Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവഅടവും പയറ്റിയിട്ടും വെള്ളിയാഴ്ച ഇന്ത്യയുടെ ദിവസമായില്ല; എട്ട് വിക്കറ്റിന് ആതിഥേയരെ നിഷ്പ്രഭരാക്കി ഇംഗ്ലീഷ് പടയ്ക്ക് ജയം; ടീം ഇന്ത്യയുടെ ചെറിയ സ്‌കോറിനെ അനായാസം വരുതിയിലാക്കി ഇംഗ്ലണ്ട്; ടി-20 പരമ്പരയിൽ അതിഥികൾ മുന്നിൽ

സർവഅടവും പയറ്റിയിട്ടും വെള്ളിയാഴ്ച ഇന്ത്യയുടെ ദിവസമായില്ല; എട്ട് വിക്കറ്റിന് ആതിഥേയരെ നിഷ്പ്രഭരാക്കി ഇംഗ്ലീഷ് പടയ്ക്ക് ജയം;  ടീം ഇന്ത്യയുടെ ചെറിയ സ്‌കോറിനെ അനായാസം വരുതിയിലാക്കി ഇംഗ്ലണ്ട്; ടി-20 പരമ്പരയിൽ അതിഥികൾ മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

 അഹമ്മദാബാദ്: അനായാസ വിജയം. അതായിരുന്നു ടി-20 യിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെ കാത്തിരുന്നത്. എട്ട് വിക്കറ്റിന് ആതിഥേയരെ ഇംഗ്ലീഷ് പട കീഴടക്കി. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സ്‌കോർ ഉയർത്താൻ നന്നേ പണിപെട്ടു. 67 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് വിരാട് കോഹ്ലിയെയും കൂട്ടരെയും ഏഴിന് 124 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വളരെ എളുപ്പത്തിൽ 15.3 ഓവറിൽ ജയിച്ചുകയറി പരമ്പരയിൽ 1-0 ലീഡ് നേടി ഇംഗ്ലണ്ട്.

സ്‌കോർ: ഇന്ത്യ 20 ഓവറിൽ 124 ന് എഴ്, ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 130. 32 പന്തുകളിൽ നിന്നും 49 റൺസെടുത്ത ഓപ്പണർ ജേസൺ റോയിയാണ് ഇംഗ്ലണ്ടിന അനായാസം വിജയത്തിലെത്തിച്ചത്. ജോണി ബെയർ സ്‌റ്റോയുടെ ബിഗ് ഹിറ്റുകൾ കണ്ടപ്പോൾ ഇന്ത്യാക്കാരുടേത് പോലെ ബാറ്റിങ് വളരെ ദുഷ്‌കരമായ പിച്ചല്ല അഹമ്മദബാദിലേതെന്ന് മനസ്സിലായി.

ജോസ് ബട്‌ലറുമായി ചേർന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ ജേസൺ റോയ് 72 റൺസാണ് ചേർത്തത്. ഇതോടെ കളിയിലേക്ക് മടങ്ങാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ തകർന്നിരുന്നു.ഇന്ത്യൻ ബൗളർമാരാരും വെള്ളിയാഴ്ച ഇംഗ്ലീഷുകാർക്ക് ഭീഷണിയായില്ല.റോയിയെ വാഷിങ്ടൺ സുന്ദർ പുറത്താക്കുമ്പോഴേക്കും ഇംഗ്ലണ്ട് 89 റൺസെടുത്തിരുന്നു. ബെയർ സ്‌റ്റേ, ഡേവിഡ് മലൻ എന്നിവർ 26 ഉം 24 ഉം റൺസെടുത്ത് ഫിനിഷർമാരായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും മൂന്നു റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണർ കെ.എൽ.രാഹുലും (1) നായകൻ വിരാട് കോലിയുമാണ് (0) പുറത്തായത്. രാഹുലിന്റെ വിക്കറ്റ് ജോഫ്ര ആർച്ചർ വീഴ്‌ത്തിയപ്പോൾ അനാവശ്യ ഷോട്ട് കളിച്ച കോലി ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും ഓപ്പണർ ശിഖർ ധവാനും ചേർന്ന് സ്‌കോർ 20-ൽ എത്തിച്ചു. എന്നാൽ 12 പന്തുകളിൽ നിന്നും നാലുറൺസെടുത്ത ധവാനെ മാർക്ക് വുഡ് ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്‌കോർ 20 ന് മൂന്നുവിക്കറ്റ് എന്ന നിലയിലായി. ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ വെറും 22 റൺസാണ് എടുത്തത്. ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പന്ത് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാൽ സകോർ 48-ൽ നിൽക്കേ 23 പന്തുകളിൽ നിന്നും 21 റൺസെടുത്ത ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ബെൻ സ്റ്റോക്സിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്ത് ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ആദ്യ പത്തോവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 48 റൺസാണ് ഇന്ത്യ നേടിയത്.

പന്തിന് ശേഷം ക്രീസിലെത്തിയ ഹാർദിക്കിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ 36 പന്തുകളിൽ നിന്നും താരം അർധസെഞ്ചുറി നേടി. കരിയറിലെ മൂന്നാം അർധസെഞ്ചുറിയാണ് ശ്രേയസ് ഈ മത്സരത്തിലൂടെ കുറിച്ചത്. ശ്രേയസും ഹാർദിക്കും ചേർന്ന് 17 ഓവറിൽ ഇന്ത്യൻ സ്‌കോർ 100 കടത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP