Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു; പക്ഷെ, നിരാശയാണ് ഉണ്ടായത്; എല്ലാം നമുക്കെന്ന പ്രതികാര ബുദ്ധിയാണ് പുരുഷന്മാർക്ക്; വേണ്ടത്ര സ്ത്രീകൾ ഇല്ലാത്ത സ്ഥാനാർത്ഥി പട്ടിക മൂന്ന് മുന്നണികളുടേയും കൂട്ടതോൽവിയാണ്; രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു; പക്ഷെ, നിരാശയാണ് ഉണ്ടായത്; എല്ലാം നമുക്കെന്ന പ്രതികാര ബുദ്ധിയാണ് പുരുഷന്മാർക്ക്; വേണ്ടത്ര സ്ത്രീകൾ ഇല്ലാത്ത സ്ഥാനാർത്ഥി പട്ടിക മൂന്ന് മുന്നണികളുടേയും കൂട്ടതോൽവിയാണ്; രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ മുന്നണികൾ പരാജയപ്പെട്ടുവെന്ന വിമർശനവുമായി സിപിഐ നേതാവ് ആനി രാജ. ഇടതു മുന്നണി അടക്കം ഇക്കാര്യത്തിൽ വീഴ്‌ച്ച വരുത്തിയെന്നും ആനി രാജ പറഞ്ഞു. മൂന്ന് മുന്നണികളും ഇക്കാര്യത്തിൽ പരാജയപ്പെട്ടു, ഇടത് പാർട്ടികളും സ്ത്രീകൾക്ക് പരിഗണന നൽകാത്തത് നിരാശജനകമാണെന്നും അവർ പ്രതികരിച്ചു.

മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരിച്ചുകൊണ്ടായിരുന്നു ആനി രാജയുടെ പ്രതികരണം. ലതികയെ പോലുള്ളവരെ പുരുഷ നേതാക്കൾ അപഹസിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.

ഇടത് മുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാർട്ടികൾക്ക് അത് പ്രയോഗത്തിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല. -ആനി രാജ പറഞ്ഞു. സ്ത്രീകൾ ഇല്ലാത്ത സ്ഥാനാർത്ഥി പട്ടികമൂന്ന് മുന്നണികളുടേയും കൂട്ടതോൽവിയാണ്. സ്ത്രീകൾക്ക് ഇത് മതിയെന്ന സമീപനമാണ് പുരുഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രതിഷേധിക്കാൻ പോലും അവകാശമില്ലായെന്ന് രീതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും ആനി രാജ കൂട്ടി ചേർത്തു.

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് എഐസിസി അംഗത്വവും രാജിവെച്ചിരിക്കുകയാണ് ലതികാ സുഭാഷ്. വിമത സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചത്.

'32 വർഷമായി കേരളത്തിൽ പ്രവർത്തിച്ച ഒരു പൊതു പ്രവർത്തക എന്ന നിലയിൽ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോൺഗ്രസ് പാർട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാൻ വേറൊരു പാർട്ടിയിലും പോവില്ല. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല', -ലതിക പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP