Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബംഗ്ലാദേശ് വിമാനം റായ്പൂർ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ട് അഞ്ചര വർഷം; പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം നൽകാനുള്ളത് 1.25 കോടി: പുലിവാല് പിടിച്ച് വിമാനത്താവളം അധികൃതർ

ബംഗ്ലാദേശ് വിമാനം റായ്പൂർ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ട് അഞ്ചര വർഷം; പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം നൽകാനുള്ളത് 1.25 കോടി: പുലിവാല് പിടിച്ച് വിമാനത്താവളം അധികൃതർ

സ്വന്തം ലേഖകൻ

ബംഗ്ലാദേശ് വിമാനം റായ്പൂർ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ട് അഞ്ചര വർഷം. ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയർലൈൻസിന്റെ യാത്രാ വിമാനമാണ് വർഷങ്ങളായി റായ്പൂർ വിമാനത്താവളത്തിൽ പൊടിപിടിച്ചു കിടക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും വിമാനം എടുത്തുമാറ്റാതായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് റായ്പൂർ വിമാനത്താവളം അധികൃതർ.

2015 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴുമണിയോടെയാണ് ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയർലൈൻസിന്റെ യാത്രാ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അഞ്ചര വർഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും റായ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സ്ഥലങ്ങളിലൊന്നിൽ ഈ വിമാനം കിടക്കുകയാണ്. നിരവധി തവണ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഈ വിമാനം മാറ്റാൻ യുണൈറ്റഡ് എയർലൈൻസിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

പാർക്കിങ് ഇനത്തിൽ മാത്രം ഏതാണ്ട് 1.25 കോടി രൂപയാണ് യുണൈറ്റഡ് എയർലൈൻസ് റായ്പൂർ വിമാനത്താവള അധികൃതർക്ക് നൽകാനുള്ളത്. എന്നാൽ വിമാനത്തിന്റെ കാര്യത്തിൽ അധികൃതരിൽ നിന്നും ഇതുവരെ ഒരു നീക്കു പോക്കും ഉണ്ടായിട്ടില്ല. വിമാനം മാറ്റാൻ ആവശ്യപ്പെട്ട് മെയിൽ അയക്കുമ്പോഴെല്ലാം ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്ന സ്ഥിരം മറുപടിയാണ് എ.എ.ഐയിൽ നിന്നും ലഭിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിനെതിരെ നിയമപരമായ നടപടിയെടുക്കാൻ എഎഐ തീരുമാനിക്കുകയും ചെയ്തു. വിമാനം വിറ്റഴിച്ച് സാമ്പത്തിക ബാധ്യത അവസാനിപ്പിക്കുകയെന്നത് അടക്കമുള്ള പോംവഴികൾ ഇതിലുണ്ട്.

അതേസമയം വിമാനം വിൽക്കുന്നതിനായി ഒമ്പത് മാസത്തെ സാവകാശമാണ് വിമാനക്കമ്പനി അധികൃതർ ചോദിച്ചിരിക്കുന്നത്. പലതവണ വാക്കുപാലിക്കാൻ സാധിക്കാതെ വന്നതിനാൽ അവരുടെ ഈ വാഗ്ദാനം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ദിവസങ്ങൾക്കകം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും' എന്നാണ് റായ്പൂർ വിമാനത്താവള ഡയറക്ടർ രാകേഷ് സഹായ് പ്രതികരിച്ചത്.

ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയം വിമാനത്തിന് പറക്കാനുള്ള അനുമതി നൽകാത്തതാണ് തിരിച്ചടിയായത്. 2015 മുതൽ 50ഓളം കത്തുകളും ഇമെയിലുകളും റായ്പൂരിലെ എ.എ.ഐ അധികൃതർ യുണൈറ്റഡ് എയർലൈൻസിന് അയച്ചിട്ടുണ്ട്. എല്ലാമാസവും റായ്പൂർ വിമാത്താവള അധികൃതർ വിമാനം മാറ്റണമെന്ന് കാണിച്ച് അയക്കുന്ന മെയിലുകൾക്ക് ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്.

173 യാത്രക്കാരുമായാണ് ധാക്കയിൽ നിന്നു യുണൈറ്റഡ് എയർലൈൻസ് വിമാനം യാത്ര തിരിക്കുന്നത്. വാരാണസി റായ്പൂർ വ്യോമഭാഗത്ത് വച്ചാണ് വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചതായി അറിഞ്ഞത്. എത്രയും വേഗത്തിൽ നിലത്തിറക്കിയില്ലെങ്കിൽ പൊട്ടിത്തെറിക്കുമെന്ന നില വന്നതോടെയാണ് റായ്പൂരിൽ വിമാനം അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുന്നത്.

ഒരേസമയം എട്ടു വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ മാത്രം സൗകര്യമുള്ള ചെറുവിമാനത്തവാളമാണ് റായ്പൂർ. അതുകൊണ്ടുതന്നെ ഇവിടെ വർഷങ്ങളോളം ഒരു വിമാനം സ്ഥിരമായി നിർത്തിയിട്ടതുമൂലം വിമാനത്താവള അധികൃതർക്കുണ്ടായ ബുദ്ധിമുട്ടുകൾ ചെറുതല്ല. ഇപ്പോഴിതാ എഎഐ വിമാനം വിറ്റൊഴിവാക്കി ബാധ്യത തീർക്കുന്നത് അടക്കമുള്ള മാർഗങ്ങൾക്കായി നിയമവഴി സ്വീകരിച്ചതോടെയാണ് യുണൈറ്റഡ് എയർലൈൻസ് പ്രതികരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP