Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം; അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; നേമത്തിന് പിന്നാലെ ധർമ്മടം ചലഞ്ചും; സുധാകരനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ എത്തുമ്പോൾ

മുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം; അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; നേമത്തിന് പിന്നാലെ ധർമ്മടം ചലഞ്ചും; സുധാകരനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ എത്തുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: നേമത്തിന് ഒപ്പം പ്രധാനമാണോ ധർമ്മടം? അതെ എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. നേമത്ത് കെ മുരളീധരൻ സ്ഥാനാർത്ഥിയാകണമെന്നതാണ് കോൺഗ്രസുകാരുടെ പൊതുവികാരം. ധർമ്മടത്ത് കെ സുധാകരൻ എംപിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ അനുമതിയില്ല. ഈ സാഹചര്യത്തിലും നേമത്ത് മുരളിക്കും ധർമ്മടത്ത് സുധാകരനും വേണ്ടി പ്രവർത്തകരുടെ വാദങ്ങൾ ഉയരുകയാണ്.

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണരായി വിജയനെതിരെ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് കെ.സുധാകരൻ എംപിയെ വെല്ലുവിളിച്ച് കെപിസിസി അംഗം മമ്പറം ദിവാകരൻ രംഗത്ത് വന്നത് ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ തവണ ദിവാകരനായിരുന്നു ധർമ്മടത്തെ സ്ഥാനാർത്ഥി. പിണറായി വിജയനെതിരെ കരുത്തൻ തന്നെ മത്സരിക്കണമെന്ന നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. സുധാകരന് പിണറായിയെ തോൽപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ധർമ്മടത്തേക്ക് പിണറായിയെ തളയ്ക്കാനും കഴിയും. ഇതെല്ലാം മുന്നിൽ വച്ചാണ് ഈ ചർച്ച സജീവമാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നേരിടാൻ കോൺഗ്രസിന് കരുത്തനായ സ്ഥാനാർത്ഥിയെ വേണം കണ്ണൂർ ജില്ലയിൽ കെ.സുധാകരൻ തന്നെയാണ് അതിന് യോഗ്യനെന്ന് മമ്പറം ദിവാകരൻ പറയുന്നു. കെ.മുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം. അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതിമരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ. ധർമ്മടം ഇളക്കിയാൽ മറിയാത്ത കോട്ടയൊന്നുമല്ല കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നാം അത് കണ്ടതാണ്. 3500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫിന് അവിടെ കിട്ടിയത്-ഇതാണ് സുധാകരന് വേണ്ടി ഉയർത്തുന്ന വാദം.

അതും പാർട്ടി ഗ്രാമങ്ങളായ പെരളശേരിയും മാവിലായിയും പിണറായിയുമൊക്കെയുള്ള സ്ഥലമാണ് ധർമ്മടം. ഈ സാഹചര്യത്തിൽ ദുർബലനായ സ്ഥാനാർത്ഥികളെ നിർത്തിയാൽ ധർമ്മടത്ത് പോരാട്ടം നടത്താനാവില്ല. കണ്ണുർ ജില്ലയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായ കെ.സുധാകരൻ ധർമ്മടത്ത് മത്സരിച്ചാൽ അതു പാർട്ടി പ്രവർത്തകർക്ക് ആവേശകരമാകുമെന്ന് മമ്പറം പറയുന്നു. കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹിച്ച സുധാകരൻ ഈ ചലഞ്ച് ഏറ്റെടുക്കുമോ എന്നതാണ് നിർണ്ണായകം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരൻ തലശേരി മേഖലയിലെ പ്രമുഖ നേതാക്കളിലൊരാളാണ് കഴിഞ്ഞ കുറെ കാലമായി സുധാകര വിരുദ്ധചേരിയിൽ പ്രവർത്തിക്കുന്ന മമ്പറം ഡി.സി.സി പ്രസിഡന്റാവാൻ വേണ്ടി ശ്രമിച്ചുവെങ്കിലും സുധാകര വിഭാഗത്തിന്റെ എതിർപ്പു കാരണം നടന്നില്ല. ഇനി ധർമ്മടത്ത് മത്സരിക്കില്ലെന്നും മമ്പറം നേരത്തെ വ്യക്തമാക്കിയിരുന്നു. സുധാകരൻ ഇത്തവണ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. മുല്ലപ്പള്ളിയെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കി കെപിസിസി അധ്യക്ഷനാകുകയായിരുന്നു സുധാകരന്റെ ശ്രമം.

എന്നാൽ ചില ഹൈക്കമാണ്ട് എതിർപ്പുകൾ കാരണം അത് നടക്കാതെ പോയി. മുല്ലപ്പള്ളിക്ക് മത്സരിക്കാൻ മോഹമുണ്ടായിരുന്നു. എന്നാൽ എകെ ആന്റണി അടക്കമുള്ളവർ അതിന് തടസ്സമായി. സുധാകരൻ കെപിസിസി അധ്യക്ഷനാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP