Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് നിന്ന് കാറിൽ കയറിയത് വൈപ്പിൻ കിട്ടുമെന്ന പ്രതീക്ഷയിൽ; തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കുമെന്ന മറുനാടൻ വാർത്തയെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുച്ഛിച്ചതും പണിയായി; ഒറ്റപ്പാലത്ത് സരിനെ തിരുകി കയറ്റുമ്പോഴും 'ഏറ്റുമാനൂരിന്റെ മകളേയും വൈപ്പിന്റെ മരുമകളേയും' മറന്നു; കോൺഗ്രസിൽ തീകോരിയിട്ട് ലതികാ സുഭാഷ്

കോട്ടയത്ത് നിന്ന് കാറിൽ കയറിയത് വൈപ്പിൻ കിട്ടുമെന്ന പ്രതീക്ഷയിൽ; തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കുമെന്ന മറുനാടൻ വാർത്തയെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുച്ഛിച്ചതും പണിയായി; ഒറ്റപ്പാലത്ത് സരിനെ തിരുകി കയറ്റുമ്പോഴും 'ഏറ്റുമാനൂരിന്റെ മകളേയും വൈപ്പിന്റെ മരുമകളേയും' മറന്നു; കോൺഗ്രസിൽ തീകോരിയിട്ട് ലതികാ സുഭാഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വമ്പൻ പ്രതിഷേധവുമായി ലതികാ സുഭാഷ് ഏവരേയും അത്ഭുതപ്പെടുത്തുമെന്ന് രാവിലെ പത്തരയോടെ മറുനാടൻ മലായളി വാർത്ത നൽകി. സീറ്റ് നിഷേധിച്ചാൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് തന്നെയായിരുന്നു വാർത്ത. സോഷ്യൽ മീഡിയയിൽ ഇത് തംരഗമായപ്പോഴും ആരും അത്രയും കടന്ന പ്രവർത്തി ലതികാ സുഭാഷ് ചെയ്യുമെന്ന് കരുതിയില്ല. പ്രത്യേകിച്ച് സ്ഥാനമാനങ്ങൾക്ക് വേണ്ടി വീമ്പു പറയുന്നവരെ കണ്ട് മടുത്ത നേതാക്കൾക്ക്. പക്ഷേ ലതികാ സുഭാഷ് അതിൽ നിന്നെല്ലാം വ്യത്യസ്തയായി. അർഹിച്ചത് കിട്ടാത്തതിൽ അവർ തലമുണ്ഡനം ചെയ്തു തന്നെ പ്രതിഷേധിച്ചു. ഇന്ദിരാ ഗാന്ധിയോടുള്ള ആരാധന മൂത്ത് വളർത്തി ആ മുടി കെപിസിസി ഓഫീസിന് മുന്നിൽ അവർ ഉപേക്ഷിച്ചു.

ഏറ്റുമാനൂരിൽ മത്സരിക്കാനായിരുന്നു ആഗ്രഹം. കേരളാ കോൺഗ്രസ് പിജെ ജോസഫിന് സീറ്റ് കൊടുത്തപ്പോൾ ആ സീറ്റ് നഷ്ടമായി. പിന്നെ വൈപ്പിനിലായിരുന്നു പ്രതീക്ഷ. ഏറ്റുമാനൂർ ജന്മസ്ഥലമാണെങ്കിൽ വൈപ്പിൻ ഭർത്താവിന്റെ വീടാണ്. കോൺഗ്രസ് നേതാവ് കൂടിയായ ഭർത്താവ് സുഭാഷ് ഇവിടെ മത്സരിച്ചിരുന്നു. വൈപ്പിന്റെ മരുമകളാണ് താനെന്നും ഈ സീറ്റെങ്കിലും വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തയായ ലതികാ സുഭാഷ് ആ പ്രതീക്ഷ കൊണ്ടു നടന്നു. ഇല്ലെങ്കിൽ അതിശക്തമായ പ്രതിഷേധം തന്നെ മനസ്സിൽ കുറിച്ചു. ഇത് തിരിച്ചറിഞ്ഞാണ് രാവിലെ വ്യക്തമായി തന്നെ മറുനാടൻ വാർത്ത നൽകിയതും. എന്നാൽ കോൺഗ്രസ് നേതാക്കൾ ആരും ഇത്തരത്തിലെ പ്രതിഷേധം മനസിൽ കണ്ടില്ല. വെറുമൊരു ബൈറ്റ് നൽകലായി പ്രതിഷേധം മാറുമെന്നും കരുതി.

തലമുണ്ഡനം ചെയ്യുമെന്ന മറുനാടൻ വാർത്ത ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ ലതികാ സുഭാഷിന് നീതി കൊടുക്കുമായിരുന്നു കോൺഗ്രസ് നേതൃത്വം. ഒറ്റപ്പാലത്ത് പ്രൊഫഷണൽ കോൺഗ്രസ് നേതാവ് സരിന് സീറ്റ് കൊടുത്തിരുന്നില്ല. എന്നാൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. അന്തിമ പട്ടികയിൽ സരിനെ കുത്തികയറ്റി. ഇവർ പക്ഷേ ലതികാ സുഭാഷിന്റെ പ്രതിഷേധത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞില്ല. എല്ലാം സാധരാണ പോലെയാകുമെന്നവരുടെ മനസ്സിലേക്ക് തീ കോരിയിട്ട് അവർ തല മുണ്ഡനം ചെയ്തു. കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ അതിന് കാരണം ഈ പ്രതിഷേധമാകുമെന്ന് ഉറപ്പ്.

ലതികാ സുഭാഷ് പാർട്ടി വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മുല്ലപ്പള്ളി ഈ പ്രതികരണം നടത്തിയത്. എന്നാൽ കടുത്ത പ്രതിഷേധമാണ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് നടത്തിയത്. വാളയാർ അമ്മയുടെ പ്രതിഷേധത്തിന്റെ മാതൃകയിലാണ് ലതികാ സുഭാഷിന്റെ മുടി വെട്ടൽ. മറുനാടൻ വാർത്തയെ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ അവരെ വൈപ്പിനിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുമായിരുന്നു. നേതൃത്വം ലതികാ സുഭാഷിന്റെ പ്രതിഷേധം അർഹിച്ച പ്രാധാന്യത്തിൽ എടുക്കാത്തതാണ് ഈ പ്രതിഷേധത്തിന് കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്.

ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. മഹിളാ കോൺ?ഗ്രസ് അധ്യക്ഷ ഒരിക്കലും പാർട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാൻ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആത്മവിശ്വാസത്തിൽ നിന്ന കോൺഗ്രസിന് കനത്ത ആഘാതമാണ് ലതികാ സുഭാഷിന്റെ പ്രതിഷേധം. വാർത്താ ഏജൻസിയായ എഎൻഐ അടക്കം ലതിക തലമുണ്ഡനം ചെയ്യുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു.

ഏറ്റുമാനൂരിൽ നിന്നും 1991ൽ ജില്ലാ കൗൺസിലിലും '91ലും 2000ത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ച് വിജയിച്ച കോൺഗ്രസ് നേതാവ് കൂടിയാണ് ലതിക സുഭാഷ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം എൽഡിഎഫിലേക്ക് പോയപ്പോൾ തന്നെ ഏറ്റുമാനൂർ സീറ്റിന് വേണ്ടി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സീറ്റ് തരാൻ കഴിയില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെ ഇത്തവണ ഏറ്റുമാനൂരിൽ ലതിക സുഭാഷ് മത്സരിക്കുമെന്ന കാര്യ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. അവസാന നിമിഷം ഇത് അട്ടിമറിക്കപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2000 ത്തിന് ശേഷം ഒരോ നിയമസഭ തിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോഴും കോട്ടയം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും തന്റെ പേര് ഉയർന്ന് വന്നിരുന്നുവെന്ന് ലതിക സുഭാഷ് തന്നെ വ്യക്തമാക്കുന്നു. എന്നാൽ അതിന് ശേഷം വേറെ ആരെങ്കിലും അവിടെ സ്ഥാനാർത്ഥികളാവുന്നതാണു രീതിയെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP