Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്‌നാഥ് സിങ്; വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും വിശദീകരണം

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്‌നാഥ് സിങ്; വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികൾക്കോ എതിരാവില്ല അത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും ലഖ്‌നൗവിൽ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

രാമക്ഷേത്ര വാഗ്ദാനം പൂർത്തീകരിച്ചതുപോലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനും ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു രാജ്‌നാഥ് സിം​ഗിന്റെ പ്രസ്താവന. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ആളുകൾ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് ചർച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാൽ പൂർത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിർത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ഞങ്ങൾ നൽകിയ വാഗ്ദാനവും നടപ്പാക്കും-രാജ്‌നാഥ് സിങ് പറഞ്ഞു.

വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഏത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ബിജെപി ശ്രമങ്ങൾ ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിൽ വഴിത്തിരിവായി. ബിജപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിച്ചു. എ ബി വാജ്‌പയ് ജനസംഘം അധ്യക്ഷനായിരിക്കുമ്പോൾ ബിജെപി ഒരിക്കൽ സർക്കാർ രൂപീകരിക്കുമോ എന്നു പോലും അറിയില്ലായിരുന്നുവെന്നും എന്നാൽ ബിജെപി എല്ലായിടത്തും എന്ന മുദ്രാവാക്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ മുദ്രാവാക്യം ഇപ്പോൾ യാഥാർഥ്യമായെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികൾ തകർന്നു വീഴുകയാണെന്നും എന്നാൽ ബിജെപി ഒറ്റക്കെട്ടായി മുൻപോട്ടു പോകുയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവിൽ കോഡ് 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവിൽ കോഡ് വരുന്നതോടെ മുസ്ലിം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങൾക്കുള്ള നിയമ പരിഗണനകൾ ഇല്ലാതാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP