Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് ഉദ്ദേശം; മുരളിയുടെ കണ്ണ് ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ'സഹകരണത്തിൽ'; വടക്കാഞ്ചേരിയേക്കാൾ വലിയ നാണക്കേട് നേമം നൽകുമെന്നും സന്ദീപ് വാര്യർ

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് ഉദ്ദേശം; മുരളിയുടെ കണ്ണ് ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ'സഹകരണത്തിൽ'; വടക്കാഞ്ചേരിയേക്കാൾ വലിയ നാണക്കേട് നേമം നൽകുമെന്നും സന്ദീപ് വാര്യർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ സന്ദീപ് വാര്യർ ആരോപിച്ചു. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകം.

വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ. നേമം കാവി മണ്ണായി തുടരുമെന്നും ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യുമെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.


ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ.മുരളീധരന്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകും.

വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ .

ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും . ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും.

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് ഉദ്ദേശം; മുരളിയുടെ കണ്ണ് ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ'സഹകരണത്തിൽ'; വടക്കാഞ്ചേരിയേക്കാൾ വലിയ നാണക്കേട് നേമം നൽകുമെന്നും സന്ദീപ് വാര്യർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP