Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വൈറസ് ഇല്ലെന്നും കേൾക്കുന്നതെല്ലാം ഗൂഢാലോചനയെന്നും പറഞ്ഞ് നടന്ന ടാൻസാനിയൻ പ്രസിഡന്റ് 61-ാം വയസ്സിൽ അന്തരിച്ചത് കോവിഡ് ബാധിച്ചോ? ഒരു മാസമായി കാണാനില്ലാതിരുന്ന പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കാരണം പറയാതെ വൈസ് പ്രസിഡന്റ്

കോവിഡ് വൈറസ് ഇല്ലെന്നും കേൾക്കുന്നതെല്ലാം ഗൂഢാലോചനയെന്നും പറഞ്ഞ് നടന്ന ടാൻസാനിയൻ പ്രസിഡന്റ് 61-ാം വയസ്സിൽ അന്തരിച്ചത് കോവിഡ് ബാധിച്ചോ? ഒരു മാസമായി കാണാനില്ലാതിരുന്ന പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കാരണം പറയാതെ വൈസ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

നയ്‌റോബി: ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുളിയുടെ മരണത്തിൽ സംശങ്ങൾ ഏറെ. കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ച ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കോവിഡ് വൈറസ് ഇല്ലെന്നും കേൾക്കുന്നതെല്ലാം ഗൂഢാലോചനയെന്നും പറഞ്ഞ് നടന്ന ടാൻസാനിയൻ പ്രസിഡന്റ് 61-ാം വയസ്സിൽ അന്തരിച്ചത് കോവിഡ് ബാധിച്ചോ എന്ന സംശയമാണ് ചർച്ചയാകുന്നത്. ഒരു മാസമായി കാണാനില്ലാതിരുന്ന പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കാരണം പറയാതെ വൈസ് പ്രസിഡന്റ് ദൂരുഹതകൾക്ക് പുതിയ തലം നൽകുന്നു.

കോവിഡില്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു ടാൻസാനിയൻ പ്രസിഡന്റ്. ഈ സാഹചര്യത്തിലാണ് കോവിഡ് സംശയമെന്നതാണ് നിർണ്ണായകം. അതുകൊണ്ടാണ് ടാൻസാനിയയും ഇക്കാര്യത്തിൽ മൗനം തുടരുന്നത്. ഇതോടെയാണ് സംശയങ്ങളും ചർച്ചകളും പുതിയ തലത്തിലെത്തുന്നത്.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ചയോളമായി പൊതു ഇടത്തിൽ മഗുഫുളി പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ പ്രസിഡന്റിന് കോവിഡ് പോസിറ്റിവായെന്ന നിലയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രസിഡന്റിന്റെ ആരോഗ്യ പ്രശ്നങ്ങൾ എന്ന വാർത്തകൾ മാർച്ച് 12ന് ഭരണകൂടം തള്ളി. അധികാരത്തിലിരിക്കുമ്പോൾ മരിക്കുന്ന ആദ്യ ടാൻസാനിയൻ പ്രസിഡന്റാണ് മഗുഫുളി.

ഇന്ത്യയിൽ രഹസ്യ കേന്ദ്രത്തിലാണ് ജോൺ മഗുഫുളിയെ ചികിത്സിക്കുന്നതെന്നും റിപ്പോർട്ടെത്തി. ഇത് വ്യാജമായിരുന്നു. ടാൻസാനിയൻ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. കെനിയയിലെ നെയ്‌റോബിയിൽ ചികിത്സയിലായിരുന്ന ജോൺ മഗുഫുളിയെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിച്ചതായുള്ള വിവരം തന്റെ പക്കലുണ്ടെന്ന് ലിസ്സു അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മരണം ദുരൂഹമാകുന്നത്.

അതേസമയം ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയോ ടാനസാനിയയോ തയ്യാറായിട്ടില്ലായിരുന്നു. കോവിഡ് പുല്ലാണെന്നും മാസ്‌ക്ക് ധരിക്കൽ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും ജോൺ മഗുഫുളി പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോവിഡ് അതിതീവ്രമായിരുന്ന സമയത്താണ് ടാൻസാനിയൻ പ്രസിഡന്റ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഫെബ്രുവരി 27ന് ശേഷം ജോൺ മഗുഫുളി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ബുൾഡോസർ എന്ന അറിയപ്പെടുന്ന മഗുഫുളി കെനിയയിൽ ചികിത്സയിലുണ്ടെന്ന് അവിടുത്തെ ചില മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മഗുഫുളി വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണെന്ന് ചില രാഷ്ട്രീയ നയതന്ത്ര വൃത്തങ്ങളെ ഉദ്ദരിച്ചാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോവിഡിനെ തുരത്താൻ പ്രാർത്ഥനയും ആവിപിടുത്തവും മതിയെന്നായിരുന്നു ജോൺ മഗുഫുളി തുടക്കം മുതൽ പറഞ്ഞിരുന്നു. ഇതിലൂടെ ടാൻസാനിയക്കാർക്ക് കോവിഡിനെ മറികടക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിരുന്നു.

ആഫ്രിക്കയുടെ സമ്പത്തുകൊള്ളയടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢ പദ്ധതിയാണ് കോവിഡും വാക്‌സിനേഷനുമെന്ന് ജോൺ മഗുഫുളി ആരോപിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർതതനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വേണ്ടത്ര പ്രാധാന്യം ടാൻസാനിയയിൽ നൽകുന്നില്ല. പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് നേരത്തെ തന്നെ പ്രസിഡന്റെ ജോൺ മഗുഫുളി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP