Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുധാകർ ജീ. ഇലക്ഷൻ വരുന്നു', അതും കഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും'; 'പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും'; 'അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ?'; പന്തളം സുധാകരന് മറുപടിയുമായി ബെന്യാമിൻ

'സുധാകർ ജീ. ഇലക്ഷൻ വരുന്നു', അതും കഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും'; 'പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും'; 'അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ?'; പന്തളം സുധാകരന് മറുപടിയുമായി ബെന്യാമിൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പിന് മറുപടിയുമായി സാഹിത്യകാരൻ ബെന്യാമിൻ. ഡോ, ദിവ്യ എസ് അയ്യരുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പന്തളം സുധാകരൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിനെതിരെയാണ് ബെന്യാമിൻ രംഗത്തെത്തിയത്.

ചടങ്ങിൽ പങ്കെടുത്തത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ പന്തളം സുധാകരന്റെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ല എന്ന് ബെന്യാമിൻ ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഒരാൾ സൗഹൃദം പുനഃസ്ഥാപിക്കുന്നത്, പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്നത്, അഭിപ്രായങ്ങൾ പറയുന്നത് ഒക്കെ നാളെ എന്തെങ്കിലും നേടാം എന്ന് കരുതിയാണ് എന്ന് തോന്നുന്നത് സ്വന്തം അനുഭവങ്ങളെ മുൻനിറുത്തിയാണ് എന്ന് വിശ്വസിച്ചോട്ടെ.

താങ്കളുടെ സഹോദൻ പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്നത് ഞങ്ങൾ എന്തിന്റെ സൂചന ആയി വേണം കാണാൻ?. ഇലക്ഷൻ വരുന്നു. അതും കഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും. പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും. അവനവന്റെ നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ? എന്ന ചോദ്യത്തോടെയാണ് ഫേസ്‌ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

പ്രിയപ്പെട്ട, ബഹുമാനപ്പെട്ട, കോൺഗ്രസിന്റെ സമുന്നത നേതാവ്, ശ്രീ. പന്തളം സുധാകരൻ അവർകൾക്ക്,
ഡോ. ദിവ്യ എസ് അയ്യർ വിവർത്തനം ചെയ്ത 'എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് ഞാൻ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള സന്തോഷവും അതിലേറെ അദ്ഭുതവും പങ്കുവച്ചുകൊണ്ടുള്ള അങ്ങയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു.

ഞാൻ ആ ചടങ്ങിൽ പങ്കെടുത്തത് യു.ഡി.എഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ലല്ലോ.
അല്ലയോ ബഹുമാന്യനായ കോൺഗ്രസ് നേതാവേ,

1. ദിവ്യ എസ് അയ്യർ വിവാഹത്തിനു മുൻപും പിൻപും ഒരു എഴുത്തുകാരിയും രാഷ്ട്രീയം ഇല്ലാതെ കൃത്യനിർവ്വഹണം നടത്തുന്ന ഒരു കഅട ഉദ്യോഗസ്ഥയുമാണ്. അവർക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ട്. പ്രകാശനം ചെയ്യപ്പെട്ട പുസ്തകം ആകട്ടെ, സ്ത്രീപുരുഷ തുല്യനീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉറപ്പിച്ചു പറയുന്ന ഒന്നും. ലിംഗസമത്വ ഭൂമികകളെ അംഗീകരിക്കാനുള്ള വിശാലത ഇനിയെങ്കിലും ഒരു മുന്മന്ത്രിക്ക് ഉണ്ടാവണം.

2. ഒരാൾ പിണക്കങ്ങൾ മാറ്റുന്നത്, സൗഹൃദം പുനഃസ്ഥാപിക്കുന്നത്, പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്നത്, അഭിപ്രായങ്ങൾ പറയുന്നത്, നിലപാടുകൾ പരസ്യമായി പറയുന്നത് ഒക്കെ നാളെ എന്തെങ്കിലും നേടാം എന്ന് കരുതിയാണ് എന്ന് തോന്നുന്നത് സ്വന്തം അനുഭവങ്ങളെ മുൻനിറുത്തിയാ!ണ് എന്ന് ഞാൻ വിശ്വസിച്ചോട്ടെ. ഒരാൾ ചെയ്തത് തെറ്റാണെന്ന് സ്വയം തോന്നിയാൽ അത് ഏറ്റുപറയാനും രാഷ്ട്രീയത്തിനു അതീതമായി ബന്ധങ്ങൾ സ്ഥാപിക്കാനും മാത്രം വ്യക്തിത്വമുള്ള മനുഷ്യരും ഈ ഭൂമിയിൽ ഉണ്ടെന്ന് അങ്ങയുടെ ഈ പ്രായത്തിലെങ്കിലും മനസിലാക്കുന്നത് നന്ന്.

3. ഇനി ഒരു ചോദ്യം തിരിച്ച്: മുൻ പന്തളം പഞ്ചായത്ത് പ്രസിഡന്റും സമുന്നതനായ കോൺഗ്രസ് നേതാവും സർവ്വോപരി അങ്ങയുടെ സ്വന്തം സഹോദനുമായ പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്നത് ഞങ്ങൾ എന്തിന്റെ സൂചന ആയി വേണം കാണാൻ? അങ്ങയുടെ യുക്തി അനുസരിച്ച് പന്തളം സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ അധികം വൈകാതെ ബിജെപി പാളയത്തിൽ എത്തുന്നതിന്റെ സൂചനയായി ഞങ്ങൾക്ക് അതിനെ കാണാമല്ലോ അല്ലേ. അങ്ങനെ മനസിലാക്കി കേരളം സന്തോഷിച്ചോട്ടെ.

അപ്പോൾ സുധാകർ ജീ. ഇലക്ഷൻ വരുന്നു. അതും കഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും. പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും. അവനവന്റെ നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP