Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യം; നിയന്ത്രണങ്ങളുമായി മോട്ടോർവാഹനവകുപ്പ്; രൂപമാറ്റം വരുത്തിയാൽ പിഴ

വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യം; നിയന്ത്രണങ്ങളുമായി മോട്ടോർവാഹനവകുപ്പ്; രൂപമാറ്റം വരുത്തിയാൽ പിഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് തടയിട്ട് മോട്ടോർവാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർവാഹനവകുപ്പിന് നിശ്ചിതതുക ഫീസായി നൽകണം.

അനുമതിയില്ലാതെ പരസ്യംപതിച്ച വാഹനയുടമകളിൽനിന്ന് പരസ്യത്തിന്റെ ഫീസിനൊപ്പം നിശ്ചിതതുക പിഴയായി ഈടാക്കും. സ്വകാര്യവാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർവാഹനവകുപ്പ് നിർദേശിക്കുന്നു. ലംഘിച്ചാൽ ഇവരിൽനിന്ന് പിഴയീടാക്കും.

പരസ്യം പതിക്കാൻ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്. പൊതുവാഹനങ്ങളിൽ പരസ്യംപതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരമാണ് ഫീസടക്കേണ്ടത്. 100 ചതുരശ്ര സെന്റിമീറ്റർ പരസ്യം ഒരുമാസത്തേക്ക് പതിപ്പിക്കുന്നതിന് അഞ്ചുരൂപയാണ് മോട്ടോർവാഹനവകുപ്പ് ഈടാക്കുന്നത്. പരസ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയുംവേണം.

നിരവധി ഓട്ടോറിക്ഷകളും മറ്റും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പരസ്യവാചകങ്ങൾ അനുമതിയില്ലാതെ വാഹനങ്ങളിൽ പതിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മോട്ടോർവാഹനവകുപ്പ് ഈ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP