Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

സ്വന്തം ലേഖകൻ

കുവൈറ്റ് : ദേശീയ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി ) യുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി കുവൈറ്റ് പ്രവാസി മലയാളിയും, തൃശ്ശൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എംപി. നിയമിച്ചു. തുടർന്ന് പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എംപി, ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ എംപി., എൻ സി പി ലോകസഭ ലീഡർ ശ്രീമതി സുപ്രിയ സുലെ എംപി., ദേശീയ ജനറൽ സെക്രട്ടറിമാരായ ടി.പി. പീതാംബരൻ മാസ്റ്റർ, എസ് ആർ കോഹ് ലി, കെ കെ ശർമ്മ എന്നിവരെ സന്ദർശിച്ച ശേഷം പാർട്ടിയുടെ ന്യൂഡൽഹിയിലെ ഓഫീസിലെത്തി ചുമതല എറ്റെടുത്തു.

നിലവിൽ ബാബു ഫ്രാൻസീസ് , ഒ എൻ സി പി എന്ന പ്രവാസി സംഘടനയുടെ ദേശീയ പ്രസിഡണ്ടായിരുന്നു . നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്ന് എൻ സി പി പ്രതിനിധിയായി 2 വർഷം പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മന്ത്രിയും സംസ്ഥാന എൻ സി പി അധ്യക്ഷനുമായിരുന്ന തോമസ് ചാണ്ടി യുടെ മരണശേഷം എൻ സി പി യുടെ ദേശീയ നേതൃത്വത്തിലേക്ക് നിയമി ക്കപ്പെടുന്ന പ്രവാസി മലയാളിയാണ് ബാബു ഫ്രാൻസീസ്.

പ്രവാസ ലോകത്തും, നാട്ടിലും, പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ,ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായബാബു ഫ്രാൻസീസിന്റെ പ്രവർത്ത നങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതലയെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരിയും, ജനറൽ സെക്രട്ടറി അരുൾ രാജ് കെ വി യും പത്രക്കുറിപ്പിൽ അറിയിച്ചു.

വീഡിയോ ലിങ്ക് (ഫയൽ വീഡിയോ ഉൾപ്പടെ)

https://we.tl/t-IjNt9Hl41N

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP