Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവിനെ ആവശ്യത്തിലേറെ നുണ പറഞ്ഞു ബുദ്ധിമുട്ടിച്ചു; ഇപ്പോൾ ഭർതൃ കുടുംബത്തെയും; തെറ്റുമനസ്സിലാക്കി മാപ്പു പറഞ്ഞില്ലെങ്കിൽ മേഗനും ഹാരിയും വിവാഹമോചനത്തിലേക്ക്; മുന്നറിയിപ്പുമായി മേഗന്റെ സഹോദരി രംഗത്ത്

പിതാവിനെ ആവശ്യത്തിലേറെ നുണ പറഞ്ഞു ബുദ്ധിമുട്ടിച്ചു; ഇപ്പോൾ ഭർതൃ കുടുംബത്തെയും; തെറ്റുമനസ്സിലാക്കി മാപ്പു പറഞ്ഞില്ലെങ്കിൽ മേഗനും ഹാരിയും വിവാഹമോചനത്തിലേക്ക്; മുന്നറിയിപ്പുമായി മേഗന്റെ സഹോദരി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരിക്കും മേഗനും ആവശ്യത്തിനുള്ള കൗൺസിലിങ് നൽകിയില്ലെങ്കിൽ ഉടൻ തന്നെ അവരുടെ കുടുംബജീവിതം വിവാഹമോചനത്തിൽ കലാശിക്കുമെന്ന മുന്നറിയിപ്പുമായി മെഗന്റെ അർദ്ധ സഹോദരി സമന്താ മാർക്കെൽ രംഗത്തെത്തി. ഹാരി ഇപ്പോൾ തന്നെ മേഗനെ വിവാഹം കഴിച്ചതിൽ പശ്ചാത്തപിക്കുന്നുണ്ടാകാം എന്നും അവർ പറഞ്ഞു. ഇത് കൂടുതൽ വഷളാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഉന്നയിച്ച വംശീയ വെറി ഉൾപ്പടെയുള്ള ആരോപണങ്ങൾക്ക് മേഗൻ എത്രയും പെട്ടെന്ന് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.

എവിടെയും സ്വന്തം പ്രമാണിത്തം പ്രകടമാക്കാൻ വെമ്പുന്ന, ആത്മരതി അനുഭവിക്കുന്ന മാനസിക നിലയുള്ള മേഗൻ തങ്ങളുടെ പിതാവിനും ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സമന്ത പറഞ്ഞു. അതിനും അവർ മാപ്പുപറഞ്ഞേ തീരൂ, സമന്ത ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഹാരിയും മെഗനും നിരവധിപേർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അവരെയെല്ലാം പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരോടെല്ലാം പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ അധികം വൈകാതെ ഇവരുടെ ബന്ധം തകരുമെന്നും സാമന്ത പറയുന്നു.

ഹാരി ഇപ്പോൾ തന്നെ മേഗന്റെ പല നടപടികളും ചോദ്യം ചെയ്തു തുടങ്ങിക്കാണും എന്നാണ് സാമന്ത അനുമാനിക്കുന്നത്. ഹാരി 12 വയസ്സുള്ള ഒരു കുട്ടിയൊന്നുമല്ലല്ലോ? പ്രായപൂർത്തിയായ ഒരു പുരുഷന് എത്രനാൾ അപമാനം സഹിച്ചു കഴിയാൻ പറ്റും? ഹാരി ഒരുനാൾ മേഗനെതിരെ തിരിയും, അന്നുമുതൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങും, സാമന്ത പറയുന്നു. മേഗന് നല്ലൊരു ജീവിതം സമ്മാനിച്ച സ്വന്തം പിതാവിനെ കഷ്ടപ്പെടുത്തിയ ആളാണ് മേഗനെന്നും അദ്ദേഹത്തോട് പരസ്യമായി മാപ്പുപറഞ്ഞ് അദ്ദേഹവുമായുള്ള ബന്ധം സാധാരണ രീതിയിലാക്കണമെന്നും അവർ ആവശുയപ്പെട്ടു.

ആർച്ചിയെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ കടുത്ത മാനസിക വിഷമം അനുഭവിക്കുകയും ആത്മഹത്യയെ കുറിച്ച് ആലോചിക്കുക പോലും ചെയ്തുവെന്നുമുള്ള മേഗന്റെ വെളിപ്പെടുത്തലിനെ കുറിച്ച് സാമന്ത പറഞ്ഞത് മേഗൻ ഒട്ടും സഹതാപം അർഹിക്കുന്നില്ല എന്നാണ്. ഉണ്ട് എന്നു പറയപ്പെടുന്ന മാനസിക വിഷമം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായി ഉപയോഗിക്കുന്നതിൽ മേഗൻ മിടുക്കിയാണെന്നാണ് 56 കാരിയായ സാമന്ത പറയുന്നത്.

ഓപ്രിയുമായുള്ള അഭിമുഖത്തിനിടയിൽ സാമന്തയെ താൻ അറിയില്ലെന്നും, ഒറ്റമകളായിട്ടാണ് തന്നെ വളർത്തിയതെന്നും മേഗൻ പറഞ്ഞിരുന്നു. അപ്പോൾ തന്നെ അത് നിഷേധിച്ച് സാമന്ത രംഗത്ത് വന്നിരുന്നു. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മേഗന്റെ വാക്കുകളെ സാമന്ത ഖണ്ഡിച്ചത്. 2008- ൽ എടുത്ത ഫോട്ടോ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. താൻ ഹാരിയുമായുള്ള ബന്ധം തുടങ്ങിയതിനു ശേഷം മാത്രമാണ് സാമന്ത മെർക്കൽ എന്ന സർനെയിം സ്വീകരിച്ചതെന്നും മേഗൻ ആരോപിച്ചിരുന്നു. എന്നാൽ ഇതും സാമന്ത നിഷേധിക്കുകയാണ്.

മേഗന് മുൻപേ താൻ മെർക്കെൽ എന്ന പേരുസ്വീകരിച്ചെന്ന് അവർ വ്യക്തമാക്കുന്നു. പേരുമാറ്റാനുള്ള അപേക്ഷ 1997 ൽ നൽകിയതിന്റെ രേഖകൾ അവർ പരസ്യപ്പെടുത്തി. മാത്രമല്ല, അവരുടെ കോളേജ് ഡിപ്ലൊമാ സർട്ടിഫിക്കറ്റിലും സാമന്ത എം മെർക്കെൽ എന്നുതന്നെയാണ് പേരുള്ളത്. തന്റെ പിതാവ് തന്നെ ചതിച്ചു എന്ന ആരോപണത്തിന് മേഗന്റെ പിതാവ് തോമസ് മെർക്കെൽ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇവരുടെ വിവാഹ ദിവസം ഒരു പപ്പാരാസി ഫോട്ടോഗ്രാഫറുമായി നടത്തിയ ഇടപാടിനു താൻ നൂറുതവണ മാപ്പു പറഞ്ഞെന്നും, ആർച്ചിയുമൊത്ത് ഒരിക്കലെങ്കിലും തന്നെവന്നു കാണാൻ പറഞ്ഞിട്ടും മേഗനും ഹാരിയും കൂട്ടാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP