Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടത്തിയത് ഒറ്റയാൾ പോരാട്ടം; തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ട്വിന്റി 20 സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ തേടി അഭിനന്ദന പ്രവാഹം

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടത്തിയത് ഒറ്റയാൾ പോരാട്ടം; തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ട്വിന്റി 20 സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ തേടി അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകൻ

കോതമംഗലം: തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ട്വിന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെത്തേടി അഭിനന്ദനപ്രവാഹം. മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് സുപ്രീം കോടതിയിൽ ഒറ്റയാൾ പോരാട്ടം നടത്തുകയും ഇതെത്തുടർന്ന് കോടതിയുടെ ഭാഗത്തുനിന്നും അനുകൂല ഇടപെടലുണ്ടായതുമാണ് കോതമംഗലത്തെ ടെന്റി 20 സ്ഥാനാർത്ഥികൂടിയായ ഡോ. ജോ ജോസഫിന് അഭിനന്ദനങ്ങൾക്ക് അർഹനാക്കിയിരിക്കുന്നത്.

വോട്ടർമാരെകാണുന്ന തിരക്കുകൾക്കിടയിലും നേരിലും ഫോണിലുമെത്തുന്ന അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചാണ് പര്യടന പരിപാടിയുമായി ഡോ. ജോ ജോസഫ് മുന്നേറുന്നത്. കോടതി ഇടപെടൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നമുതൽ സുഹൃത്തുക്കളും അടുപ്പക്കാരുംമടക്കം നിരവധി പേർ അഭിനന്ദനം അറിയിച്ച് വിളിയ്്ക്കുന്നുണ്ട്.ഈ വിഷയത്തിൽ സ്ഥാനാർത്ഥി നടത്തിയ നീക്കങ്ങളും കേസ്സ് നടപടികളിലുണ്ടായ അനുകൂല കോടതി ഇടപെടലുകളും മറ്റും വോട്ടർമാർക്കിടയിൽ ചർച്ചയാക്കുന്നതിനും ടെന്റി 20 പ്രവർത്തകർ നീക്കം ആരംഭിച്ചിട്ടുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ കോതമംഗലം ഉൾപ്പെടെ എറണാകുളം ജില്ലയുടെ പകുതിയോളം അറബിക്കടലിലെത്തുമെന്നുള്ള പ്രചാരണങ്ങൾ അടുത്തകാലത്തായി ശക്തിപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ചുമതലകൾ ഉപസമിതിക്ക് നൽകിയെന്നും ചൂണ്ടിക്കാട്ടി പി.ജെ. ജോസഫിന്റെ മരുമകനും കിഴക്കമ്പലം 20-ട്വന്റി കൂട്ടായ്മയുടെ കോതമംഗലം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഡോ.ജോ ജോസഫ് നൽകിയ ഹർജിയിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിരിയിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് 142 ആയിഉയർത്തിയെങ്കിലും അണക്കെട്ടിന്റെ സുരക്ഷയിൽ പരമപ്രധാനമായ ഇൻസ്ട്രുമെന്റേഷൻ, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ നടപ്പാക്കിയില്ല എന്നതായിരുന്നു ഹർജിയിൽ പരാമർശിച്ചിരുന്ന പ്രധാന വിഷയങ്ങൾ.ഇത് കോടതി ഗൗരവമായി വിലയിരുത്തുകയും ഈ വീഴ്ച വരുത്തിയതിനാണ് മേൽനോട്ട സമിതിയെയും തമിഴ്‌നാട് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിക്കുകയുമായിരുന്നു.

മുല്ലപ്പെരിയാറിൽ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ,റൂൾ കർവ്,ഇൻസ്ട്രുമെന്റേഷൻ എന്നിവ ഡാമിന്റെ സുരക്ഷയ്ക്കും കോതമംഗലം, പെരുമ്പാവൂർ, ഇടുക്കി, എറണാകുളം എന്നീ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഡോ ജോ ജോസഫ് ചൂണ്ടിക്കാട്ടി.ഭൂചലനം, ഡാം ചോർച്ച എന്നിവ പരിശോധിക്കാനുള്ള ഇൻസ്ട്രുമെന്റേഷൻ എല്ലാ ഡാമുകളിലും ഉണ്ട്. എന്നാൽ മുല്ലപ്പെരിയാർ ഡാമിൽ ഇൻസ്ട്രുമെന്റെഷൻ വേണമെന്ന കേരളത്തിന്റെ ആവശ്യം വർഷങ്ങളായി തമിഴ്‌നാട് വിസമ്മതിക്കുകയായിരുന്നു.

മുല്ലപെരിയാർ വിഷയത്തിൽ ഇതാദ്യമായിട്ടാണ് കേരളത്തിന് അനുകൂലമായ ഒരു സുപ്രീകോടതി വിധിയെത്തുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ ജോ ജോസഫ് ഇന്ന് രാവിലെ കോതമംഗലം ഡി എഫ് ഓ യുടെ മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP