Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ? ഇനി ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികൾ? മുരളീധരനെ ട്രോളി തോമസ് ഐസക്

അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ? ഇനി ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികൾ? മുരളീധരനെ ട്രോളി തോമസ് ഐസക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരനും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള സൈബർ യുദ്ധം തുടരുന്നു. വി മുരളീധരൻ ഉന്നയിക്കുന്ന ആരോപണങ്ങളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക് ഇന്ന് രംഗത്തുവന്നു. മുരളീധരനെ പട്ടണപ്രവേശം സിനിമയിലെ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഉപമിച്ചാണ് ഐസക്കിന്റെ പരിഹാസം.

'ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാൽ ''പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു''വത്രേ. ''അതിനീത്തടി പോരെ''ന്ന് പിണറായി വിജയൻ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജൻസികളെയും ഉള്ളംകൈയിൽ കൊണ്ടുനടക്കുന്ന അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ?

മുരളീധരനെപ്പോലുള്ളവർക്ക്, വിമർശനവും മറുപടി പറയുന്നതുമൊക്കെ ''പ്രകോപന''മാണ്. അങ്ങനെ ചെയ്താൽ വിമർശിക്കുന്നവരെ ''പൊക്കി അകത്തിടാൻ'' കൽപന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജൻസികളുടെ തുടലൂരിവിടുംപോലും. കാടിളക്കി വരുന്ന അവർ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി', തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

'താനൊരു കേന്ദ്രമന്ത്രിയാണ് എന്ന കാര്യം പലപ്പോഴും മുരളീധരൻ മറന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് കേസന്വേഷണം സംബന്ധിച്ച് അദ്ദേഹം ഫേസ്‌ബുക്കിൽ ചോദ്യോത്തര പംക്തി തുടങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അമിത്ഷാ തെളിക്കുന്ന വഴിയേ അല്ലേ അദ്ദേഹത്തിന് പോകാനാവൂ. ദുരൂഹമരണത്തെക്കുറിച്ചൊക്കെ അമിത് ഷാ പൊതുസമ്മേളനത്തിൽ പറഞ്ഞപ്പോഴാണല്ലോ നമ്മളറിഞ്ഞത്. അതുപോലെ ഏതോ ഐഡന്റിറ്റി കാർഡും പൊക്കിപ്പിടിച്ചാണ് മുരളീധരൻ രംഗത്തിറങ്ങിയിരിക്കുന്നത്' ഐസക് കുറ്റപ്പെടുത്തി.

തോമസ് ഐസക്കിന്റെ ഫേസ്്ബുക്ക് പോസ്റ്റ് പൂർണ രൂപം:

ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാൽ ''പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു''വത്രേ. ''അതിനീത്തടി പോരെ''ന്ന് പിണറായി വിജയൻ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജൻസികളെയും ഉള്ളംകൈയിൽ കൊണ്ടുനടക്കുന്ന അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ? മുരളീധരനെപ്പോലുള്ളവർക്ക്, വിമർശനവും മറുപടി പറയുന്നതുമൊക്കെ ''പ്രകോപന''മാണ്. അങ്ങനെ ചെയ്താൽ വിമർശിക്കുന്നവരെ ''പൊക്കി അകത്തിടാൻ'' കൽപന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജൻസികളുടെ തുടലൂരിവിടുംപോലും. കാടിളക്കി വരുന്ന അവർ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി.

വിമർശനം പ്രകോപനമാണെങ്കിൽ ഞങ്ങൾ ഇനിയും പ്രകോപിപ്പിക്കും. സാക്ഷാൽ മോദിയെയും അമിത്ഷായെയും പിണറായി വിജയൻ നേരിട്ടിറങ്ങിത്തന്നെയാണ് ''പ്രകോപിപ്പിക്കുന്നത്''. കഴിഞ്ഞ ദിവസവും കണ്ടില്ലേ? അതിനിയും തുടരും. എതിർശബ്ദങ്ങളെ അവസാനിപ്പിക്കാൻ ഏതറ്റം വരെയും നിങ്ങൾ പോകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് വിമർശനങ്ങൾ സധൈര്യം ഉയർത്തുന്നത്. അതിന്റെ പേരിൽ പൊക്കി അകത്തിടാനുള്ള ബലമൊന്നും നിങ്ങളിലാരുടെയും തടിക്കില്ലെന്നും ഓർക്കുക.

നിങ്ങൾക്ക് ആകെ ചെയ്യാനാവുന്നത്, ഇപ്പോൾ കാണുന്നതുപോലെ വ്യാജമൊഴി ഉണ്ടാക്കി പത്രങ്ങൾക്ക് ചോർത്തിക്കൊടുക്കലാണ്. അതിന്റെ ആയുസെത്രയുണ്ടാകുമെന്ന് ഈ നാടിന് നന്നായി അറിയാം. കാരണം, അത് കേരളത്തിന് അപരിചിതമായ ഒരു കാഴ്ചയല്ല. ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്.

താനൊരു കേന്ദ്രമന്ത്രിയാണ് എന്ന കാര്യം പലപ്പോഴും മുരളീധരൻ മറന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് കേസന്വേഷണം സംബന്ധിച്ച് അദ്ദേഹം ഫേസ്‌ബുക്കിൽ ചോദ്യോത്തര പംക്തി തുടങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അമിത്ഷാ തെളിക്കുന്ന വഴിയേ അല്ലേ അദ്ദേഹത്തിന് പോകാനാവൂ. ദുരൂഹമരണത്തെക്കുറിച്ചൊക്കെ അമിത് ഷാ പൊതുസമ്മേളനത്തിൽ പറഞ്ഞപ്പോഴാണല്ലോ നമ്മളറിഞ്ഞത്. അതുപോലെ ഏതോ ഐഡന്റിറ്റി കാർഡും പൊക്കിപ്പിടിച്ചാണ് മുരളീധരൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഏതായാലും അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഞങ്ങൾക്കില്ല. ചോദ്യം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും അന്വേഷണ ഏജൻസികളാണ്. തനിക്കുള്ള ചോദ്യങ്ങൾ മുരളീധരൻ എൻഐഎ വഴി തീർക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരെടുത്ത കേസും അതിന്റെ വഴിയേ പോകും..

സ്വർണക്കടത്ത് കേസ് ആദ്യം അന്വേഷിച്ചത് എൻഐഎ ആണ്. അവർ കുറ്റപത്രവും നൽകിയിട്ടുണ്ട്. കേന്ദ്രാനുമതിയില്ലാതെ ആർക്കോ തിരിച്ചറിയൽ കാർഡു കൊടുത്തതും പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിനു തീപിടിച്ചതുമൊക്കെ എങ്ങനെയെന്ന് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. മുരളീധരൻജീയുടെ സംശയങ്ങൾ അവരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടിയിരുന്നത്.

സ്വർണം കൊടുത്തയച്ചവരെ ഇതുവരെ പിടിച്ചിട്ടില്ല. കള്ളക്കടത്തിനു നയതന്ത്ര ചാനൽ മറയാക്കിയവർ രായ്ക്കു രാമാനം രാജ്യം വിട്ടു. കള്ളക്കടത്തു നടത്തിയത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന് അന്വേഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞപ്പോഴോ, അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ചാനലുകൾ കയറിയിറങ്ങി ഘോരഘോരം വാദം. എന്നിട്ട് കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ റെഡിയായി നിന്നവരൊന്നും സംശയമുനയിലല്ല എന്നു സാക്ഷ്യപത്രവും വിതരണം ചെയ്തു. അതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഏതോ ഐഡന്റിറ്റി കാർഡിന്റെ കഥയുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്രസഹമന്ത്രിയെക്കാണുമ്പോൾ പട്ടണപ്രവേശത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP