50 മീറ്റർ ദൂരപരിധി തന്നെ മതി; പെർമിറ്റ് പുതുക്കലിന്റെ പരിധിയിൽ വരുന്നതല്ല; കാലാവധി നീട്ടിക്കൊടുക്കപ്പെടേണ്ടതെന്ന് വിവക്ഷിക്കാം; ക്വാറികളുടെ പെർമിറ്റും പാട്ടവും നീട്ടിയതിലെ ജിയോളജി വകുപ്പിന്റെ പരാതിയിന്മേൽ പുതിയ ഉത്തരവിറക്കി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളുടെ പെർമിറ്റും പാട്ടവും നീട്ടിനൽകാനുള്ള ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരുടെ പരാതിയിന്മേൽ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ.
50 മീറ്റർ ദൂരപരിധി തന്നെ മതി. സർക്കാർ ഉത്തരവനുസരിച്ച് ഇതു പെർമിറ്റ് പുതുക്കലിന്റെ പരിധിയിൽ വരുന്നതല്ലെന്നും കാലാവധി നീട്ടിക്കൊടുക്കപ്പെടേണ്ടതാണെന്ന് വിവക്ഷിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2020 ഏപ്രിൽ 1 മുതൽ അടുത്ത 31 വരെ ഖനന പെർമിറ്റ് ഉള്ള എല്ലാ ക്വാറികളുടെയും പ്രവർത്തനാനുമതി 2022 ഫെബ്രുവരി 11 വരെ നീട്ടിയതായാണ് ഉത്തരവിൽ പറയുന്നത്.
ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന ഹൈക്കോടതിയിൽ നിലവിലുള്ള കേസുമായി ഇതു ബന്ധപ്പെടുത്തേണ്ടതില്ല. റോയൽറ്റി, സീനിയറേജ് ഉൾപ്പെടെയുള്ളവ ഈടാക്കി ഖനന കാലാവധി നീട്ടിക്കൊടുക്കണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഉത്തരവു നടപ്പാക്കാൻ പ്രത്യേക മാർഗനിർദ്ദേശങ്ങൾ വേണമെന്നാവശ്യപ്പെട്ടു ജില്ലകളുടെ ചുമതലയുള്ള ജിയോളജിസ്റ്റുകൾ ഡയറക്ടർക്കു കത്ത് അയച്ചതോടെ സർക്കാർ വെട്ടിലായിരുന്നു.
ഖനന മാഫിയയുടെ സമ്മർദത്തിനു വഴങ്ങിയാണ് പെർമിറ്റും പാട്ടവും നീട്ടിക്കൊടുത്തതെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ ഉത്തരവ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകളാണ് പുതിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ കാറ്റിൽ പറത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് പൊന്മുട്ടയിടുന്ന താറാവിനെ സന്തോഷിപ്പിക്കാനാണ് സർക്കാർ ലൈസൻസ് നീട്ടിയത്. ഇതോടെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത ക്വാറികൾക്കും അടുത്ത ഒരു വർഷത്തേക്ക് നിർബാധം ഖനനം തുടരാം.
കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വർഷത്തേക്കു നീട്ടി നൽകാമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ മറവിൽ, സംസ്ഥാനത്തെ എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെർമിറ്റും നീട്ടി നൽകാനുള്ള വ്യവസായ വകുപ്പിന്റെ ഫെബ്രുവരി 12ലെ ഉത്തരവാണു വിവാദമായത്.
ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് അനുമതികൾ നീട്ടിക്കൊടുത്തത്. പരിസ്ഥിതി അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ നടപടി. പഴയ അനുമതികൾ നീട്ടിനൽകിയതിലൂടെ ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും.
ജനവാസകേന്ദ്രങ്ങളിൽനിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാകണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഉടമകളും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കി സർക്കാർ നിശ്ചയിച്ചത് അംഗീകരിക്കുകയും ലൈസൻസ് പുതുക്കുന്ന സമയത്ത് 200 മീറ്റർ അകലം എന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ മറികടക്കാനാണ് കോവിഡ് കാരണം പറഞ്ഞ് ലൈസൻസ് പുതുക്കുന്നതിനു പകരം സമയം നീട്ടിക്കൊടുത്തത്.
ക്വാറികൾ പൊതുമേഖലയിലാക്കുമെന്നും ശക്തമായ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സർക്കാർ ഇതിൽനിന്ന് പിന്നാക്കം പോവുകയായിരുന്നു. നിർദ്ദേശം ധനവകുപ്പിന്റെ ചർച്ചകളിൽ വന്നെങ്കിലും ബജറ്റിൽ ഇടംപിടിച്ചില്ല.
ബജറ്റിനു മുന്നോടിയായി ഔദ്യോഗികമായും അല്ലാതെയും നടന്ന ചർച്ചകളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ക്വാറികൾ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിർദ്ദേശം വെച്ചിരുന്നു. ഇതിലൂടെ വർഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാം. കുറഞ്ഞത് അഞ്ഞൂറ് കോടി.
സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിർത്തി, പാറഖനനം സർക്കാർ മേഖലയിൽ മാത്രമാക്കണം. പാറ ആവശ്യപ്പെടുന്നവർക്ക് സർക്കാർതന്നെ അത് ലഭ്യമാക്കണം. ഇതിനായി ഓൺലൈൻ സംവിധാനം വേണം. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെംഡെൽ) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേൽപ്പിക്കണം. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങൾ കണ്ടെത്തി ക്വാറികൾ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം.
ക്വാറികൾ പൊതുമേഖലയിലാക്കിയാൽ സർക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പശ്ചിമഘട്ടത്തെ കാർന്നുതിന്നുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാൽ, രാഷ്ട്രീയസമവായമില്ലാത്തതിനാലും സർക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിർദ്ദേശം ഇപ്പോൾ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബജറ്റിൽ ആ നിർദ്ദേശം ഇടംപിടിച്ചതുമില്ല.
ശരിക്കും സർക്കാർ ക്വാറി മാഫിയ
ഉരുൾപൊട്ടലും പ്രകൃതിദുരന്തവും കേരളത്തിൽ കണ്ണുനീർ പ്രളയം തീർക്കുമ്പോഴും സംസ്ഥാനമാകെ കൈപ്പിടിയിലൊതുക്കുകയാണ് ക്വാറി മാഫിയ. ചട്ടങ്ങളും നിയമങ്ങളും ക്വാറിമാഫിയയുടെ കയ്യിലെ കാശിന് മുന്നിൽ തൊഴുത് മാറി നിൽക്കുമ്പോൾ കേരളത്തിലെ ധാതു സമ്പത്ത് തികച്ചും അശാസ്ത്രീയമായ രീതിയിൽ കൊള്ളയടിച്ച് കീശവീർപ്പിക്കുകയാണ് ഒരു സംഘം ആളുകൾ.
2017ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ പരിശോധനയിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ അനധികൃത ഖനനം തടയാനുള്ള ജില്ലാതല സമിതികൾ പ്രവർത്തനക്ഷമമല്ല എന്നത്. ക്വാറികളെ തുടർച്ചയായി നിരീക്ഷിക്കാനോ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്കും സംവിധാനമില്ല എന്നും, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൃത്യമായ പരിശോധന നടത്തുന്നില്ല എന്നും സിഎജി കണ്ടെത്തിയിരുന്നു.
സർക്കാർഭൂമി ലേലത്തിലൂടെ ഖനനത്തിനു നൽകണമെന്ന് 2010ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പാക്കാത്തതു കാരണം കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പൊതുഖജനാവിനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൈനിങ് ആൻഡ് ജിയോളജിയുടെ മേഖലാ സ്ക്വാഡുകളുടെ പരിശോധന പലയിടത്തും നടക്കുന്നില്ല എന്നും സിഎജി വിളിച്ച് പറഞ്ഞു. ഇത്തരം അപാകതകളെല്ലാം സർക്കാർ സംവിധാനത്തിന്റെ ദൗർബല്യമല്ല, മറിച്ച് ക്വാറി ഉടമകളുടെ പണത്തിന്റെ ശക്തിയാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സമാന്തര തൊഴിൽ ദാതാവ്
സംസ്ഥാനത്തെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സമാന്തര ഭരണസംവിധാനമായാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നത്. അനധികൃത ക്വാറി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതിപ്പണത്തിന്റെ ഏറിയ പങ്കും എത്തുന്നതും ഈ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ്. തിരുവനന്തപുരത്തു തുടങ്ങി ജില്ലാ ഓഫിസുകളിൽ വരെ പടി കൃത്യമായി എത്താനുള്ള സംവിധാനമുണ്ട്. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തുടരാനാകാത്ത അവസ്ഥയാണുള്ളത്.
2010ൽ ആലപ്പുഴയിൽ ജില്ലാ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ ഒരു ഉദ്യോഗസ്ഥനായി വിജിലൻസ് ഒരുക്കിയ 'കെണി'യിൽ അന്ന് വീണത് ആ ഓഫീസിലെ മുഴുവൻ ജീവനക്കാരുമായിരുന്നു. ഒരു ഉദ്യോഗസ്ഥനെ പിടിക്കാനായിരുന്നു പൊടി പുരട്ടിയ നോട്ടുകൾ നൽകിയത്. എന്നാൽ കോഴപണം ആദ്യം വാങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ എല്ലാവർക്കും വീതംവച്ച് നൽകുകയായിരുന്നു. പത്തനംതിട്ടയിൽ അടുത്തകാലത്ത് ഒരു ജിയോളജിസ്റ്റിനെ ലക്ഷക്കണക്കിനു രൂപയുമായി വിജിലൻസ് പിടികൂടിയത് ഓഫിസിനടുത്ത ഹോട്ടൽ മുറിയിൽ നിന്നാണ്.
ക്വാറികളും ഖനനവുമായി ബന്ധപ്പെട്ട തലസ്ഥാനത്തെ ഇടപാടുകളുടെ നിയന്ത്രണം മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ, ഭരണകക്ഷിയിലെ ഉന്നത ജില്ലാ നേതാവ്, ജിയോളജി വകുപ്പിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്നിവരടങ്ങുന്ന സംഘത്തിനാണ്. അനധികൃതമായത് അടക്കം ജില്ലയിലെ എല്ലാ ക്വാറികളുടെയും ഇടപാടുകൾ ഇവർ വഴിയാണ്. നേതാവിന്റെ നാട്ടിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ. ജിയോളജി ആസ്ഥാനത്ത് എന്തു ചലനമുണ്ടായാലും വകുപ്പിലുള്ള ആൾ നേതാവിനെ അറിയിക്കും.
വിവരം ചോർത്തുന്ന വ്യക്തിയെ രണ്ടുവട്ടം സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങും മുൻപേ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ ഫയൽ നീക്കം ചോർത്തി നൽകിയതിനാൽ സ്റ്റേ സമ്പാദിച്ചു. ഈയിടെ ഒരു മന്ത്രിയുടെ ജീവനക്കാരന്റെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതിൽ കൂടുതലും ക്വാറി ഉടമകളും ജിയോളജിസ്റ്റുകളുമായിരുന്നു.
സർക്കാർ ജോലി സ്വയം ഉപേക്ഷിച്ച് ക്വാറി മാഫിയയുടെ ആശ്രിതരാകുന്നവരും ധാരാളമാണ്. മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥൻ 1.10 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ഉന്നതപദവിയിൽ നിന്നു 2017ൽ സ്വയം വിരമിച്ചാണ് പൊതുവേദികളിൽ ക്വാറികൾക്കായി സംസാരിക്കുന്ന പ്രധാന വിദഗ്ധനായത്. കേരള പൊലീസിലെ ഒരു എഎസ്ഐ ലീവെടുത്താണ് തലസ്ഥാനത്തെ ഒരു ക്വാറിയിൽ 4 വർഷത്തിലേറെയായി മാനേജരായി ജോലി ചെയ്യുന്നത്. വിരമിച്ച ശേഷം കുറെ ജിയോളജിസ്റ്റുകളുടെയെങ്കിലും പ്രധാന തട്ടകം ക്വാറി മേഖലയാണ്.
പണം സൂക്ഷിക്കാനും സംവിധാനം
വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന കള്ളപ്പണം സൂക്ഷിക്കുന്നതിനും ക്വാറി മാഫിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ ക്വാറി ഉടമയുടെ ചിട്ടിക്കമ്പനിയാണ് അഴിമതിപണം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇതിലെ നിക്ഷേപകരിൽ 90% പേരും ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു ജീവനക്കാരാണ്. കൈക്കൂലിപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ആശ്രയമാണ് ഈ സ്ഥാപനം. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പോലും പണം നിക്ഷേപിക്കാൻ രഹസ്യമായി തൃശൂരിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഒരു മാസം ഏറ്റവും കുറഞ്ഞത് 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ശരാശരി ക്വാറി ഉടമകൾ വിവിധ വകുപ്പുകൾക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിയായി നൽകുന്നത്. ഭരണകക്ഷി ഉന്നതർക്കും മന്ത്രിമാരുടെ ഓഫിസുകളിലും മാസപ്പടി എത്തും. പ്രദേശത്തെ ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാപ്പീസിൽ വരെ കൈക്കൂലി കൊടുത്താലും ക്വാറി ഉടമകൾക്ക് ലാഭമാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്