Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വകഭേദങ്ങൾ; വാക്സിനുകൾ സൃഷ്ടിക്കുന്ന ആന്റിബോഡികൾ ഫലപ്രദമല്ലെന്ന് പഠനം; വൈറസിനെ തിരിച്ചറിയാനും തടയാനും കഴിയാതെ വരുന്നെന്ന് ഗവേഷകർ

കോവിഡ് വകഭേദങ്ങൾ; വാക്സിനുകൾ സൃഷ്ടിക്കുന്ന ആന്റിബോഡികൾ ഫലപ്രദമല്ലെന്ന് പഠനം; വൈറസിനെ തിരിച്ചറിയാനും തടയാനും കഴിയാതെ വരുന്നെന്ന് ഗവേഷകർ

ന്യൂസ് ഡെസ്‌ക്‌

ബോസ്റ്റൺ: ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ബ്രിട്ടനിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കുവാൻ വാക്സിനുകൾ സൃഷ്ടിക്കുന്ന ആന്റിബോഡികൾ ഫലപ്രദമല്ലെന്ന് പഠനം. ഫൈസർ, മൊഡേണ വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകൾക്ക് ഫലപ്രദമല്ലെന്ന് ജേർണൽ സെല്ലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇത്തരത്തിൽ നടത്തിയ പരീക്ഷണത്തിൽ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 20-40 ശതമാനം കൂടുതലായി ആന്റിബോഡികളുടെ വൈറസ് പ്രതിരോധത്തെ തടയുന്നതായി വ്യക്തമായി. ബ്രസീലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 5 മുതൽ ഏഴ് ശതമാനം വരെയാണ് ആന്റിബോഡികളെ പ്രതിരോധിക്കുന്നത്.

കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികൾ തടയുന്നതിലുടെയാണ് വാക്സിനുകൾ പ്രവർത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും ആന്റിബോഡിയുടെയും രൂപം യോജിച്ചാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളു.

രൂപമാറ്റം സംഭവിച്ച വൈറസുകളിൽ ഇത്തരത്തിൽ പ്രവർത്തിക്കാൻ ആന്റിബോഡികൾക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ വൈറസിനെ തിരിച്ചറിയാനും തടയാനും ആന്റിബോഡികൾക്ക് കഴിയാതെ വരുമെന്ന് പഠനത്തിൽ പറയുന്നു.

എന്നാൽ ഇതുകൊണ്ട് വാക്സിനുകൾ ഈ വൈറസുകളെ പ്രതിരോധിക്കാൻ ഫലപ്രദമല്ലെന്ന് അർഥമാക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നു. ആന്റിബോഡികൾക്ക് ഈ പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് തങ്ങളുടെ കണ്ടെത്തലെന്നും വൈറസിനെ പ്രതിരോധിക്കാൻ ശരീരത്തിന് വേറെയും മാർഗങ്ങളുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

പുതിയതലമുറ വാക്സിനുകൾക്ക് ഈ വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുമെന്നും അത്തരം വാക്സിനുകൾ കണ്ടെത്താൻ പഠനം സഹായിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP