Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കങ്കണ റണാവത്തിനെതിരെ പരാതിയുമായി എഴുത്തുകാരൻ; പരാതി മണികർണിക റിട്ടേൺസ് എന്ന ചിത്രത്തെച്ചൊല്ലി; കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷ് കൗൾ

കങ്കണ റണാവത്തിനെതിരെ പരാതിയുമായി എഴുത്തുകാരൻ; പരാതി മണികർണിക റിട്ടേൺസ് എന്ന ചിത്രത്തെച്ചൊല്ലി; കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷ് കൗൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി ഉന്നയിച്ച് എഴുത്തുകാരൻ ആഷിഷ് കൗൾ. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷിന്റെ അവകാശവാദം. ദിഡ്ഡ : ദി വാരിയർ ഓഫ് ക്വീൻ എന്ന ജീവചരിത്രത്തിന്റെ പകർപ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പരാതിയിൽ കങ്കണയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണിപ്പോൾ. നിർമ്മാതാവ് കമൽ ജെയിൻ, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

''ഇന്ന് ഞാൻ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളർ കുറ്റകൃത്യങ്ങൾക്കെതിരായ ഒരു യാത്ര. എന്റെ ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്‌നമായി ലംഘിക്കപ്പെട്ടതിനെതിരെ''... എന്ന് ആഷിഷ് കൗൾ ഒരു പ്രസ്താവനയിൽ പറയുന്നു. പണവും അധികാരവും കൈവശമുള്ളവർ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രശസ്തരായ വ്യക്തികൾക്കെതിരെ ഒരു സാധാരണക്കാരന് രംഗത്തെത്താൻ എളുപ്പമല്ലെന്നും ആഷിഷ് തുറന്നു സമ്മതിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ മണികർണിക : ദി ക്വീൻ ഓഫ് ഝാൻസിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ, ജഗർലമുഡി കങ്കണ റണാവത്ത് എന്നിവർ ചേർന്നാണ്. ആ ചിത്രവും പല വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു റിലീസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP