Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഞ്ചാക്കാട്ടിൽ ജോസഫും ഇല്ലിക്കൽ കുടുംബവും കാസർഗോട്ടെ മലയോരത്ത് ഭൂമി വാങ്ങിയത് പതിറ്റാണ്ടുകൾക്ക് മുമ്പ്; ഐപ്പിന്റെ വ്യാജ ഇടപെടലിൽ കള്ളക്കളികളുടെ തുടക്കം; വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും ആരാണ് തന്നെ വഞ്ചിച്ചത് എന്നും അറിയാൻ കർഷകന്റെ വർഷങ്ങളുടെ പോരാട്ടം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഓഫീസുകൾ കയറി ഇറങ്ങുന്ന 67 കാരൻ വർഗ്ഗീസിന്റെ കഥ

ഇഞ്ചാക്കാട്ടിൽ ജോസഫും ഇല്ലിക്കൽ കുടുംബവും കാസർഗോട്ടെ മലയോരത്ത് ഭൂമി വാങ്ങിയത് പതിറ്റാണ്ടുകൾക്ക് മുമ്പ്; ഐപ്പിന്റെ വ്യാജ ഇടപെടലിൽ കള്ളക്കളികളുടെ തുടക്കം; വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും ആരാണ് തന്നെ വഞ്ചിച്ചത് എന്നും അറിയാൻ കർഷകന്റെ വർഷങ്ങളുടെ പോരാട്ടം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഓഫീസുകൾ കയറി ഇറങ്ങുന്ന 67 കാരൻ വർഗ്ഗീസിന്റെ കഥ

ജാസിം മൊയ്ദീൻ

കാസർകോഡ: കാസർകോഡ് വെള്ളരിക്കുണ്ട് മാലോം കാര്യോട്ടുചാൽ ഇല്ലിക്കൽ വീട്ടിൽ വർഗ്ഗീസ് എന്ന 67 വയസ്സുകാരൻ കർഷകൻ കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയട്ട് ഒരു പതിറ്റാണ്ടിലേറെ കാലമായി. ഒരു വില്ലേജ് ഓഫീസറെ സ്വാധീനിച്ച് വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ് തരപ്പെടുത്തി തന്റെ പുരയിടത്തിനോട് ചേർന്ന് ഭൂമിയുള്ള ഐപ്പ് എന്ന വ്യക്തി വർഗ്ഗീസിന്റെ കൃഷിയിടത്തിൽ നിന്നും അനധികൃതമായി ഭൂമി തട്ടിയെടുത്തതോടെയാണ് വർഗ്ഗീസിന്റെ ഈ അലച്ചിൽ തുടങ്ങിയത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ മലയോര മേഖലകളിലേക്കുള്ള കുടിയേറ്റത്തിന്റെ നാളുകളിൽ വർഗ്ഗീസിന്റെ പിതാവും ഇഞ്ചക്കാട്ടിൽ ജോസഫ് എന്ന വ്യക്തിയും കാസർകോഡ് ജില്ലയുടെ മലയോര മേഖലയിൽ 25 ഏക്കർ സ്ഥലം വാങ്ങി. ഇഞ്ചാക്കാട്ടിൽ ജോസഫും വർഗ്ഗീസിന്റെ പിതാവും ഇന്ന് ജീവിച്ചിരിപ്പില്ല. മരിക്കുന്നതിന് മുമ്പ് രണ്ട് പേരും രണ്ട് പേർക്കമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വന്നവർ ആ ജാഗ്രത കാണിച്ചില്ല എന്ന് മാത്രമല്ല തനിക്ക് അവകാശപ്പെടാത്തത് അനധികൃത മാർഗ്ഗത്തിലൂടെ തട്ടിയെടുക്കാനും ശ്രമിച്ചു.

ഇഞ്ചക്കാട് ജോസഫിന്റെ വിൽപന നടത്തിയ ഭൂമിക്ക് പകരം ഐപ്പ് എന്ന വ്യക്തി വർഗ്ഗീസിന്റെ പുരയിടത്തിന് വില്ലേജ് ഓഫീസറെ കൂട്ടുപിടിച്ച് വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വർഗ്ഗീസിന്റെ പുരയിടത്തിന് നടുവിൽ 10 സെന്റ് ഭൂമി ഉൾപ്പെടെ ഐപ്പും കുടുംബവും വ്യാജരേഖകൾ ഉണ്ടാക്കി തട്ടിയെടുത്തതോടെ സ്വന്തം പുരയിടത്തിന് പോലും കരമടക്കൻ പറ്റാത്ത അവസ്ഥയിലാണ് വർഗ്ഗീസെന്ന 67 കാരൻ കർഷകൻ ഇപ്പോഴുള്ളത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്ക് വർഗ്ഗീസ് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും അദ്ദേഹത്തിന് നീതി ലഭിച്ചിട്ടില്ല. നീതിക്കായി കാസർകോഡ് നിന്നും ആഴ്ചയിലൊരിക്കലെങ്കിലും അദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ട കാലമായി തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നുണ്ട്. വർഗ്ഗീസ് നൽകിയ പരാതിയെ തുടർന്ന് വ്യാജരേഖ ചമച്ച വില്ലേജ് ഓഫീസർ താൻ കുറ്റം ചെയ്തതായി വ്യക്തമാക്കുന്ന മൊഴി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

ആ മൊഴി പ്രകാരം പ്രശ്നപരിഹാരത്തിനായി ലാന്റ് ട്രിബ്യൂണൽ ഒരു ഹിയറിങ് വെച്ചെങ്കിലും ആ ഹിയറിംഗിന്റെ തിയ്യതിയോ സ്ഥലമോ വർഗ്ഗീസിനെ അറിയിക്കാതെ വില്ലേജ് ഓഫീസറെ കുറ്റവിമുക്തനാക്കുകയാണ് ചെയതത്. പിന്നീട് എന്തുകൊണ്ടാണ് തന്നെ അറിയിക്കാതിരുന്നതെന്നും ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെ കുറ്റവിമുക്തനാക്കിയത് എന്നും അറിയാനായി വിവരാവകാശ നിയമംപ്രകാരം അദ്ദേഹം അപേക്ഷ നൽകിയെങ്കിലും അദ്ദേഹത്തിന് കൃത്യമായ വിവരങ്ങൾ നൽകാതെ കബളിപ്പിക്കുക്കകാണ് ചെയ്തത്.

അതിനെതിരെ വർഗ്ഗീസ് വിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകിയെങ്കിലും അതിനും കൃത്യമായ മറുപടിയോ വിശദീകരണമോ അദ്ദേഹത്തിന് ലഭിച്ചില്ല. അദ്ദേഹത്തെ വിവരാവകശ കമ്മീഷണറെ കാണാനോ സംസാരിക്കാനോ അനുവദിച്ചതുമില്ല. വിവിധ വകുപ്പ് മേധാവികൾക്ക് പരാതി നൽകനാണ് എല്ലായിടത്തുനിന്നും ലഭിക്കുന്ന മറുപടി. എന്നാൽ ആർക്കെതിരെയാണ് പരാതി നൽകേണ്ടത് എന്നാണ് വർഗ്ഗീസിന്റെ ആശയക്കുഴപ്പം. കാരണം തന്നെ കബളിപ്പിച്ച വകുപ്പ് മേധാവികളെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. ആസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ പുതിയ ആളുകളാണുള്ളത്.

മുൻകാലങ്ങളിൽ ആ സ്ഥാനത്ത് ഉണ്ടായിരുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് നൽകിയ അപേക്ഷകൾക്കും കൃത്യമായി മറുപടി ലഭിച്ചില്ല. പിന്നെ ആർക്കെതിരെയാണ് ഇനി പരാതി നൽകേണ്ടത് എന്നാണ് വർഗ്ഗീസ് ചോദിക്കുന്നത്. ഏതാണ്ട് 10 വർഷത്തിലധികമായി വർഗ്ഗീസ് തന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപടിക്കാനായി സർക്കാർ ഓഫീസുകൾ കയറിഇറങ്ങുന്നു. കാസർകോഡ് നിന്നും തിരുവനന്തപുരത്തുള്ള ഓഫീസുകളിലേക്ക് എത്താൻ അദ്ദേഹത്തിന് ഒരു ദിവസത്തിലേറ യാത്ര ചെയ്യണം. ഇത്രയും കാലത്തിനടക്ക് രണ്ടര ലക്ഷം രൂപയിലധികം യാത്രക്ക് മാത്രം അദ്ദേഹത്തിന് ചെലവായിട്ടുണ്ട്.

ആരെയും ശിക്ഷിക്കുകയോ തനിക്ക് നഷ്ടപരിഹാരം ലഭിക്കുകയോ വേണമെന്ന് വർഗ്ഗീസ് പറയുന്നില്ല. വില്ലേജ് ഓഫീസറെ കൂട്ടുപിടിച്ച് തട്ടിയെടുത്ത ഭൂമി തിരികെ ലഭിക്കുക, തന്റെ ഭൂമിയുടെ കരം സ്വീകരിക്കു എന്നീ രണ്ട് ആവശ്യങ്ങൾ മാത്രമെ ഈ വയോധികനായ കർഷകനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP