് സുരേഷ് ഗോപി മത്സരിക്കാൻ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കാടിളക്കി പടനയിച്ച സുരേഷ് ഗോപി ഇത്തവണ പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും ജയിച്ചുകയറുമെന്നാണ് ബിജെപി. പ്രവർത്തകരുടെ അവകാശവാദം.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP