Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓട്ടോ മാക്സ് ട്രേഡിങ് മൂന്നാം വാർഷികമാഘോഷിച്ചു

ഓട്ടോ മാക്സ് ട്രേഡിങ് മൂന്നാം വാർഷികമാഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അൽ സുവൈദ് ഗ്രൂപ്പിന്റെ ഓട്ടോമാബൈൽ ഡിവിഷനായ ഓട്ടോ മാക്സ് ട്രേഡിങ് മൂന്നാം വാർഷികമാഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരും മാനേജ്മെന്റും ചേർന്ന് പരിമിതമായ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ട്രേഡിങ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി വളരാൻ കഴിഞ്ഞതിൽ ഗ്രൂപ്പിന് അഭിമാനമുണ്ടെന്നും ഓട്ടോമാക്സ് ട്രേഡിങ് ഡിവിഷനിലെ ഓരോ ജീവനക്കാരേയും പ്രത്യേകം അനുമോദിക്കുന്നതായും അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടടർ ഡോ. ഹംസ വി വി പറഞ്ഞു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ ന്യായമായ വിലക്ക് ലഭ്യമാക്കിയും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത സേവനങ്ങൾ നൽകിയുമാണ് ഓട്ടോമാക്സ് ട്രേഡിങ് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന് അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ടറും ഓട്ടോമാക്സ് ട്രേഡിങ് മാനേജറുമായ ഫൈസൽ റസാഖ് പറഞ്ഞു.

സ്പെയർ പാർട്സ്, ഹൈഡ്രോളിക്സ്, ടയർസ്, ഫാസ്റ്റ്നേർസ് എന്നിവയുടെ വിപണനത്തിലാണ് ഡിവിഷൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഇവികോ, വോൾവോ , സ്‌കാനിയോ, ബെൻസ്, ടാറ്റ, ടാറ്റ ദേവു, ടാറ്റി പ്രീമ തുടങ്ങി ഹെവി ട്രക്കുകളുടെ എല്ലാവിധ പാർട്സുകളും ലഭ്യമാക്കുന്ന ഓട്ടോമാക്സിൽ എല്ലാ വാഹനങ്ങളുടേയും വിവിധ ബാറ്ററികളും ,ലൂബ്രിക്കന്റുകളും വിപണനം ചെയ്യുന്നു.

മൊബൈൽ വാനമടക്കം വൈവിധ്യമാർന്ന ഹൈഡ്രോളിക് സർവീസുകളാണ് മറ്റൊരു പ്രത്യേകത.ഫാസ്റ്റ്നേർസിൽ ഹാന്റ് ടൂൾസും സേഫ്റ്റി ഐറ്റംസുമാണ് പ്രധാനം.

വാപ്കോ , ഹെൻകസ്റ്റ് , ഫെബി, ട്രക്ടെക്് കെ.ടി.കെ. ജർമനി തുടങ്ങിയവയാണണ് ഓട്ടോമാക്സ് ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന ബ്രാന്റുകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP