Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ഇന്ദിരാ ഗാന്ധിയുടെ ആരാധിക; അതു കൊണ്ടാണ് മുടി ഇന്ദിരാ ഗാന്ധിയെ പോലെ വളർത്തി; ഈ മുടി ഇവിടെ ഉപേക്ഷിക്കുന്നു; പറഞ്ഞത് ചെയ്ത് വ്യത്യസ്തയായി ലതികാ സുഭാഷ്; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ശേഷം കെപിസിസി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്യൽ; കോൺഗ്രസ് വമ്പൻ പ്രതിസന്ധിയിൽ

ഞാൻ ഇന്ദിരാ ഗാന്ധിയുടെ ആരാധിക; അതു കൊണ്ടാണ് മുടി ഇന്ദിരാ ഗാന്ധിയെ പോലെ വളർത്തി; ഈ മുടി ഇവിടെ ഉപേക്ഷിക്കുന്നു; പറഞ്ഞത് ചെയ്ത് വ്യത്യസ്തയായി ലതികാ സുഭാഷ്; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ശേഷം കെപിസിസി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്യൽ; കോൺഗ്രസ് വമ്പൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. അതിയായ ദുഃഖം തനിക്കുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു.ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇതിന് ശേഷം കെപിസിസി ഓഫീസിന് മുമ്പിൽ തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. ഏറ്റുമാനൂർ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ലതികാ സുഭാഷിന്റെ തലമുണ്ഡനം ചെയ്യൽ. കോൺഗ്രസിനെ ആകെ വെട്ടിലാക്കുന്ന പ്രതിഷേധമാണ് ലതികാ സുഭാഷ് നടത്തിയത്.

ഏറ്റുമാനൂർ സീറ്റ് കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നു. വൈപ്പിനിലും പരിഗണിച്ചു. എന്നാൽ അതും കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ സമ്മർദ്ദം ഉണ്ട്. എന്നാൽ അതിലൊന്നും താൽപ്പര്യമില്ലെന്നും ലതികാ സുഭാഷ് പറയുന്നു. അടുത്ത പ്രവർത്തകർക്കൊപ്പമാണ് ലതികാ സുഭാഷ് എത്തിയത്. 20% വനിതകൾക്ക് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോൺഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയിൽ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർക്ക് സീറ്റ് കിട്ടിയതിൽ സന്തോഷിക്കുന്നു-ലതികാ സുഭാഷ് പറയുന്നു.

ഏറ്റുമാനൂർ സീറ്റ് താൻ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ആളാണ് താൻ. ഇപ്പോൾ എംഎൽഎമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താൻ തഴയപ്പെടുകയാണ്. ലതികാ സുഭാഷ് പാർട്ടി വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മുല്ലപ്പള്ളി ഈ പ്രതികരണം നടത്തിയത്. എന്നാൽ കടുത്ത പ്രതിഷേധമാണ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് നടത്തിയത്. വാളയാർ അമ്മയുടെ പ്രതിഷേധത്തിന്റെ മാതൃകയിലാണ് ലതികാ സുഭാഷിന്റെ മുടി വെട്ടൽ.

ഇന്ദിരാ ഗാന്ധിയെ ആരാധിക്കുന്ന കോൺഗ്രസ് പ്രവർത്തകയാണ്. അതുകൊണ്ടാണ് താൻ ഇന്ദിരാ ഗാന്ധിയുടെ മോഡലിൽ മുടി വളർത്തിയത്. ഈ മുടി ഞാൻ വെട്ടുന്നു-ഇതാണ് ലതികാ സുഭാഷ് പറയുന്നത്. തല മുണ്ഡനം ചെയ്തതിന് ശേഷം പ്രവർത്തകരുടെ വേദനയും നേതാവിന് കണേണ്ടി വന്നു. മുടി വെട്ടിയ ശേഷം അവർ വിതുമ്പുന്നുമുണ്ടായിരുന്നു. ഒരു സീറ്റും മത്സരിക്കാൻ കിട്ടാത്ത അവഗണനയെ അങ്ങനെ ലതികാ സുഭാഷ് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ്. രാജ്യത്തൊരിടത്തും ഇത്തരത്തിലൊരു പ്രതിഷേധം ഒരു വനിതാ നേതാവും നടത്തിയിട്ടില്ല.

വനിതകൾക്കെതിരെ പാർട്ടി കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ പ്രതികരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ഇത് ചെയ്യുന്നതെന്നും അവർ പറഞ്ഞു. തന്നെക്കാൾ പ്രായം കുറഞ്ഞവർ പോലും നിയസഭയിൽ എത്തുന്നുണ്ടെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതല്ല സ്ഥാനാർത്ഥിയാകാനുള്ള യോഗ്യതയായി കാണുന്നതെന്നും ലതികാ രൂക്ഷമായി വിമർശിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP