Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പരമ്പരാഗത വോട്ടു ബാങ്കായി പരിഗണിക്കേണ്ട; ഇരുമുന്നണികളും അവഗണിക്കുന്നു; ആരാണോ പരിഗണിക്കുന്നത് അവർക്കൊപ്പം നിൽക്കും'; കഴിഞ്ഞ മാസം തൃശൂർ അതിരൂപത മുഖപത്രം നൽകിയ മുന്നറിയിപ്പ് വെറുതെയല്ല; തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

'പരമ്പരാഗത വോട്ടു ബാങ്കായി പരിഗണിക്കേണ്ട; ഇരുമുന്നണികളും അവഗണിക്കുന്നു; ആരാണോ പരിഗണിക്കുന്നത് അവർക്കൊപ്പം നിൽക്കും'; കഴിഞ്ഞ മാസം  തൃശൂർ അതിരൂപത മുഖപത്രം നൽകിയ മുന്നറിയിപ്പ് വെറുതെയല്ല; തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പരസ്യമായി പിന്തുണച്ച് തൃശൂർ അതിരൂപത. സുരേഷ് ഗോപിയുടെ അഭ്യർത്ഥന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു.

തൃശ്ശൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ ആദ്യത്തെ അഭ്യർത്ഥന നോട്ടീസ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്താണ് പ്രകാശനം ചെയതത്. സ്ഥാനാർത്ഥിക്ക് എല്ലാവിധ വിജയാശംസകളും നേർന്നു.ബിജെപി അഖിലേന്ത്യാ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് നൽകിയാണ് സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

തൃശ്ശൂർ ആർച്ച് ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും, എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനർ കൂടിയായ അഡ്വ.കെ.ആർ ഹരി, തൃശ്ശൂർ മണ്ഡലം പ്രസിഡന്റും, എൻഡിഎ ണ്ഡലംതെരെഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനറുമായ രഘുനാഥ് സി. മേനോൻ, ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്റർ , കോ.കൺവീനർ മുരളി കോളങ്ങാട്ട്, ജനറൽ സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത്, പ്രശാന്ത് എൻഎച്ച്, ശ്രീജിത്ത് വാകയിൽ, ജില്ലാ കമ്മിറ്റിയംഗം അബിൻ സ്‌ജെയിംസ്, മുൻ കൗൺസിലർ മഹേഷ് മേനോൻ എന്നിവർ നേതൃത്വം നൽകി.

ആൻഡ്രൂസ് താഴത്തിനെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടെ പരസ്യപ്രതികരണവുമായി തൃശൂർ അതിരൂപത കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.

ക്രൈസ്തവ വിഭാഗത്തെ പരമ്പരാഗത വോട്ടുബാങ്കായി കാണേണ്ടതില്ലെന്നും ഇരുമുന്നണികളും ക്രൈസ്തവരെ അവഗണിക്കുകയാണെന്നുമാണ് തൃശൂർ അതിരൂപതയുടെ മുഖപത്രം വ്യക്തമാക്കിയത്. അധികാരം പിടിക്കാനായി ഏതു തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണികളുടെ നീക്കം അനുവദിക്കില്ലെന്നും തൃശൂർ അതിരൂപത മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടർമാർ ഒപ്പം നിൽക്കുന്നത് ടേണിങ് പോയിന്റാകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ബിജെപിക്ക് നിർണായക സ്വാധീനമുള്ള തൃശൂരിൽ അതിരൂപത തന്നെ പരസ്യപ്രതികരണവുമായി എത്തിയത്. തങ്ങളെ പരമ്പരാഗത വോട്ടു ബാങ്കായി പരിഗണിക്കേണ്ട. ഇരുമുന്നണികളും അവഗണിക്കുകയാണ്, ആരാണോ പരിഗണിക്കുന്നത് അവർക്കൊപ്പം നിൽക്കുമെന്നാണ് രൂപതയുടെ പ്രതികരണം.

ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ച വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. മലങ്കര സഭാതർക്കത്തിൽ ബിജെപി ഇടപെട്ടതും യാക്കോബായ വിഭാഗത്തെ ഒപ്പം നിർത്താനും ഓർത്തഡോക്‌സ് വോട്ടുകൾ ഉറപ്പിക്കാനുമാണെന്നും നിരീക്ഷണങ്ങൾ വന്നിരുന്നു. അതേസമയം, മിസോറം ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിൽ നടത്തുന്ന ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് അതിരൂപത മുഖപത്രം വിലയിരുത്തിയത്. വെൽഫെയർ പാർട്ടിയുമായി ബന്ധം സ്ഥാപിച്ച യുഡിഎഫിനെ പേരുപറയാതെ വിമർശിച്ചായിരുന്നു മുഖപത്രത്തിലെ ലേഖനം. മതേതര ബന്ധങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ നഷ്ടപ്പെടുന്നതെന്നും രൂപത വ്യക്തമാക്കി

മലബാർ മേഖലയിൽ മുസ്ലിം വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സമുദായ നേതാക്കളുമായി ചർച്ചകൾ വിളിച്ചിരുന്നെങ്കിലും വലിയ പുരോഗതിയുണ്ടായിരുന്നില്ല. എന്നാൽ ആർച്ച്ബിഷപ്പ് മാർ ആലഞ്ചേരി ഉൾപ്പെടെയുള്ള ക്രൈസ്തവ നേതാക്കളുടെ ചർച്ചകൾ അനുകൂലമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങൾക്കായി പുതിയൊരു പാർട്ടി രൂപീകരിക്കാനും ഇതിനെ ബിജെപിയുടെ ഘടകകക്ഷിയാക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP