Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബട്‌ലർ തകർത്തുവാരിയപ്പോൾ ഇംഗ്ലണ്ടിന് എല്ലാം അനായാസം; മൂന്നാം ട്വന്റി-20യിൽ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റ് ജയം; പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിൽ

ബട്‌ലർ തകർത്തുവാരിയപ്പോൾ ഇംഗ്ലണ്ടിന് എല്ലാം അനായാസം; മൂന്നാം ട്വന്റി-20യിൽ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റ് ജയം; പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

 അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് വിജയം. അർധസെഞ്ചുറിയുമായി തകർപ്പൻ പ്രകടനം നടത്തിയ ബട്ലറുടെ (പുറത്താകാതെ 83) മികവിലാണ് ഇംഗ്ലണ്ട് അനായാസം ജയിച്ചുകയറിയത്. 157 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലീഷുകാർ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലെത്തി. ഓപ്പണർ ജാസൺ റോയിയുടേയും (9) ഡേവിഡ് മലന്റെയും (18) വിക്കറ്റുകൾ മാത്രമാണ് സന്ദർശകർ നഷ്ടമാക്കിയത്.

52 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിങ്‌സ് . ക്യാപ്റ്റൻ കോഹ്ലിയും ചാഹലും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി.രണ്ട് വിക്കറ്റുകൾ വീണ ശേഷം ക്രീസിൽ ഒന്നിച്ച ബട്ലർ- ബെയർ‌സ്റ്റോ (പുറത്താകാതെ 40) സഖ്യം തിടുക്കം കാട്ടാതെ ഇന്ത്യയിൽനിന്നും കളിതട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 52 പന്തിൽ 77 റൺസാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് നഷ്ടമാക്കിയ വിക്കറ്റുകൾ ചാഹലും വാഷിങ്ടൺ സുന്ദറും വീതിച്ചെടുത്തു.

നേരത്തെ കോഹ്ലിയുടെ (പുറത്താകാതെ 77) അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോർ നൽകിയത്. മാർക് വുഡിന്റെ പേസിൽ വിരണ്ട ഇന്ത്യയെ ക്യാപ്റ്റൻ (പുറത്താകാതെ 77) ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസ് കുറിച്ചത്. ക്യാപ്റ്റൻ വിരാട് കോലി (46 പന്തിൽ 77*) തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി. ഋഷഭ് പന്ത് (20 പന്തിൽ 25), ഹാർദ്ദിക് പാണ്ഡ്യ (15 പന്തിൽ 17) എന്നിവരും തിളങ്ങി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP