Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായത് തബ്‌ലീഗ് ജമാഅത്തെന്ന് ജെയ്​പി പബ്ലിക്കേഷൻസ്; പുസ്തകം വിവാദമായതോടെ പരാമർശം നീക്കി മാപ്പ് പറഞ്ഞ് പ്രസാധകർ

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായത് തബ്‌ലീഗ് ജമാഅത്തെന്ന് ജെയ്​പി പബ്ലിക്കേഷൻസ്; പുസ്തകം വിവാദമായതോടെ പരാമർശം നീക്കി മാപ്പ് പറഞ്ഞ് പ്രസാധകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി​: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായത് തബ്‌ലീഗ് ജമാഅത്തെന്ന് പ്രസിദ്ധീകരിച്ച പുസ്​തക പ്രസാധകർ പരാമർശം നീക്കി, മാപ്പുപറഞ്ഞു. തബ്​ലീഗ്​ ജമാഅത്തിനോട്​ മാപ്പ്​ ചോദിക്കുന്നു​വെന്നും തെറ്റായവിവരങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നുവെന്നും പ്രസാധകർ അറിയിച്ചു. പുസ്​തകത്തിന്റെ പുതിയ പതിപ്പിൽ നിന്ന്​ പ്രസ്​തുത ഭാഗങ്ങൾ നീക്കുകയും ചെയ്​തു. പ്രമുഖ വൈദ്യശാസ്ത്ര രചയിതാക്കളായ ഡോ. അപുർ‌ബ എസ്. ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവർ ചേർന്നാണ് പുസ്​തകം രചിച്ചത്​.

എം.ബി.ബി.എസ്‌ വിദ്യാർത്ഥികൾക്ക്​ വേണ്ടി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ​​ജെയ്​പി പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച 'Essentials of medical MicroBiology' എന്ന പുസ്​തകത്തിലാണ്​ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നത്​. സംഭവം വിവാദമാവുകയും മഹാരാഷ്​ട്ര സ്റ്റുഡൻസ്​ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്‌.ഐ.ഒ) നടത്തിയ ഇടപെടലിനെ തുടർന്നാണ്​ പുസ്​തകത്തിൽ നിന്ന്​ തെറ്റായ ഭാഗങ്ങൾ നീക്കിയത്​.

ഡൽഹി നിസാമുദ്ദീനിലെ തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുസ്ലിംകൾക്കെതിരെ രാജ്യത്ത്​ വ്യാപക വിദ്വേഷ പ്രചാരണം നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ തബ്​ലീഗ്​ വൈറസ് എന്ന ഹാഷ്​ടാഗുകളിലൂടെ സംഘ്പരിവാർ അനുകൂല കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും വിദ്വേഷ പ്രചരണങ്ങളും ഉണ്ടായി. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം തബ് ലീ​ഗ് ജമാഅത്താണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അടക്കം രം​ഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP