Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർക്കൻസാസിൽ പൂർണ്ണമായി ഗർഭഛിദ്രം നിരോധിക്കുന്ന ബില്ലിൽ ഗവർണ്ണർ ഒപ്പുവച്ചു

അർക്കൻസാസിൽ പൂർണ്ണമായി ഗർഭഛിദ്രം നിരോധിക്കുന്ന ബില്ലിൽ ഗവർണ്ണർ ഒപ്പുവച്ചു

പി പി ചെറിയാൻ

അർക്കൻസാസ്: അർക്കൻസാസ് സംസ്ഥാനത്ത് ഗർഭഛിദ്രം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണ്ണർ അശ് ഹച്ചിൻസൺ ഒപ്പുവെച്ചു. ഗർഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ് അർക്കൻസാസ്. മാർച്ച് 9 ചൊവ്വാഴ്ച ഒപ്പുവെച്ച ബില്ലിൽ ഗർഭിണിയായ മാതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് ഗർഭഛിദ്രം അത്യാവശ്യമാണെങ്കിൽ അനുമതി നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ള ലൈംഗിക അതിക്രമത്തിൽ ഗർഭിണികളാകുന്നവർക്ക് യാതൊരു ഇളവും ഈ കാര്യത്തിൽ അനുവദിച്ചിട്ടില്ല.

റിപ്പബ്ലിക്കൻ സംസ്ഥാനമായ അർക്കൻ സാസിൽ നിയമസാമാജികർ ഉൾപ്പെടെ ബഹുഭൂരിപക്ഷം പൗരന്മാരുടെ താൽപര്യം പരഗണിച്ചാണ് ഇങ്ങനെ ഒരു ബില്ല് അംഗീകരിച്ചു നടപ്പാക്കുന്നതിന് കഴിഞ്ഞതെന്ന് ഗവർണ്ണർ ചൂണ്ടികാട്ടി. രാജ്യത്താകമാനം ഗർഭഛിദ്രം നിയമവിധേയമാക്കുന്ന റൊ.വി.വെയ്ഡ് ഈ വർഷാവസാനം നടപ്പിൽ വരുത്തുന്നതിനുള്ള സുപ്രീം കോടതിക്കു മുമ്പു തന്നെ നിയമം പാസ്സാക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ നിർബന്ധം ചെലുത്തിയിരുന്നു. 19-ാം നൂറ്റാണ്ടിൽ നാം എങ്ങനെ അടിമത്വം അവസാനിപ്പിച്ചുവോ അതുപോലെ ഗർഭഛിദ്രവും രാജ്യത്തിനു നിന്നും ഇല്ലായ്മ ചെയ്യണം. റിപ്പബ്ലിക്കൻ സെനറ്റർ ജെയ്‌സൺ റേപർട്ട് പറഞ്ഞു.

അർക്കൻസാസ് സെനറ്റിൽ ബില്ല് അവതരിപ്പിച്ചതിന്റെ സൂത്രധാരൻ ജെയ്‌സനായിരുന്നു. 2015 ൽ അധികാരത്തിൽ വന്ന ഗവർണ്ണർ ഇതിനകം നിരവധി പ്രധാനപ്പെട്ട ഗർഭഛിദ്ര നിയമങ്ങൾ നടപ്പാക്കിയിരുന്നു. എന്നാൽ ഗവർണ്ണറുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ പറയുന്നു. 'കോടതിയിൽ കാണാം' എന്നാണ് ഗവർണ്ണർ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂത്തിന് മറുപടി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP