Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; മുഖ്യമന്ത്രി സ്ഥാനാർത്ഥി എം.കെ.സ്റ്റാലിൻ കൊളത്തൂരിൽ തന്നെ; മകൻ ഉദയനിധി കന്നിമത്സരത്തിന് ഇറങ്ങുന്നത് ചെപ്പോക്കിൽ നിന്ന്; എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയിൽ സമ്പത്ത് കുമാർ; മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ മത്സരിക്കുന്നത് കോയമ്പത്തൂർ സൗത്തിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; മുഖ്യമന്ത്രി സ്ഥാനാർത്ഥി എം.കെ.സ്റ്റാലിൻ കൊളത്തൂരിൽ തന്നെ; മകൻ ഉദയനിധി കന്നിമത്സരത്തിന് ഇറങ്ങുന്നത് ചെപ്പോക്കിൽ നിന്ന്; എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയിൽ സമ്പത്ത് കുമാർ; മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ മത്സരിക്കുന്നത് കോയമ്പത്തൂർ സൗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 173 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്.മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ കൊളത്തൂരിൽ നിന്ന് തന്നെ മത്സരിക്കും. ആദ്യമായിതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങുന്ന മകൻ ഉദയനിധി ചെപ്പോക്ക് മണ്ഡലത്തിൽനിന്നാണ് മത്സരിക്കുക.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയിൽ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ കളത്തിലിറക്കുന്നത്.എ.ഐ.ഡി.എം.കെ വിട്ട് ആദ്യം എ.എം.എം.കെയിലും പിന്നീട് ഡി.എം.കെയിലും ചേക്കേറിയ തങ്ക തമിൾസെൽവത്തിനും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിനെതിരെ ബോഡിനായ്ക്കനൂരിലാകും മത്സരിക്കുക. ദുരൈ മുരുഗൻ, കെ.എൻ നെഹ്‌റു, കെ.പൊന്മുടി, എം.ആർ.കെ പന്നീർശെൽവം തുടങ്ങി നിലവിലെ എംഎ‍ൽഎമാരിൽ ഒട്ടുമിക്കയാളുകളെയും നിലനിർത്തിയിട്ടുണ്ട്. സുരേഷ് രാജൻ, കണ്ണപ്പൻ, അവുദൈയ്യപ്പൻ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു.അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം സ്റ്റാലിൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡോക്ടർമാർക്കും അഭിഭാഷകർക്കും പട്ടികയിൽ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാർത്ഥികളിൽ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളു.

പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വാർത്താ സമ്മേളനത്തിലാണ് സ്റ്റാലിൻ പട്ടിക പുറത്തുവിട്ടത്. മാർച്ച് 15ന് നാമനിർദ്ദേശ പത്രിക നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

2011ൽ അധികാരത്തിൽനിന്ന് പുറത്തായ ഡിഎംകെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഡിഎംകെ അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ തുടങ്ങിയ പാർട്ടികളുമായി സഖ്യമായിട്ടാണ് ഡിഎംകെ മത്സരിക്കുന്നത്234 സീറ്റുകളിൽ 173ലും പാർട്ടി തന്നെ മത്സരിക്കും. എം.ഡി.എം.കെ ഉൾപെടെ കക്ഷികൾ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ തന്നെയാകും ജനവിധി തേടുക.

കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ഇത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.കമൽ ഹാസൻ ഏത് സീറ്റിൽ നിന്ന് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നില നിന്നിരുന്നു. ചെന്നൈയിൽ നിന്നുള്ള ഏതെങ്കിലും സീറ്റിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു നേരത്തെ നിലനിന്നിരുന്ന അഭ്യൂഹം.

നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽ ഹാസൻ ആണെന്ന് ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെഭാഗമായി 40 സീറ്റുകളിൽ ശരത് കുമാറിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്.

ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ്‌ രണ്ടിന്. ബിജെപി- എ.ഐ.ഡി.എം.കെ സഖ്യമാണ് മുഖ്യ എതിരാളികൾ. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. മാർച്ച് 15ന് തുടങ്ങുന്ന നാമനിർദ്ദേശ പത്രിക സമർപണം 19ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP