Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഞ്ജന ഗണേശന് പകരം ടാഗ് ചെയ്തത് സഞ്ജയ് ബംഗാറിനെ; ബുമ്രയുടെ 'ഭാര്യയെ മാറ്റിയ' മായങ്കിന്റെ ട്വീറ്റ് വൻ ഹിറ്റ്; രാജസ്ഥാൻ റോയൽസിന്റെ ആശംസയും വൈറലാകുന്നു

സഞ്ജന ഗണേശന് പകരം ടാഗ് ചെയ്തത് സഞ്ജയ് ബംഗാറിനെ; ബുമ്രയുടെ 'ഭാര്യയെ മാറ്റിയ' മായങ്കിന്റെ ട്വീറ്റ് വൻ ഹിറ്റ്; രാജസ്ഥാൻ റോയൽസിന്റെ ആശംസയും വൈറലാകുന്നു

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്പ്രിത് ബുമ്രയുടെയും മോഡലും സ്പോർട്സ് അവതാരകയുമായ സഞ്ജന ഗണേശിന്റെയും വിവാഹം സമൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ പേസറുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും വിവാഹചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നതോടെയാണ് എല്ലാവരും വാർത്ത അറിയുന്നത്. ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി നിർത്താൻ വധൂവരന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗോവയിലെ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്.

വധൂവരന്മാരുടെ ചിത്രം സഹിതം പുറത്തുവന്നതോടെ ആശംസകൾ അറിയിച്ച് സഹതാരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ ഏറ്റവും കൗതുകകരമായത് രണ്ട് ആശംസകളാണ്. ഒന്ന് ഇന്ത്യൻ താരം മായങ്ക് അഗർവാളിന്റെത്. മറ്റൊന്ന് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെത്.

വധൂവരന്മാർക്ക് ആശംസയറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ രംഗത്തുവന്നിരുന്നു. ആശംസ അറിയിച്ചപ്പോൾ മായങ്ക് അഗർവാളിന് പിണഞ്ഞ അമളി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ തന്നെ മായങ്ക് ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.

ആശംസകൾ അറിയിച്ച് അഗർവാൾ ചെയ്ത ട്വീറ്റാണ് അബദ്ധമായി ഭവിച്ചത്. സഞ്ജന ഗണേശനെ ടാഗ് ചെയ്യുന്നതിനു പകരം ബുമ്രയ്‌ക്കൊപ്പം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കോച്ച് സഞ്ജയ് ബംഗാറിനെയാണ് ടാഗ് ചെയ്തത്. ഇരുവരെയും ടാഗ് ചെയ്ത് എല്ലാ സന്തോഷവും ആരോഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് മായങ്ക് ട്വീറ്റ് ചെയ്തത്.

തെറ്റ് മനസ്സിലായ ഉടൻതന്നെ മായങ്ക് ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ ഇതിനുമുമ്പേ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്തുവച്ച ആരാധകർ മീമുകളുമായി കളംനിറയുകയാണ് ഇപ്പോൾ. ബങ്കാർ കാണുന്നതിനു മുമ്പ് ട്വീറ്റ് നീക്കിയത് നന്നായി എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ആശംസയും വൈറലായിരിക്കുകയാണ്. 'അഭിനന്ദനങ്ങൾ ഗയ്‌സ്! ഏപ്രിൽ മെയ്‌ മാസങ്ങളിൽ മാലദ്വീപ് അടിപൊളിയാണെന്നാണ് കേൾക്കുന്നത്' എന്നാണ് രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐപിഎൽ നടക്കുന്ന മാസങ്ങളിലാണ് ബുമ്രയോടും സഞ്ജനയോടും 'ഹണിമൂണി'ന് പോകാൻ രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ പേജ് അഡ്‌മിൻ രസകരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐപിഎല്ലിൽ നിന്ന് ബുമ്രയെ മാറ്റി നിർത്താനുള്ള രാജസ്ഥാൻ റോയൽസിന്റെ 'തന്ത്ര'ത്തെ ഏറ്റെടുത്ത് നിരവധി പേരാണ് ട്വീറ്റിനു താഴെ കമന്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. ഒപ്പം എന്തും രസകരമായി അവതരിപ്പിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ അഡ്‌മിന് പ്രശംസകളുമുണ്ട്.

ഏപ്രിൽ 9 മുതൽ മെയ്‌ 30 വരെയാണ് ഐപിഎല്ലിന്റെ പതിനാലാം സീസൺ. മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ബുമ്ര കളിക്കുന്നത്. ഇതിനുമുൻപും രസകരമായ പോസ്റ്റുകളുമായ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമത്തിൽ ചിരിപടർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP