Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാത്തിരിക്കുക വെള്ളിയാഴ്‌ച്ച രാത്രിവരെ; കെ സുധാകരന്റെ ഉറപ്പും പാഴ് വാക്കായതോടെ രൂക്ഷ വിമർശനമുയർത്തി എ.വി ഗോപിനാഥ്; പ്രവർത്തകരെ വഞ്ചിച്ച് മുന്നോട്ടുപോകാനാകില്ലെന്നും നിലപാട്

കാത്തിരിക്കുക വെള്ളിയാഴ്‌ച്ച രാത്രിവരെ; കെ സുധാകരന്റെ ഉറപ്പും പാഴ് വാക്കായതോടെ രൂക്ഷ വിമർശനമുയർത്തി എ.വി ഗോപിനാഥ്; പ്രവർത്തകരെ വഞ്ചിച്ച് മുന്നോട്ടുപോകാനാകില്ലെന്നും നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാന കോൺ​ഗ്രസിലെ ​ഗ്രൂപ്പിസത്തിനെതിരെ ശബ്ദമുയർത്തി മുൻ എംഎൽഎ എ.വി ഗോപിനാഥ്. പത്താം തീയതിക്കുള്ളിൽ താൻ ഉയർത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന കെ സുധാകരന്റെ ഉറപ്പും പാഴ് വാക്കായതോടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി എ.വി ഗോപിനാഥ് വീണ്ടും രം​ഗത്തെത്തിയത്. ഗ്രൂപ്പിസം കോൺഗ്രസിന്റെ അടിവേരിളക്കുമെന്നും പാർട്ടി പുനഃസംഘടന അനിവാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു.

പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ പ്രവർത്തകർ പ്രതിസന്ധിയിലാണ്. പ്രവർത്തകരെ വഞ്ചിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സുഖം അനുഭവിക്കുന്നവർ പാർട്ടി തലപ്പത്ത്. കോൺഗ്രസ് പ്രവർത്തകർ ദുഃഖത്തിലാണ്’, ഗോപിനാഥ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി വരെ കാത്തിരിക്കുമെന്നും ഇനി നേരിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചിരുന്നു.

‘മുന്നോട്ടുള്ള തീരുമാനം എന്തെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. കോൺഗ്രസിൽ നിൽക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാർട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്.’ എന്നായിരുന്നു യോഗത്തിന് മുൻപ് എ.വി ഗോപിനാഥ് പ്രതികരിച്ചത്.

ഗോപിനാഥിനെ അനുനയിപ്പിക്കാൻ നേരത്തെ സുധാകരന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പും ഗോപിനാഥിന് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല. നേരത്തെ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് പറഞ്ഞിരുന്നു. അതിനിടെയാണ് അനുരഞ്ജന ചർച്ചകൾ നടന്നത്. പട്ടാമ്പി സീറ്റ് നൽകാൻ കോൺഗ്രസും തയാറായി.

ഇതിനിടെ സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് വ്യക്തമാക്കി ഗോപിനാഥ് തന്നെ രംഗത്തെത്തിയത് ചർച്ചകൾ ഫലം കണ്ടു എന്ന പ്രതീതിയാണ് ഉളവാക്കിയത്. ശ്രീകണ്ഠൻ എംപിയായതോടെ ഒഴിവുവന്ന പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകി പ്രശ്‌നം പരിഹരിക്കാൻ കഴിയും എന്നായിരുന്നു ധാരണ. പാർട്ടി ചുമതല ഏൽപിച്ചാൽ, ഗ്രൂപ്പുകൾക്കപ്പുറം എല്ലാവരെയും ചേർത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP