Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിനോളം അഴിമതി നിറഞ്ഞൊരു പാർട്ടി വേറെയില്ല; സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല; വിമർശനവുമായി സ്മൃതി ഇറാനി അസമിൽ

കോൺഗ്രസിനോളം അഴിമതി നിറഞ്ഞൊരു പാർട്ടി വേറെയില്ല; സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല; വിമർശനവുമായി സ്മൃതി ഇറാനി അസമിൽ

ന്യൂസ് ഡെസ്‌ക്‌

മരിയാനി: കോൺഗ്രസിനെക്കാൾ അഴിമതി നിറഞ്ഞൊരു പാർട്ടി ഇന്ത്യയിലില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് ഒരിക്കലും സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല. പ്രധാനമന്ത്രി പദത്തിൽ പോലുമെത്തിയ കോൺഗ്രസ് നേതാക്കൾ അസമിലുണ്ടായിട്ടും എ.ഐ.ഐ.എം.എസ് സംസ്ഥാനത്ത് ആരംഭിക്കാൻ മോദി പ്രധാനമന്ത്രി ആവേണ്ടി വന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

മുൻ പ്രധാനമന്ത്രിയും അസമിൽ നിന്നുള്ള രാജ്യസഭാംഗവുമായ മന്മോഹൻ സിങിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിമർശനം. അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബിജെപി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനായി തുടർന്നും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും സ്മൃതി ഇറാനി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി സർബാനന്ദ സോനോവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു. സംസ്ഥാനത്തെ തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്- സ്മൃതി ഇറാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP