Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശ്ശൂരിലെ ഗുണ്ടനേതാവിന്റെ ഭാര്യയുടെ വധം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഭർത്താവിന്റെ എതിരാളികൾ; ഒന്നാം പ്രതി ദർശന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; കാട്ടൂർക്കടവിൽ പിടിമുറുക്കി പൊലീസ്

തൃശ്ശൂരിലെ ഗുണ്ടനേതാവിന്റെ ഭാര്യയുടെ വധം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഭർത്താവിന്റെ എതിരാളികൾ; ഒന്നാം പ്രതി ദർശന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; കാട്ടൂർക്കടവിൽ പിടിമുറുക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കാട്ടൂർക്കടവിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി ഒളിവിലാണ്. കാട്ടൂർ കരാഞ്ചിറ സ്വദേശി ചെമ്പകപ്പിള്ളി വീട്ടിൽ നിഖിൽ (35), ഒളരി പുല്ലഴി സ്വദേശി ഞങ്ങേലി വീട്ടിൽ ശരത്ത് (36) എന്നിവരാണ് പിടിയിലായത്.ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. ഇയാൾ ഒളിവിലാണ്. ദർശന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്.

മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാട്ടൂർ സ്വദേശി നന്തനാത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി ഞായറാഴ്‌ച്ച രാത്രിയാണ് ഗുണ്ടകളുടെ വെട്ടേറ്റു മരിച്ചത്.ഗുണ്ട സംഘങ്ങളുടെ കൃത്യമായ കുടിപ്പകയുടെ ഉദാഹരണമാണ് ഇ സംഭവം ചൂണ്ടിക്കാട്ടുന്നത്.

ഗുണ്ടാനേതാവ് ഹരീഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലക്ഷ്മി. ഞായറാഴ്‌ച്ച രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയുമായ ദർശന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരീഷ്.

ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മിയുടെ ഭർത്താവ് ഹരീഷും മറ്റൊരു ഗുണ്ടയായ ദർശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂർ പൊലീസ് കേസും എടുത്തു.ഇതോടെ ഹരീഷ് ഒളിവിൽപ്പോയി. ഹരീഷിനെ കേസിൽ കുടുക്കിയ ദർശനനെ വകവരുത്താൻ ലക്ഷ്മി, ഹരീഷിന്റെ സംഘത്തിൽപ്പെട്ട ഒരാളോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതറിഞ്ഞാണ് ലക്ഷ്മിയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ദർശൻ തന്റെ കൂട്ടാളികളുമായി ഹരീഷിന്റെ വീട്ടിലെത്തിയത്.

ഈ സമയത്ത് ലക്ഷ്മി തനിച്ചായിരുന്നു വീട്ടിൽ. അക്രമികൾ മുറ്റത്ത് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദർശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാൽ അക്രമികൾ ലക്ഷ്മിയെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.ശരീരമാസകലം ഭീകരമായി വെട്ടേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന ദർശൻ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാർ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വർഷം മുമ്പാണ് കാട്ടൂരിലേക്ക് താമസം മാറിയത്.

സ്ത്രീകൾക്കുപോലും രക്ഷയില്ലാതെ ഗുണ്ടകളുടെ വിള നിലമായി മാറുകയാണ് തൃശ്ശൂർ ജില്ലയിലെ കാട്ടൂർ.പൊലീസിനു പോലും ഇതൊക്കെ കൃത്യമായി അറിയാമെങ്കിലും ഗുണ്ടസംഘങ്ങളുടെ അപ്രതീക്ഷിത അക്രമത്തിൽ പകച്ചുനിൽക്കുകയാണ് അന്വേഷണസംഘങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP