Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി.സി.ചാക്കോ എൻസിപിയിലേക്ക്; ശരത് പവാറുമായി കൂടിക്കാഴ്ച; ഏഴുമണിക്ക് ഔദ്യോഗിക പ്രഖ്യാപനം; തനിക്ക് താൽപര്യം കോൺഗ്രസ് സംസ്‌കാരമുള്ള പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കാൻ; ബിജെപിയിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ചേരാൻ താൽപര്യമില്ലെന്നും ചാക്കോ; കേരളത്തിൽ എൽഡിഎഫിനായി പ്രചാരണം നടത്തുമെന്നും പ്രഖ്യാപനം

പി.സി.ചാക്കോ എൻസിപിയിലേക്ക്; ശരത് പവാറുമായി കൂടിക്കാഴ്ച; ഏഴുമണിക്ക് ഔദ്യോഗിക പ്രഖ്യാപനം; തനിക്ക് താൽപര്യം കോൺഗ്രസ് സംസ്‌കാരമുള്ള പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കാൻ; ബിജെപിയിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ചേരാൻ താൽപര്യമില്ലെന്നും ചാക്കോ; കേരളത്തിൽ എൽഡിഎഫിനായി പ്രചാരണം നടത്തുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പിസി ചാക്കോ എൻസിപിയിൽ ചേരും. ചൊവ്വാഴ്ച വൈകീട്ട് എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കോൺഗ്രസ് സംസ്‌കാരമുള്ള എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി.സി.ചാക്കോ പറഞ്ഞു. ബിജെപിയിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ചേരാൻ താൽപര്യമില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ശരത് പവാറിനൊപ്പം വൈകീട്ട് ഏഴു മണിക്ക് പവാറിന്റെ വസതിയിൽ വാർത്താസമ്മേളനം നടത്തും

കേരളത്തിൽ രണ്ട് മുന്നണികളാണുള്ളത്. അതിലൊന്ന് കേൺഗ്രസിന്റെ നേതൃത്വത്തിലുള്ളതും മറ്റൊന്ന് ഇടതുപക്ഷവുമാണ്. താൻ കോൺഗ്രസ് വിട്ടു. എൽഡിഎഫിന്റെ ഭാഗമായ എൻസിപിയിൽ ചേരും. കേരളത്തിൽ എൽഡിഎഫിനായി പ്രചാരണം നടത്തുമെന്നും പിസി ചാക്കോ പറഞ്ഞു

ഭാവി പരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം നേതാവ് സീതാറാം യച്ചൂരിയും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായും കൂടിക്കാഴ്ച നടത്തുമെന്നും ചാക്കോ പറഞ്ഞു. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ശേഷം കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.

പി.സി.ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കായി ചില മണ്ഡലങ്ങളിൽ പ്രചരണത്തിനിറങ്ങിയേക്കും. കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും ചർച്ച നടത്തും. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോൺഗ്രസ് മാറി എന്ന് വിമർശിച്ചായിരുന്നു പി.സി. ചാക്കോ കോൺഗ്രസ് വിട്ടത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്നും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. കേരളത്തിൽ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോൺഗ്രസുകാരനായി ഇരിക്കാൻ ആകില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസ് വിട്ട് എൻഡിഎ യിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പി.സി. ചോക്കോ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി.

ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ട്.പി.സി. ചക്കോയെ എൻസിപിയിൽ എത്തിക്കാൻ വേണ്ട ചർച്ചകൾ നടത്താൻ ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാൻ പറ്റിയ പാർട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP