Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശോഭയെ പാലം വലിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകും; മണ്ഡലത്തിലെ അതിവിശ്വസ്തനായ ജനറൽ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആർഎസ്എസ്; ജയം ഉറപ്പിക്കാൻ വിയർപ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിർദ്ദേശം; ശോഭാ സുരേന്ദ്രന് പാർട്ടി വിഭാഗീയതയിൽ അടിതെറ്റാതിരിക്കാൻ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷൻ'; കഴക്കൂട്ടത്ത് അടിതെറ്റിയാൽ സമാധാനം പറയേണ്ടി വരിക മുരളീധരൻ

ശോഭയെ പാലം വലിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകും; മണ്ഡലത്തിലെ അതിവിശ്വസ്തനായ ജനറൽ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആർഎസ്എസ്; ജയം ഉറപ്പിക്കാൻ വിയർപ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിർദ്ദേശം; ശോഭാ സുരേന്ദ്രന് പാർട്ടി വിഭാഗീയതയിൽ അടിതെറ്റാതിരിക്കാൻ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷൻ'; കഴക്കൂട്ടത്ത് അടിതെറ്റിയാൽ സമാധാനം പറയേണ്ടി വരിക മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെതിരെ വിമത നീക്കങ്ങൾ ഉണ്ടായാൽ കേന്ദ്രമന്ത്രി സ്ഥാനം വി മുരളീധരന് നഷ്ടമാകും. ശോഭയെ ജയിപ്പിച്ചേ മതിയാകൂവെന്ന നിർദ്ദേശം മുരളീധരന് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ മുരളിക്ക് ലഭിച്ച വോട്ടുകൾ കുറഞ്ഞാൽ കടുത്ത നടപടിയും ഉണ്ടാകും. ശബരിമല വിഷയവുമായി പ്രചരണത്തിന് ഇറങ്ങിയ ശോഭയ്ക്ക് മികച്ച ജയസാധ്യത ആർ എസ് എസും കൽപ്പിക്കുന്നുണ്ട്. കാര്യവാഹായ അർജുൻ ഗോപാലിനാണ് ചുമതല ആർഎസ്എസ് നൽകിയിട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ആളിനെ ചുമതല ഏൽപ്പിച്ചതുംഅട്ടിമറികൾ നടക്കുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിനാണ്.

ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്ഥാനാർത്ഥിത്വം പിടിച്ചുവാങ്ങിയ ശോഭാ സുരേന്ദ്രനെ പാലം വലിക്കുമെന്ന സൂചനകൾ സജീവമാണ്. വി മുരളീധരന് ഏറെ സ്വാധീനമുള്ള മണ്ഡലാണ് ഇത്. 2026ൽ ഈ മണ്ഡലത്തിൽ മത്സരിക്കാൻ വി മുരളീധരന് ആഗ്രഹവും ഉണ്ട്. അതുകൊണ്ട് തന്നെ ശോഭയെ അട്ടിമറിക്കുമെന്ന ഭയം അണികളിൽ സജീവമാണ്. കഴക്കൂട്ടത്ത് വി മുരളീധരന്റെ പ്രധാനികളിൽ ഒരാൾ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ഇയാളെ പ്രത്യേകം നിരീക്ഷിക്കാനാണ് ആർഎസ്എസ് നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തിനും ഇയാളെ കുറിച്ച് പരാതി കിട്ടിയിട്ടുണ്ട്. ശോഭ തോറ്റാൽ ഈ നേതാവിനെതിരേയും കർശനമായ നടപടി ഉണ്ടാകും.

ശോഭയെ പാലം വലിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന സന്ദേശം മുരളീധരന് കിട്ടി കഴിഞ്ഞു. മണ്ഡലത്തിലെ മുരളീധരന്റെ അതിവിശ്വസ്തനായ ജനറൽ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആർ എസ് എസും ശോഭയെ ജയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ശോഭാ സുരേന്ദ്രന്റെ ജയം ഉറപ്പിക്കാൻ വിയർപ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിർദ്ദേശം കിട്ടിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന് പാർട്ടി വിഭാഗീയതയിൽ അടിതെറ്റാതിരിക്കാൻ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷൻ' ആണെന്നാണ് സൂചന. രഹസ്യ ഏജൻസികളും നിരീക്ഷണം നടത്തും. കഴക്കൂട്ടത്ത് ശോഭയ്ക്ക് അടിതെറ്റിയാൽ സമാധാനം പറയേണ്ടി വരിക മുരളീധരനാകും എന്ന സന്ദേശം സംസ്ഥാന നേതൃത്വത്തിനും കിട്ടിയിട്ടുണ്ട്.

കാലുവാരിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ശോഭയ്ക്കായി ആർ.എസ്.എസും മണ്ഡലത്തിൽ സജീവമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശാനുസരണം സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രഭാരി സി.പി. രാധാകൃഷ്ണൻ എന്നിവർ മണ്ഡലത്തിന്റെ മേൽനോട്ടം നിർവഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യത്തോടെ ശോഭ നേടിയ കഴക്കൂട്ടം ദേശീയ നേതൃത്വത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. ശോഭയ്ക്കെതിരായ നീക്കം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകും.

ശോഭയെ വെട്ടാനായി യൂത്ത് കോൺഗ്രസ് മുൻ നേതാവിനെയാണു കഴക്കൂട്ടം സ്ഥാനാർത്ഥിയായി മണ്ഡലത്തിലേക്കു സ്ഥാന നേതാക്കൾ കണ്ടുവച്ചിരുന്നത്. വിജയൻ തോമസുമായി അടുപ്പമുള്ള നേതാവായിരുന്നു ഇയാൾ. അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്ന സൂചന ഇതിന്റെ ചുവടുപിടിച്ചായിരുന്നു. ശരത് ചന്ദ്രപ്രസാദിനേയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇതൊന്നും നടന്നില്ല. അതോടെ ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയാണ് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നത്. മത്സരിച്ചിടത്തെല്ലാം പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് നേടിയ ചരിത്രവും ശോഭയെ ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരിയാക്കി.

കഴക്കൂട്ടത്ത് ഇടതു സ്ഥാനാർത്ഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ. എസ്.എസ്. ലാലും സജീവമാണ്. തുടക്കത്തിൽ പിന്നിലായെങ്കിലും ദേശീയ നേതാക്കളടക്കം ശോഭയുടെ വിജയത്തിനായി മണ്ഡലത്തിലുണ്ടാകും. പ്രധാനമന്ത്രി മോദിയും കഴക്കൂട്ടത്ത് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ഇന്ന് മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കും. വൈകുന്നേരം കഴക്കൂട്ടത്തെത്തുന്ന ശോഭ സുരേന്ദ്രന് കാര്യവട്ടം ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് മണ്ഡലമിളക്കിയുള്ള റോഡ് ഷോയുമുണ്ടാകും.

കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കാൻ ഉറപ്പിച്ച മണ്ഡലത്തിൽ പാർട്ടി സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രനെ മത്സരിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള തീരുമാനമായതിനാൽ തന്നെ ശോഭയുടെ പ്രചാരണ രംഗത്ത് ഉഴപ്പിയാൽ മറുപടി നൽകേണ്ടിയും വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP