Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരുപറഞ്ഞു സിന്ധുമോൾ ജേക്കബിനെ പുറത്താക്കാൻ? സിപിഎം ലോക്കൽ കമ്മിറ്റിയുടെ നടപടി തള്ളി ജില്ലാ കമ്മിറ്റി; ജനപ്രതിനിധി എന്ന നിലയിൽ മത്സരിക്കാൻ യോഗ്യയെന്നും അവരെ പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ലെന്നും വി.എൻ.വാസവൻ; സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നതെന്ന് സിന്ധു മോളും

ആരുപറഞ്ഞു സിന്ധുമോൾ ജേക്കബിനെ പുറത്താക്കാൻ? സിപിഎം ലോക്കൽ കമ്മിറ്റിയുടെ നടപടി തള്ളി ജില്ലാ കമ്മിറ്റി;  ജനപ്രതിനിധി എന്ന നിലയിൽ മത്സരിക്കാൻ യോഗ്യയെന്നും അവരെ പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ലെന്നും വി.എൻ.വാസവൻ;  സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നതെന്ന് സിന്ധു മോളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിറവം സീറ്റിന്റെ പേരിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ലോക്കൽ കമ്മിറ്റിയുടെ നടപടി ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞു. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ തന്നെയാണ് ഇത് തള്ളിയത്.

ഒരു അംഗത്തെ പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ നടപടിയെ കുറിച്ച് തനിക്കറിയില്ലെന്നും വി.എൻ.വാസവൻ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ മത്സരിക്കാൻ യോഗ്യയാണ് സിന്ധുമോൾ ജേക്കബ്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച പരിചയമുണ്ട്. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യനിഷ്ഠയോടെ ചെയ്യുമെന്നും വാസവൻ പറഞ്ഞു.മറ്റുകാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ചർച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സിന്ധുമോൾ. ഇന്നലെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ അതിൽ സിന്ധുമോളും ഇടം പിടിച്ചിരുന്നു. ഇന്ന് രാവിലെയാണു സിന്ധുമോളെ പുറത്താക്കിയെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി പ്രസ്താവന ഇറക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി എന്ന പ്രസ്താവനയാണ് സിപിഎം ലോക്കൽ കമ്മിറ്റി ഇറക്കിയത്. ഇതു വ്യക്തമാക്കിയുള്ള പോസ്റ്ററുകളും പാർട്ടി ഉഴവൂരിൽ പതിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ കേരള കോൺഗ്രസു(എം)മായി പ്രശ്‌നങ്ങൾ ഇല്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ ഉൾപ്പെടുന്ന കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ലോക്കൽ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു.

എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നതെന്നായിരുന്നു സിന്ധു ജേക്കബിന്റെ പ്രതികരണം. കേരള കോൺഗ്രസ് (എം) സമീപിച്ചപ്പോഴും സിപിഎം സമ്മതമില്ലാതെ മത്സരിക്കില്ല എന്ന് അറിയിച്ചിരുന്നു. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മിൽ സംസാരിച്ചാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നും അവർ ഒരു ഓൺലൈനോട് പറഞ്ഞു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായിരുന്നു താനെന്നും മറ്റ് ഭാരവാഹിത്വങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എൽഡിഎഫ് സ്വതന്ത്രയായിട്ടു മാത്രമാണ്. അതിനാൽ മറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിൽ തെറ്റില്ലെന്നാണ് പൊതുവിൽ അഭിപ്രായം വന്നത്. താൻ ഇപ്പോഴും ഇടതുപക്ഷത്തു തന്നെയാണെന്നും സിന്ധുമോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP