Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും; നേമം നിലനിർത്താൻ കുമ്മനം; സുരേഷ് ഗോപി തൃശൂരിൽ; ഇ.ശ്രീധരൻ പാലക്കാട്; നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത്; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ; മാനന്തവാടിയിൽ പട്ടികവിഭാഗ എൻജിനീയർ മണിക്കൂട്ടൻ; താമരയിൽ മാറ്റുരയ്ക്കാൻ സിനിമാ താരങ്ങൾ, മുൻ വി സി, ഐഎഎസുകാർ; 'താര പരിവേഷവുമായി' ബിജെപി സമ്പൂർണപ്പട്ടിക

കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും; നേമം നിലനിർത്താൻ കുമ്മനം; സുരേഷ് ഗോപി തൃശൂരിൽ; ഇ.ശ്രീധരൻ പാലക്കാട്; നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത്; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ; മാനന്തവാടിയിൽ പട്ടികവിഭാഗ എൻജിനീയർ മണിക്കൂട്ടൻ; താമരയിൽ മാറ്റുരയ്ക്കാൻ സിനിമാ താരങ്ങൾ, മുൻ വി സി, ഐഎഎസുകാർ; 'താര പരിവേഷവുമായി' ബിജെപി സമ്പൂർണപ്പട്ടിക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുക. കഴക്കൂട്ടമടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

സിനിമാ താരങ്ങളെക്കൊണ്ടും മുൻ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടും സമ്പുഷ്ടമാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക.. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാൻ ഇ.ശ്രീധരൻ പാലക്കാട്ടും ജനവിധി തേടും. തൃശൂരിൽ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിർന്ന നേതാക്കളായ എം ടി രമേശ്(കോഴിക്കോട് നോർത്ത്), സി.കെ പത്മനാഭൻ(ധർമ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സർവകലാശാല മുൻ വി സി ഡോ അബ്ദുൾ സലാം തിരൂരിലും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ എഞ്ചിനിയർ മണിക്കുട്ടൻ മാനന്തവാടിയിൽ നിന്നും മത്സരിക്കും. സി.കെ.ജാനുവിന് പകരമാണ് മണിക്കുട്ടൻ സ്ഥാനാർത്ഥിയാകുന്നത്. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കുന്നത് സി കെ പത്മനാഭനാണ്. 

ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കേരളത്തെ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, ആസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കൾ നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ച ശേഷമാണ് പട്ടിക പുറത്തുവിട്ടത്. അതേ സമയം നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ശോഭാ സുരേന്ദ്രന്റേയും വി.മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്.

വലിയ വിജയപ്രതീക്ഷയാണ് തെരഞ്ഞെടുപ്പിലുള്ളതെന്ന് നബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാസർകോട് പറഞ്ഞു. സർക്കാർ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്. വൈകാരിക ബന്ധമുള്ള മണ്ഡലം എന്ന നിലയിലാണ് കോന്നിയിൽ മത്സരിക്കുന്നത്. നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലമെന്ന നിലയിലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത് അസാധാരണകാര്യമല്ല. ശബരിമല ഇപ്പോഴും സജീവമായി നിലനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിപ്പട്ടിക:

തിരുവനന്തപുരം

ചിറയിൻകീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആർ.പത്മകുമാർ
വട്ടിയൂർക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാർ
അരുവിക്കര: സി.ശിവൻകുട്ടി
പാറശാല: കരമന ജയൻ
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിൻകര: രാജശേഖരൻ എസ്. നായർ
ആറ്റിങ്ങൽ: പി.സുധീർ
നേമം: കുമ്മനം രാജശേഖരൻ

കൊല്ലം

കൊട്ടാരക്കര: വയക്കൽ സോമൻ
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിൻ ദേവ്
ചാത്തന്നൂർ: ബി.ബി.ഗോപകുമാർ
പുനലൂർ: അയൂർ മുരളീ
കുന്നത്തൂർ: രാജി പ്രസാദ്
ചവറ: വിവേക് ഗോപൻ

ആലപ്പുഴ

ആലപ്പുഴ: ആർ.സന്ദീപ് വജസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമൻ
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂർ: എ.വി.ഗോപകുമാർ

പത്തനംതിട്ട

കോന്നി: കെ.മുരളീധരൻ
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകൻ കുളനട

കോട്ടയം

പുതുപ്പള്ളി: എൻ.ഹരി
കോട്ടയം: മിനർവ മോഹൻ
കാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമൻ നായർ
കടുത്തുരുത്തി: ജി. ലിജിൻലാൽ
പാലാ: പ്രമീള ദേവി

ഇടുക്കി

പീരുമേട് : ശ്രീനഗരി രാജൻ
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പൻചോല: രമ്യ രവീന്ദ്രൻ


എറണാകുളം

കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം.എൻ.ഗോപി
പെരുമ്പാവൂർ: ടി.പി.സിന്ധുമോൾ
എറണാകുളം: പത്മജ എസ്. മേനോൻ
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണൻ
വൈപ്പിൻ: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാൽ
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്

തൃശൂർ

തൃശൂർ: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്‌കുമാർ
ഗുരുവായൂർ: നിവേദിത
മണലൂർ: എ.എൻ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂർ: ബി.ഗോപാലകൃഷ്ൺ
നാട്ടിക: എ.കെ.ലോചനൻ
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂർ: സന്തോഷ് ചിരക്കുളം
മലപ്പുറം

തിരൂർ: അബ്ദുൽ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണിക്കൃഷ്ണൻ
ഏറനാട്: ദിനേശ്
നിലമ്പൂർ: ടി.കെ.അശോക് കുമാർ
വണ്ടൂർ: പി.സി.വിജയൻ
മഞ്ചേരി: പി.ആർ.രശ്മിനാഥ്
പെരിന്തൽമണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായിൽ
മലപ്പുറം: സേതുമാധവൻ
വേങ്ങര: പ്രേമൻ
വള്ളിക്കുന്ന്: പീതാംബരൻ പാലാട്ട്
തിരൂരങ്ങാടി: സത്താർ ഹാജി
താനൂർ: നാരായണൻ
കോട്ടയ്ക്കൽ: പി.പി.ഗണേശൻ

പാലക്കാട്

പാലക്കാട്: ഇ.ശ്രീധരൻ
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊർണ്ണൂർ: സന്ദീപ് വാര്യർ
ഒറ്റപ്പാലം: പി.വേണുഗോപാൽ
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാർ
തരൂർ: കെ.പി.ജയപ്രകാശ്
ചിറ്റൂർ: വി.നടേശൻ
ആലത്തൂർ: പ്രശാന്ത് ശിവൻ

കോഴിക്കോട്

കോഴിക്കോട് നോർത്ത്: എം ടി.രമേശ്
വടകര: എം.രാജേഷ് കുമാർ
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എംപി.രാജൻ
കൊയിലാണ്ടി: എൻ.പി.രാധാകൃഷ്ൺ
പേരാമ്പ്ര: കെ.വി.സുധീർ
ബാലുശേരി: ലിബിൻ ഭാസ്‌കർ
എലത്തൂർ: ടി.പി.ജയചന്ദ്രൻ
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂർ: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവൻ
കൊടുവള്ളി: ടി.ബാലസോമൻ
തിരുവമ്പാടി: ബേബി അമ്പാട്ട്

വയനാട്

മാനന്തവാടി: മണിക്കുട്ടൻ
കൽപറ്റ: ടി.എം.സുബീഷ്

കണ്ണൂർ

ധർമടം: സി.കെ.പത്മനാഭൻ
പയ്യന്നൂർ: കെ.കെ.ശ്രീധരൻ
കല്യാശേരി: അരുൺ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരൻ
ഇരിക്കൂർ: ആനിയമ്മ രാജേന്ദ്രൻ
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂർ: അർച്ചന വന്ദിചൽ
തലശേരി: എൻ.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദൻ
മട്ടന്നൂർ: ബിജു ഏലക്കുഴി
പേരാവൂർ: സ്മിത ജയമോഹൻ

കാസർകോട്

മഞ്ചേശ്വരം: കെ.സുരേന്ദ്രൻ
ഉദുമ: എ. വേലായുധൻ
കാസർകോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബൽരാജ്
തൃക്കരിപ്പൂർ: ടി.വി.ഷിബിൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP