Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി സി വിഷ്ണുനാഥിനായി കൊല്ലത്ത് പിടിമുറുക്കി ഉമ്മൻ ചാണ്ടി; കുണ്ടറയിൽ മത്സരിക്കാൻ ബിന്ദുകൃഷ്ണയോട് കോൺഗ്രസ് നേതൃത്വം; പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജില്ലാ അധ്യക്ഷ; പാർട്ടി പറഞ്ഞാൽ ധർമടത്ത് നിൽക്കാമെന്നും കുണ്ടറയിലേക്ക് ഇല്ലെന്നും ബിന്ദു കൃഷ്ണ; കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി

പി സി വിഷ്ണുനാഥിനായി കൊല്ലത്ത് പിടിമുറുക്കി ഉമ്മൻ ചാണ്ടി; കുണ്ടറയിൽ മത്സരിക്കാൻ ബിന്ദുകൃഷ്ണയോട് കോൺഗ്രസ് നേതൃത്വം; പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജില്ലാ അധ്യക്ഷ; പാർട്ടി പറഞ്ഞാൽ ധർമടത്ത് നിൽക്കാമെന്നും കുണ്ടറയിലേക്ക് ഇല്ലെന്നും ബിന്ദു കൃഷ്ണ; കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പട്ടികയിൽ കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു. എന്നാൽ ഡൽഹി ചർച്ചകളിൽ എഐസിസി സെക്രട്ടറിയായ പി.സി വിഷ്ണുനാഥിന്റെ പേര് ഉയർന്നു വന്നു. ഉമ്മൻ ചാണ്ടിയാണ് വിഷ്ണുനാഥിനെ നിർദ്ദേശിച്ചത്.

ഇതോടെ ബിന്ദുകൃഷ്ണയോട് ഐ ഗ്രൂപ്പ് നേതാക്കൾ കൊല്ലത്തിന് പകരം കുണ്ടറയിൽ മത്സരിക്കണം എന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജിയും പ്രതിഷേധവും ഉണ്ടായത്. ചുവരുകൾ അടക്കം ബുക്ക് ചെയ്ത ശേഷം ഇനി മറ്റൊരിടത്തേക്ക് മാറാനികില്ലെന്ന് ബിന്ദുകൃഷ്ണ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ജില്ലയിൽ മത്സരിക്കുകയാണെങ്കിൽ അതുകൊല്ലത്ത് മാത്രമാകുമെന്നും ഇല്ലെങ്കിൽ താൻ മത്സര രംഗത്തേക്കില്ലെന്നും പാർട്ടി പറഞ്ഞാൽ ധർമടത്ത് പോയി മത്സരിക്കാൻ തയ്യാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

തന്നോട് പാർട്ടി നേതൃത്വം കുണ്ടറയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും അത് താൻ നിരാകരച്ചെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. അതേ സമയം കുണ്ടറയിൽ വിജയസാധ്യത ഇല്ലാത്തതുകൊണ്ടല്ല മത്സരിക്കാത്തതെന്നും മുന്നൊരുക്കങ്ങളില്ലാത്തതിനാലാണെന്നും ഡിസിസി അധ്യക്ഷകൂടിയായ ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദുകൃഷ്ണയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പിന്തുണയർപ്പിച്ചെത്തിയ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള പ്രവർത്തകർക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞു. കൊല്ലം ഡിസിസി ഓഫീസ് വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

'ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോൽപ്പിക്കും', മത്സ്യത്തൊഴിലാളികളുടെ പൂർണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.

രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചതായും സൂചനയുണ്ട്. രാജിവച്ചവരിൽ എ ഗ്രൂപ്പ് നേതാക്കളും ഉൾപ്പെടുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കിൽ നിസ്സഹകരിക്കുമെന്നാണ് രാജിവച്ചവർ പറയുന്നത്. ശൂരനാട് രാജശേഖരൻ, കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവി എന്നിവർക്കുവേണ്ടിയും ഒരുവിഭാഗം നേതാക്കൾ വാദിക്കുന്നുണ്ട്.

മണ്ഡലം ലക്ഷ്യംവെച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് രാജി. പി സി വിഷുനാഥിനെ മണ്ഡലത്തിൽ അംഗീകരിക്കില്ലെന്ന് വ്യകത്മാക്കി കൊല്ലം ഡിസിസി ഇന്ന് ചേർന്ന യോഗത്തിന് ശേഷം ഹൈക്കമാൻഡിനു കത്തയച്ചു. ഇതിൽ രണ്ട് എ ഗ്രൂപ്പ് നേതാക്കളും ഒപ്പുവെച്ചതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP